Category: Uncategorized

Total 6592 Posts

നാദാപുരത്ത് വിഷ്ണുമംഗലം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പതിനൊന്നുകാരൻ മരിച്ചു

നാദാപുരം: നാദാപുരം വിഷ്ണുമംഗംലം പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനൊന്നുകാരന്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹ്‌മൂദിന്റെ മകന്‍ സഹല്‍(11)ആണ് മരിച്ചത്. മാമുണ്ടേരി സ്വദേശി അജ്മലിനെയാണ് രക്ഷപ്പെടുത്തിയത്. മാമുണ്ടേരി ഭാഗത്തു നിന്ന് പതിമൂന്നോളം കുട്ടികളുടെ സംഘം വിഷ്ണു മംഗലം പുഴയില്‍ കുളിക്കാന്‍ എത്തിയിരുന്നു. സംഘത്തിലുള്ള രണ്ടുപേര്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളുടെ

ജൂണ്‍ മാസത്തെ റേഷന്‍ വാങ്ങിയില്ലേ? വിഷമിക്കേണ്ട, ഇന്നുകൂടി വിതരണം ചെയ്യും

തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ഇന്നുകൂടി വിതരണം ചെയ്യും. ഇന്നും ജനങ്ങള്‍ക്ക് റേഷന്‍ വാങ്ങാം. ഇ- പോസ് മെഷീന്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. മാസവസാനം ഇ- പോസ് പ്രവര്‍ത്തനരഹിതമായതോടെ റേഷന്‍ ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു പൊതുജനം. റേഷന്‍ വാങ്ങാന്‍ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് കടകളിലെത്തി മടങ്ങിപ്പോയത്. എന്‍ഐസി സോഫ്റ്റ്വെയറിന്റെ പ്രശ്നമാണ് ഇ- പോസ്

അരിക്കുളം പാറക്കുളങ്ങര കുറുന്തൽ താഴക്കുനി കമല അന്തരിച്ചു

അരിക്കുളം: പാറക്കുളങ്ങര കുറുന്തൽ താഴക്കുനി കമല അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: കുമാരൻ കുന്നക്കുടി. മക്കൾ: ജയകുമാർ (ഫോട്ടോഗ്രാഫർ), ജയരാജ് (ഇന്ത്യൻ റെയിൽവേ), ജയേഷ് (കോളേജ് ലെക്ചറർ, പാലക്കാട്), ജിൻസി. മരുമക്കൾ: അമൃത, അശ്വതി, കീർത്തന, ബബീഷ് (പന്തിരിക്കര). സഹോദരങ്ങൾ: അയ്യപ്പൻ, ജാനു, നാരായണി, അമ്മാളു.

വടകര കോട്ടപ്പള്ളിയില്‍ നാല് വയസുകാരിയുള്‍പ്പെടെ എട്ടുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു; കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു

വടകര: വടകര കോട്ടപ്പള്ളിയില്‍ നാല് വയസുകാരി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. കോട്ടപ്പള്ളി, പൈങ്ങോട്ടായി ഭാഗങ്ങളിലാണ് വൈകിട്ട് കുറുക്കന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റവര്‍ ജില്ല ആശൂപത്രിയില്‍ ചികിത്സ നേടി. കാലിനും കൈക്കുമാണ് മിക്കവര്‍ക്കും കടിയേറ്റിട്ടുള്ളത്. കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു.  

ചെക്യാടും വേളത്തും പോത്ത് വിരണ്ടോടി; രണ്ടുപേര്‍ക്ക് പരിക്ക്, ജനങ്ങള്‍ ഏറെ നേരം പരിഭ്രാന്തരായി

ചെക്യാട്: ചെക്യാടും വേളത്തും പോത്ത് വിരണ്ടോടി. ചെക്യാട് താനക്കോട്ടൂരില്‍ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. താനക്കോട്ടൂര്‍ കുണ്ടന്‍ചാലില്‍ ഷാല്‍വിന്‍ കൃഷ്ണ (12), താനക്കോട്ടൂര്‍ സ്വദേശി അര്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കണ്ണൂര്‍ ജില്ലയിലെ കല്ലിക്കണ്ടി ഭാഗത്തുനിന്ന് പോത്ത് വിരണ്ടോടി താനക്കോട്ടൂര്‍ താടിക്കാരന്‍ അമ്പലത്തിനടുത്തെത്തുകയായിരുന്നു. ഇവിടെ ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോത്ത്

ലക്കിടിയിലെ ഹോംസ്റ്റേയില്‍ ലഹരിപ്പാര്‍ട്ടി; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ അറസ്റ്റില്‍

