Category: Uncategorized

Total 6592 Posts

ബോട്ടുകൾ വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും, പ്രതീക്ഷയോടെ കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികൾ

കൊയിലാണ്ടി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. കടലിൽ പോകാനുള്ള ഒരുക്കങ്ങൾ കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികൾ ആരംഭിച്ചുകഴിഞ്ഞു. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് അവസാനവട്ട ഒരുക്കത്തിലാണവർ. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുന്നത്. പുത്തൻ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകളും തയ്യാറാണ്. ഐസുകൾ നിറച്ചു

തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി തൊഴില്‍ പദ്ധതി; വടകരയുള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളില്‍ കൂടി ‘തൊഴില്‍തീരം’

വടകര: തീരദേശ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന തൊഴില്‍ തീരം പദ്ധതി വടകര ഉള്‍പ്പെടെ ആറു മണ്ഡലങ്ങളില്‍ കൂടി നടപ്പിലാക്കുന്നു. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, എലത്തൂര്‍, കൊയിലാണ്ടി, വടകര എന്നീ മണ്ഡലങ്ങളില്‍ കൂടി പദ്ധതി നടപ്പിലാക്കും. നേരത്തെ ബേപ്പൂര്‍ മണ്ഡലത്തില്‍ മാത്രമായിരുന്നു പദ്ധതി ആവിഷ്‌കരിച്ചിരുന്നത്. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ക്കായി കേരളനോളജ് ഇക്കോണമി മിഷന്‍ ഫിഷറീസ്

റോഡ് മുറിച്ചുകടക്കവെ കുതിച്ചെത്തിയ ബൈക്ക് പെണ്‍കുട്ടിയെ തെറിപ്പിച്ച് കടന്നു; മൂവാറ്റുപുഴയില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥിനി ബൈക്കിടിച്ച് മരണപ്പെട്ട സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. നിര്‍മ്മല കോളജ് വിദ്യാര്‍ഥിനി വാളകം സ്വദേശിനി നമിതയാണ് മരണപ്പെട്ടത്. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യും. മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നിലായിരുന്നു

കണ്ണൂരില്‍ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം: 19കാരന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ അടുത്തിലയില്‍ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചെറുതാഴം പടന്നപ്പുറം സ്വദേശി പി.വി അശ്വന്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് തന്നെ അശ്വിന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ബാലുശ്ശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

ബാലുശ്ശേരി: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. ബാലുശ്ശേരി ഹൈസ്കൂളിന് സമീപം ഉണ്ണൂലമ്മൽ കണ്ടി നസീറിന്റെ മകൻ മിഥിലാജിനെ (21) ആണ് കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് പുഴയിൽ കാണാതായത്. വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു മിഥിലാജ്. കനത്ത മഴയെ തുടർന്ന് പുഴയിൽ വെള്ളം ഉയർന്ന് ഒഴുക്ക് ശക്തമായിരുന്നു. നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും തിരച്ചിൽ

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 25 ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ എ.ഗീത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റും ഉള്ളതിനാലും

ചേമഞ്ചേരിയില്‍ വാഹനാപകടം: കാറും ബസും കൂട്ടിയിടിച്ച് നാല്‌ പേര്‍ക്ക് പരിക്ക്‌

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം. നാല് കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 3മണിക്ക് ശേഷമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന എം4 സിക്‌സ് എന്ന ബസും കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് പോവുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രികരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.   അപകടത്തെ

വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും വീട്ടിലും കവർച്ച; പതിമൂന്ന് പവനോളം സ്വർണ്ണവും പണവും കവർന്നു

വടകര: വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും ഡോക്ടറുടെ വീട്ടിലും കവർച്ച. വില്യാപ്പള്ളിയിലെ തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും വില്യാപ്പള്ളി എംജെ ഹോസ്പിറ്റലിലെ ഡോക്ടറായ സനീഷ് രാജ് താമസിച്ച വീട്ടിലുമാണ് കള്ളൻ കയറിയത്. പണവും പതിമൂന്ന് പവനോളം സ്വർണ്ണവും മേEഷ്ടിച്ചു. ഇന്നലെ അർദ്ധാത്രിയിലാണ് മോഷണം നടന്നത്. തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാല് ഭണ്ഡാരം തകർത്ത് പണം കവർന്നു. ഡോക്ടറുടെ

വാണിമേലിൽ വ്യാപാരിയുടെ വീടിന്‌ ബോംബെറിഞ്ഞ സംഭവം: ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട നാല് പേർ പിടിയിൽ

വടകര: വാണിമേലിൽ വ്യാപാരിയുടെ വീടിന്‌ ബോംബെറിഞ്ഞ സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട നാല് പേർ അറസ്റ്റിൽ. കണ്ണൂർ അഞ്ചരക്കണ്ടി തുമ്പത്ത് വീട്ടിൽ നിധീഷ് (33), കാര പേരാവൂരിലെ ചിരുകണ്ടോത്ത് വി നിധീഷ് (28), മാമ്പയിലെ രാഹുൽ നിവാസിൽ എ രാഹുൽ (28), ശങ്കരനെല്ലൂർ ശ്രീരാച്ചിയിൽ രാജ് കിരൺ (24) എന്നിവരെയാണ്‌ ളയം പൊലീസ് അറസ്റ്റ് ചെയ്തത്.

മൂരാട് പാലത്തിന്റെ തൂണുകളുടെ ചരിവ്; ബലപരിശോധനയ്ക്ക് നടപടി ആരംഭിച്ചു

വടകര: നിര്‍മാണത്തിലിരിക്കുന്ന മൂരാട് പാലത്തിന്റെ പുഴയില്‍ നിര്‍മിച്ച രണ്ടുതൂണുകള്‍ ചരിഞ്ഞ സംഭവത്തില്‍ തൂണുകളുടെ ബലപരിശോധന നടത്താന്‍ നടപടി തുടങ്ങി. തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായാണ് പരിശോധന. പാലം നിര്‍മാണത്തിനായി പുഴയുടെ മധ്യത്തില്‍ ഒമ്പതുതൂണുകളാണ് ഏറ്റവും ഒടുവിലായി നിര്‍മിച്ചത്. ഇതില്‍ രണ്ടുതൂണുകളാണ് ചെരിഞ്ഞത്. കനത്തമഴയില്‍ പുഴയില്‍ കുത്തൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ഈ മാസം ആറിനാണ് ചെരിവ് ശ്രദ്ധയില്‍പ്പെട്ടത്.

error: Content is protected !!