Category: Uncategorized
ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റു, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത പേരാമ്പ്ര സ്വദേശിയായ മധ്യവയസ്‌ക മരിച്ചു, ചികിത്സ പിഴവെന്ന് ആരോപണം
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശിനി മരിച്ചു. വിലാസിനി (57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സതേടിയ വിലാസിനിയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയില്‍ കുടലിന് പരുക്ക് പറ്റിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പിന്നീട് വാര്‍ഡിലേക്ക് മാറ്റിയ
വീട്ടില്‍ക്കയറി അടിച്ചു; കോഴിക്കോട് മകന്റെ മര്‍ദ്ദനമേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പിതാവ് മരിച്ചു
കോഴിക്കോട്: മകന്റെ മര്‍ദനമേറ്റ പിതാവ് മരിച്ചു. കുണ്ടായിരത്തോട് സ്വദേശി ഗിരീഷാണ് മകന്‍ സനലിന്റെ മര്‍ദനമേറ്റ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പിതാവ് താമസിക്കുന്ന വീട്ടില്‍ക്കയറി മകന്‍ മര്‍ദിച്ചത്. സഹോദരന്മാര്‍ക്കോപ്പം തറവാട്ടിലായിരുന്നു. ഗിരീഷിന്റെ താമസം. സഹോദരന്മാരുടെ മുന്നില്‍വച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗിരീഷിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
ആയഞ്ചേരി കൈതക്കുണ്ടിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
വടകര: ആയഞ്ചേരി കൈതക്കുണ്ടിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ആയഞ്ചേരി പറമ്പിൽ സ്വദേശി ആക്കായി താഴെകുനിയിൽ വീട്ടിൽ അമൽ (27) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം നിന്ന് 70 ഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ഇന്നലെ രാത്രി 8.30 ഓടെ വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിൽ വില്ല്യപ്പള്ളി, കുനിങ്ങാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ്
രുചികരമായ ഭക്ഷണം കുറഞ്ഞ വിലയിൽ; തോടന്നൂർ വള്ള്യാട് വനിത ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു
തോടന്നൂർ: വള്ള്യാട് മണപ്പുറത്ത് വനിത ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹോട്ടൽ ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീമതി വള്ളിൽ ശാന്ത,
മൂടാടി സ്വദേശിയായ യുവാവ് ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ അന്തരിച്ചു
തിക്കോടി: മൂടാടി സ്വദേശിയായ യുവാവ് ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ അന്തരിച്ചു. മൂടാടി ഹില്‍ബസാര്‍ മുഹമ്മദ് അസ്ലം ആണ് മരിച്ചത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. പിതാവ് : ഹമീദ്. മാതാവ്: ബീവി. ഭാര്യ: റസീന. മക്കള്‍: ഹന്ന, അദിനാന്‍. സഹോദരന്‍: ആസിഫ് കുവൈത്ത്.
വവ്വാലുകളുടെ പ്രജനന കാലം; വടക്കൻ ജില്ലകളിൽ കരുതൽ നടപടികളുമായി നിപ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്ട് പ്രത്യേക ശ്രദ്ധവേണം
കോഴിക്കോട്: വവ്വാലുകളുടെ പ്രജനന കാലമായതോടെ വടക്കൻ ജില്ലകളിൽ തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് നിപ ഹോട്ട് സ്പോട്ടായി നിർണയിക്കപ്പെട്ട അഞ്ച് ജില്ലകളിൽ ബോധവത്കരണത്തിന് നടപടികൾ സ്വീകരിച്ചു തുടങ്ങിയതായി നിപ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫിസർ ഡോ. ടി.എസ്. അനീഷ്
ഇനി കളിയാട്ട നാളുകൾ; ചോറോട് രാമത്ത് പുതിയ കാവിലെ കളിയാട്ട മഹോത്സവത്തിന് നാലിന് കൊടിയേറും
വടകര: കേരളത്തിൽ ആകെയുള്ള 113 മുച്ചിലോട്ട് കാവുകളിൽ കോഴിക്കോട് ജില്ലയിലെ ഏക മുച്ചിലോട്ട് ഭഗവതി ക്ഷേത്രമായ ചോറോട് രാമത്ത് പുതിയ കാവിലെ കളിയാട്ട മഹോത്സവം മാർച്ച് നാലു മുതൽ ഏഴു വരെ നടക്കും. നാലാം തിയതി രാത്രി ഏഴിനാണ് കൊടിയേറ്റം. അന്ന് രാവിലെ അഭിഷേകം, ഗണപതി ഹോമം, ഉഷ:പൂജ, നിവേദ്യപൂജ, കൊടുക്ക, വൈകുന്നേരം നാലിന് കലവറ
വടകരയെ ഞെട്ടിച്ച കടവരാന്തയിലെ കൊലപാതകവും കാരവാനിലെ ഇരട്ടമരണവും അന്വേഷിക്കുന്നതിന് മേൽനോട്ടം വഹിച്ച സമർത്ഥനായ ഉദ്യോഗസ്ഥൻ; വടകര സി.ഐ ആയിരുന്ന സുനിൽകുമാർ ഇനി ഡി.വൈ.എസ്.പി
വടകര: വടകര സിഐ സുനിൽകുമാറിന് സ്ഥാനക്കയറ്റത്തോടെ സ്ഥലമാറ്റം. കണ്ണൂരിൽ ക്രൈംബ്രാഞ്ച് എക്കണോമിക് വിങ്ങ് ഡിവൈഎസ്പിയായാണ് സഥലം മാറ്റം. ഇന്ന് വടകര സ്റ്റേഷനിലെ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ അദ്ധേഹത്തിന് യാത്രയയപ്പ് നൽകി. 2024 ജൂലൈ 15 ന് ആണ് വടകരയിൽ സിഐ ആയി ചാർജെടുത്തത്. മയക്കുമരുന്ന് ഉപയോഗവും വിപണനവും വടകര മേഖലയിൽ വർധിച്ചു വരുന്നുണ്ട്. ആറുമാസത്തിനുള്ളിൽ നിരവധി കേസുകൾ
ഉള്ള്യേരിയില്‍ നിയന്ത്രണംവിട്ട ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്
ഉള്ള്യേരി: ഉള്ള്യേരി 19 ല്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗുഡ്‌സ് ഓട്ടോയിലുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 4 മണിക്കാണ് അപകടം. ബാലുശ്ശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് സമീപത്തെ കടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതേ സമയം ഉള്ള്യേരി ഭാഗത്ത് നിന്നും വരികയായിരുന്ന ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുഡ്‌സ്
‘രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തെ ചെറുക്കുക’; എസ്.എഫ്.ഐ വടകര ഏരിയാ സമ്മേളനം
വടകര: എസ്.എഫ്.ഐ വടകര ഏരിയ സമ്മേളനം എസ്.എഫ്.ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും സെൻട്രൽ എക്സിക്യൂട്ടീവ് മെമ്പറുമായ അരവിന്ദ് സ്വാമി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രോഹിത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി അമൽരാജ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അശ്വന്ത് ചന്ദ്ര, നിഹാൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ധീരജ് നഗറിൽ (കേളു ഏട്ടന്‍ സ്മാരക