കല്പറ്റ: ലക്കിടിയിലെ ഹോംസ്റ്റേയില്‍ വന്‍ ലഹരിപ്പാര്‍ട്ടി. 10.20 ഗ്രാം എം.ഡി.എം.യുമായി ഒന്‍പതംഗ സംഘത്തെ പോലീസ് പിടികൂടി. സുഹൃത്തുക്കളായ കോഴിക്കോട്, വയനാട്, കണ്ണൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. ലക്കിടി മണ്ടമലയിലെ ഹോംസ്റ്റേയില്‍ സ്ഥിരമായി ലഹരിപ്പാര്‍ട്ടി നടക്കുന്നതായി നേരത്തേ സൂചനയുണ്ടായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി എസ്.ഐ എം.കെ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച നടത്തിയ റെയ്ഡിലാണ് ഇവരെ

കോഴിക്കോട് തിയേറ്റര്‍ പാര്‍ക്കിങ്ങില്‍ നിന്ന് വാഹനം മോഷ്ടിച്ചു, തിരിച്ചറിയാതിരിക്കാന്‍ നമ്പര്‍ മാറ്റി കറങ്ങുന്നതിനിടെ വാഹന പരിശോധന; തലശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സംഗം തിയേറ്ററിന് സമീപം പാര്‍ക്കിങ്ങില്‍ നിന്നും ഇരുചക്രവാഹന മോഷണം നടത്തിയ യുവാവ് പിടിയിലായി. തലശ്ശേരി സ്വദേശി ഇസ്മയില്‍ (35) ആണ് ടൗണ്‍ പൊലീസ് ബീച്ചില്‍ നടത്തിയ വാഹന പരിശോധനയില്‍ പിടിയിലായത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള

‘നല്ല ഓര്‍മ്മ ശക്തിയാണല്ലോ…. നന്നായി ചൊല്ലുന്നുമുണ്ട്’ അധ്യാപകന്‍ പകര്‍ന്ന ആത്മവിശ്വാസം കല്ലുവെട്ടി നടന്നവനെ കെ.എ.എസിലേക്കെത്തിച്ച മാസ്മരികത; സുബൈര്‍ അരിക്കുളത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നു

‘നല്ല ഓര്‍മ്മ ശക്തിയാണല്ലോ…. നന്നായി ചൊല്ലുന്നുമുണ്ട്’ എന്ന മാഷിന്റെ പ്രോത്സാഹനം, അന്നുവരെ ഒരു ടീച്ചറും എന്നിലര്‍പ്പിക്കാത്ത വിശ്വാസം…ഞാനറിയാതെ ആത്മാഭിമാനത്തിന്റെ ഓലപ്പടക്കങ്ങള്‍ എന്നിലേക്കെറിയുകയായിരുന്നു’. കെ.എ.എസ് ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച അരിക്കുളം സ്വദേശി സുബൈര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളില്‍ ചിലതാണിത്. പഠനത്തില്‍ അത്രയധികം മികവ് പുലര്‍ത്താതിരുന്ന ഒരു കാലഘട്ടത്തില്‍ ഉള്ളു തുറന്ന് പ്രോത്സാഹനം നല്‍കിയ തന്റെ

പിൻ മെസേജുകള്‍ക്ക് ഡെഡ് ലൈനുമായി വാട്സ്ആപ്പ്; ‘മെസേജ് പിൻ ഡ്യൂറേഷൻ’ ഫീച്ചറിലൂടെ പിൻ ചെയ്‌ത മെസേജുകളെ നിയന്ത്രിക്കാം

വാട്സ്ആപ്പ് ഓരോ പുതിയ അപ്ഡേഷനിലും ആകര്‍ഷകമായ ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ആപ്ലിക്കേഷന്റെ സുരക്ഷാ വെല്ലുവിളികള്‍ക്ക് തടയിടാനും കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയാക്കാനും ഉതകുന്നവയാണ് അവതരിപ്പിക്കുന്ന പുത്തന്‍ ഫീച്ചറുകളില്‍ പലതും. സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്നുമുള്ള കോളുകൾ വരുമ്പോൾ അവ സൈലന്റ് ആക്കുന്ന സംവിധാനം അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതുവഴി വാട്സ്ആപ്പ് തട്ടിപ്പുകൾ തടയുകയാണ് ഉദ്ദേശ്യം. ഇപ്പോള്‍

പ്ലാസ്റ്റിക് കവറില്‍ അഞ്ചു കഷ്ണങ്ങളായി ആനക്കൊമ്പ്; കോഴിക്കോട് യുവാവ് പിടിയില്‍

കോഴിക്കോട്: ആനക്കൊമ്പ് കഷ്ണങ്ങളുമായി കോഴിക്കോട് യുവാവ് അറസ്റ്റില്‍. ആലപ്പുഴ തൊണ്ടംകുളങ്ങര ചെമ്മുകത്ത് ശരത്തിനെയാണ്(35) ഇന്നലെ വൈകുന്നേരം 3മണിക്ക് പോലീസ് പിടികൂടിയത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വച്ച് വനം വകുപ്പിന്റെ ഫ്ലൈയിംഗ് സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഫ്ലൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇയാളില്‍ നിന്നും ചറു കഷ്ണങ്ങളായി

error: Content is protected !!