Category: Uncategorized
ബക്രീദ് അവധി; ജൂണ്‍ 29 ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ച് സര്‍വകലാശാലകള്‍
കൊയിലാണ്ടി: ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി വിവിധ സര്‍വകലാശാലകള്‍ അറിയിച്ചു. കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യസർവകലാശാലകളാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ ജൂണ്‍ 30, ജൂലൈ 3, 5, 12 തിയതികളിലേക്കാണ് മാറ്റിയത്. കാലിക്കറ്റിന്റേത്
ഈ മഴക്കാലത്ത് മലക്കപ്പാറ കാണാൻ പോയാലോ? കോഴിക്കോട് നിന്ന് മഴക്കാല യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം
കോഴിക്കോട്: മലക്കപ്പാറയിലേക്ക് മഴക്കാലയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് കോഴിക്കോട് നിന്ന് മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ മഴക്കാല യാത്രയൊരുക്കുന്നത്. ജൂൺ 30 ന് രാവിലെ നാല് മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ്സിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് യാത്ര പുറപ്പെടുക. 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 രൂപ എൻട്രി ഫീസും നൽകണം.
യോഗ പഠിപ്പിക്കാൻ അറിയാമോ? അവസരമുണ്ട്; പയ്യോളി മുൻസിപ്പാലിറ്റിയിലെ വനിതകൾക്കായി യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു, വിശദാംശങ്ങൾ
പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയിലെ വനിതകൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത പി.ജി ഡിപ്ലോമ ഇൻ യോഗ, അംഗീകൃത സർവകലാശാല/ഗവ. വകുപ്പുകളിൽ നിന്ന് ഒരു വർഷ ദൈർഘ്യമുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്സ്/ബി.എൻ.വൈ.എസ്/എം.എസ്.സി യോഗ, എം.ഫിൽ യോഗ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ അഞ്ചിന്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസിനെ വെട്ടിച്ച് 67 ലക്ഷത്തിന്റെ സ്വര്‍ണ്ണം പുറത്തെത്തിച്ചു, കാത്തിരുന്നത് കവര്‍ച്ചാ സംഘം; ഒടുവില്‍ എല്ലാവരെയും പിടികൂടി പൊലീസ്
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെയും ഈ സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ ഏഴംഗ കവര്‍ച്ചാ സംഘത്തെയും പൊലീസ് പിടികൂടി. മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് സ്വര്‍ണ്ണം കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ കയ്യില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം തട്ടിയെടുക്കാനായി എത്തിയ കെ.വി.മുനവിര്‍ (32), നിഷാം (34), ടി.കെ.സത്താര്‍
ചോറോട് ദേശീയപാതയില്‍ വാഹനാപകടം: ബൈക്ക് യാത്രികന് തല്‍ക്ഷണം മരണം, മരിച്ചത് ലീവ് കഴിഞ്ഞ് തിരിച്ചുപോകാനിരുന്ന പ്രവാസി
വടകര: ദേശീയപാതയില്‍ ചോറോട് ഓവര്‍ ബ്രിഡ്ജിന് സമീപം വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. വടകര താഴെഅങ്ങാടി മുക്കോലഭാഗം വൈദ്യരവിട ഹസീബാണ്(41) മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ഹസീബ് സഞ്ചരിച്ച ബൈക്കില്‍ ലോറി വന്നിടിക്കുകയായിരുന്നു. മാഹിയിലെ ഭാര്യ വീട്ടില്‍ പോയി മടങ്ങിവരികയായിരുന്നു. മൂന്നാഴ്ച മുമ്പായിരുന്നു ഹസീബ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. അടുത്തമാസം തിരികെ പോകാനിരിക്കെയാണ് മരണം.
കോഴിക്കോട് സ്വദേശിയായ സിനിമാ-നാടക നടന്‍ സി.വി.ദേവ് അന്തരിച്ചു
കോഴിക്കോട്: കോഴിക്കോട് സ്വദേശിയും പ്രമുഖ സിനിമാ-നാടക നടനുമായ സി.വി.ദേവ് അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സി.വി.ദേവ്. നൂറിലേറെ സിനിമകളിലും പ്രശസ്തമായ നിരവധി നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. യാരോ ഒരാള്‍ എന്ന ചിത്രത്തിലൂടെയാണ് ദേവ് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീടിങ്ങോട്ട് മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന നിരവധി ചിത്രങ്ങളില്‍
പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പുറക്കാട് സ്വദേശിയായ സ്റ്റുഡിയോ ഉടമ പോക്‌സോ കേസില്‍ അറസ്റ്റില്‍
തിക്കോടി: പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പുറക്കാട് സ്വദേശിയായ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. തിക്കോടിയിലെ എഡിറ്റേഴ്‌സ് സ്റ്റുഡിയോ ഉടമ പുറക്കാട് തണ്ടോറ സേതു (40)ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പയ്യോളി
വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി; മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികള്‍
കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി. ഇവരില്‍ മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. 15,16 വയസുള്ളവരാണ് ചാടിപ്പോയ കുട്ടികള്‍. പോലീസ് ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: നിഖില്‍ തോമസ് പിടിയില്‍; കസ്റ്റഡിയിലെടുത്തത് കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന്
ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ എസ്എഫ്ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് പിടിയിലായി. ഇന്നലെ രാത്രി 12.30 ഓടെ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് നിന്ന് അടൂരിലേക്ക് കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസില്‍ വരുകയായിരുന്നു നിഖില്‍. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു
വിദ്യയെ ഒളിപ്പിച്ചത് ഏത് വീടാണെന്ന് പൊലീസ് വെളിപ്പെടുത്തുന്നതുവരെ കാത്തിരിക്കണമെന്ന് യു.ഡി.എഫിനോട് സി.പി.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി; മേപ്പയ്യൂരിലെ ഉപരോധ സമരവുമായി ബന്ധപ്പെട്ട് അന്‍പത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പേരാമ്പ്ര: വിദ്യയെ ഒളിപ്പിച്ചത് ഏത് വീടാണെന്ന് പൊലീസ് വെളിപ്പെടുത്തുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ യു.ഡി.എഫും മാധ്യമങ്ങളും കാണിക്കണമെന്ന് സി.പി.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ്. വിദ്യയെ ഒളിവില്‍ താമസിപ്പിച്ചതുമായി പാര്‍ട്ടിയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് സി.പി.എം ആണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം കോണ്‍ഗ്രസും ലീഗും മേപ്പയ്യൂരില്‍ പ്രതിഷേധവും റോഡ് ഉപരോധവും സംഘടിപ്പിച്ചിരുന്നു.