Category: Uncategorized
ആദ്യത്തെ പത്ത് മിനുട്ട് പ്രധാനപ്പെട്ടത്, കടിയേറ്റാല്‍ ഉടനെ കഴുകുക; പേവിഷബാധയെകുറിച്ച് അറിയണം ഈ കാര്യങ്ങൾ
പേവിഷബാധയ്ക്ക് വാക്സിനെടുത്തിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ ആളുകള്‍ ആശങ്കയിലാണ്. മാർച്ച് 29നാണ് പെരുവള്ളൂർ കാക്കത്തടം സ്വദേശി സല്‍മാൻ ഫാരിസിന്‍റെ മകള്‍ സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയ്ക്കും കാലിനും കടിയേറ്റ കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച്
ജാഗ്രത; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ
ഓട്ടിസം സെന്ററിൽ സ്പെഷൽ എജ്യുക്കേറ്ററെ നിയമിക്കുന്നു; വിശദമായി അറിയാം
നാദാപുരം: തൂണേരി ബിആർസി ഓട്ടിസം സെന്ററിൽ സ്പെഷൽ എജ്യുക്കേറ്ററെ നിയമിക്കുന്നു. നിയമന കൂടിക്കാഴ്ച മെയ് 2ന് രാവിലെ 10.30 ന് നാദാപുരം ബിആർസിയിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് അഭിമുഖത്തിന് ഹാജരാകണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വീടിനും ബോംബ് ഭീഷണി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനും ബോംബ് ഭീഷണി . ക്ലിഫ് ഹൗസിലേക്കും ധന – ഗതാഗത സെക്രട്ടറിമാരുടെ ഇ – മെയിലിലേക്കുമാണ് ഭീഷണി സന്ദേശം എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ രാജ്ഭവനിലും ബോംബ് ഭീഷണി സന്ദേശം എത്തി. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ്
മുക്കാളി മുല്ലേരികുന്നത്ത് കുഞ്ഞിശങ്കര കുറുപ്പ് അന്തരിച്ചു
അഴിയൂർ: മുക്കാളി മുല്ലേരികുന്നത്ത് കുഞ്ഞിശങ്കര കുറുപ്പ് അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിൽ സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: പരേതയായ രാധ അമ്മ. മക്കൾ: സുനിൽ കുമാർ (ദുബായ്), സുരേഷ് കുമാർ (മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ), സുജിത. മരുമക്കൾ: മനോജ് കുമാർ, സിന്ധു വി കെ , പ്രവീണ സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക്
‘ഒത്തുപിടിക്കാം പിടിവിടാതിരിക്കാം; ലഹരിക്കെതിരെ വടംവലി മത്സരവുമായി കോഴിക്കോട് റൂറൽ പോലീസ്
നാദാപുരം: കോഴിക്കോട് റൂറൽ പോലീസിന്റെ ആഭിമുഖ്യത്തിൽ വടംവലി മത്സരം സംഘടിപ്പിക്കുന്നു. ലഹരിക്കെതിരെ ‘ഒത്തുപിടിക്കാം പിടിവിടാതിരിക്കാം’ എന്ന സന്ദേശവുമായി പൊതു ജനപങ്കാളിത്തത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഏപ്രിൽ 29ന് നാദാപുരത്ത് നടക്കുന്ന വടംവലി മത്സരം കണ്ണൂർ റെയിഞ്ച് ഡിഐജി ജി.എച്ച് യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും. ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ
കോഴിക്കോട് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ കസ്റ്റഡിയിൽ
കോഴിക്കോട്: പാലക്കോട്ടുവയലിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാണ് (20) കൊല്ലപ്പെട്ടത്. സൂരജിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ഇന്നലെ രാത്രിയിൽ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പതിനഞ്ചോളം ആളുകൾ
‘മത്സരയോട്ടം ഇരട്ടി പണിയായി’; പെർമിറ്റ് ഇല്ലാതെ സർവ്വീസ് നടത്തിയ സ്വകാര്യ ബസ് പോലിസ് കസ്റ്റഡിയിൽ
തൊട്ടിൽപ്പാലം: പെർമിറ്റ് ഇല്ലാതെ സർവ്വീസ് നടത്തിയ സ്വകാര്യ ബസ് പോലിസ് കസ്റ്റഡിയിലെടുത്തു. തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ കെ എൽ 18 വി 4745 നമ്പർ ബസാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. മത്സരയോട്ടത്തിന് പോലിസ് പിടികൂടിയപ്പോഴാണ് പെർമിറ്റ് ഇല്ലെന്ന് വ്യക്തമായത്. ഒമ്പത് മാസമാണ് ബസ് പെർമിറ്റില്ലാതെ ഈ റൂട്ടിൽ സർവ്വീസ് നടത്തിയത്.
മഴ വരുന്നു; വടക്കൻ കേരളത്തിൽ ഉൾപ്പെടെ മഴയ്ക്ക് സാധ്യത
കോഴിക്കോട്: വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലും മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയുള്ള മഴയ്ക്കാണ് സാധ്യത. കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പീരമേട് അടൂർ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടി ശക്തമായ മഴ സാധ്യത. കറുകച്ചാൽ, തിരുവല്ല, ഏറ്റുമാനൂർ, കോട്ടയം, പത്തനംതിട്ട, അടൂർ,
മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് അലേർട്ട്. തിങ്കളാഴ്ച രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. വയനാട്, കണ്ണൂർ ജില്ലകളിലാണ് അലേർട്ട്. ചൊവ്വാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട്