Category: Uncategorized
മഴക്കെടുതിയിൽ നാട്, കൊയിലാണ്ടി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നാശ നഷ്ടം; ക്യാമ്പുകൾ കുറഞ്ഞു
കൊയിലാണ്ടി: ജില്ലയിൽ മഴക്ക് നേരിയ ശമനമായതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. കടിയങ്ങാട് ഉൾപ്പെടെ ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന ആറ് ദുരിതാശ്വാസ ക്യാമ്പുകളിൽ 129 പേരാണുള്ളത്. വടകര താലൂക്കിൽ കഴിഞ്ഞ ദിവസം ചോറോട് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വൈക്കിലഞ്ഞേരി മീത്തലെ പറമ്പത്ത് ബിജീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊയിലാണ്ടി താലൂക്കിലെ ബാലുശ്ശേരി ഗവ.
സൈക്കിളില്‍ സഞ്ചരിക്കവേ സ്‌ക്കൂള്‍ ബസിനടിയില്‍പ്പെട്ടു; മലപ്പുറം കരുളായില്‍ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണാം
മലപ്പുറം: സൈക്കിളില്‍ സഞ്ചരിക്കവേ സ്‌ക്കൂള്‍ ബസിനടിയില്‍പ്പെട്ട വിദ്യാര്‍ത്ഥി അത്ഭുകരമായി രക്ഷപ്പെട്ടു. മലപ്പുറം കരുളായില്‍ ഇന്നലെ വൈകിട്ട് 4മണിക്കായിരുന്നും സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കരുളായി കെ.എം ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഭൂമികം കൊട്ടുപറ്റ ആദിത്യനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. സ്‌ക്കൂള്‍ വിട്ടശേഷം സാധനങ്ങള്‍ വാങ്ങാനായി കരുളായി ടൗണിലേക്ക് വന്നതായിരുന്നു
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജൂലൈ ആറിന് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-56 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-56 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും
പിടിച്ചെടുത്തത് 76 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, കടയുടമകൾക്ക് 23,000 രൂപ പിഴ; അരിക്കുളത്ത് എൻഫോഴ്സമെന്റിന്റെ മിന്നൽ പരിശോധന
അരിക്കുളം: മാലിന്യ സംസ്കരണ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് നിയോഗിച്ച ജില്ലാ എൻഫോഴ്സ്മെന്റ് ടീം അരിക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി അരിക്കുളം ടൗൺ, കുരുടിമുക്ക്, ഊരള്ളൂർ, അരിക്കുളം മുക്ക് എന്നീ സ്ഥലങ്ങളിലെ എട്ട് കടകളിൽ നിന്നും 76 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 23000 രൂപ പിഴ ഈടാക്കുന്നതിന് നിർദ്ദേശിച്ചു. പൊതുസ്ഥത്ത്
കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
കണ്ണൂര്‍: കനത്ത മഴയുടെ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (5/7/2023) കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ്, അങ്കണവാടി, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌ക്കൂള്‍, മദ്രസകള്‍ എന്നിവയടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അകറ്റിനിര്‍ത്താനുള്ള നിര്‍ദ്ദേശം നല്‍കാനും, അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍
യു.കെയില്‍ നഴ്‌സിനെയും മക്കളെയും കൊലപ്പെടുത്തിയ കേസ്: പ്രതി കണ്ണൂര്‍ സ്വദേശി സാജുവിന് 40 വര്‍ഷം തടവ്, സാജു ചെയ്തത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമെന്ന് ബ്രിട്ടീഷ് കോടതി
കണ്ണൂര്‍: യു.കെയില്‍ ഭാര്യയെയും രണ്ടു മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സ്വദേശി സാജുവിന് 40 വര്‍ഷം തടവ്. പ്രതി മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് ബ്രിട്ടീഷ് കോടതി വിധിച്ചു. ജീവിതാവസാനം വരെ ശിക്ഷ ഉറപ്പാക്കണമെന്നും അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതില്‍ നിന്നും സാജുവിനെ വിലക്കിയതായും നോര്‍താംപ്ടന്‍ ക്രൗണ്‍ കോടതിയുടെ വിധി ന്യായത്തില്‍ പറയുന്നു. കണ്ണൂര്‍
പിന്‍ഭാഗത്തെ ചുമര്‍ കുത്തിത്തുരന്ന് മോഷ്ടാക്കള്‍ അകത്തു കടന്നു; മാവൂര്‍ ബസ് സ്റ്റാന്റിനു സമീപം ജ്വല്ലറിയില്‍ കവര്‍ച്ച, ഒരു കിലോയോളം തൂക്കം വരുന്ന വെള്ളി ആഭരണങ്ങള്‍ മോഷണം പോയതായി പരാതി
മാവൂര്‍: ബസ് സ്റ്റാന്റിനു സമീപം ജ്വല്ലറിയില്‍ കവര്‍ച്ച. മാവൂര്‍ കെട്ടാങ്ങല്‍ റോഡിലുള്ള പാഴൂര്‍ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഇവിടെ നിന്നും ഒരു കിലോയോളം വെള്ളി ആഭരണങ്ങള്‍ മോഷണം പോയതായി പരാതി. ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ കുത്തിത്തുരന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നിരിക്കുന്നത്. പരാതിയെത്തുടര്‍ന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ജ്വല്ലറിയില്‍ പരിശോധന നടത്തി. ഡപ്യൂട്ടി കമ്മിഷണര്‍ കെ.ഇ
അരിക്കുളത്തെ വ്യാപാരിക്ക് നേരെയുള്ള അതിക്രമം; മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് പ്രവാസിലീഗ്
മേപ്പയ്യൂർ: അരിക്കുളത്തെ പ്രവാസിയും പലചരക്ക് കട നടത്തുന്ന വ്യക്തിയുമായ അമ്മദിന്റെ കടയിൽ ആക്രമിച്ച് കടക്കുകയും കത്തികൊണ്ട് ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് പ്രവാസി ലീഗ്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മുഖ്യപ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അരിക്കുളം പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി ആരോപിച്ചു.
അരിക്കുളത്തുകാരുടെ ശ്രദ്ധയ്ക്ക്: പറമ്പില്‍ അപകടകരമായ മരങ്ങള്‍ ഉണ്ടെങ്കില്‍ മുറിച്ച് മാറ്റണം
അരിക്കുളം: സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പറമ്പുകളില്‍ അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി. കാറ്റിലും മഴയിലും മരങ്ങള്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാനാണ് ഇതെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങള്‍ മുറിച്ച് നീക്കുകയോ ശിഖിരങ്ങള്‍ വെട്ടി