Category: സ്പെഷ്യല്‍

Total 496 Posts

ദിവസം രണ്ട് രൂപ മാറ്റിവെച്ചാല്‍ മതി, പ്രായമായാല്‍ വര്‍ഷം 36000 രൂപ പെന്‍ഷന്‍ നേടാം-പദ്ധതി വിശദാംശം അറിയാം

ജോലി ചെയ്യാന്‍ പറ്റാത്ത ഒരു കാലത്തെക്കുറിച്ചുള്ള ആശങ്ക സാധാരണക്കാരായ മിക്ക ആളുകളിലുമുണ്ടാകും. അത്തരം ആളുകള്‍ക്കുവേണ്ടിയുള്ള പല സര്‍ക്കാര്‍ പദ്ധതികളുമുണ്ട്. അത്തരത്തിലുള്ള ഒരു പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചാണ് പറയുന്നത്. ഇവിടെ ദിവസം വെറും രണ്ട് രൂപ നിക്ഷേപിച്ചുകൊണ്ട് വര്‍ഷം 36000 രൂപ പെന്‍ഷന്‍ നേടാനാവുന്ന പദ്ധതിയെക്കുറിച്ച്. കേന്ദ്രസര്‍ക്കാറിന്റെ പ്രധാന മന്ത്രി ശ്രം യോഗി മാന്‍ധന്‍ യോജനയെന്നാണ് ഈ പദ്ധതിയുടെ

അത്യാവശ്യകാര്യം ചെയ്യുമ്പോള്‍ ഫോണില്‍ നെറ്റ് വേഗത കുറയുന്നുണ്ടോ? വേഗത കൂട്ടാന്‍ ഫോണില്‍ ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ

അത്യാവശ്യത്തിന് ഒരു മെയില്‍ അയക്കാനോ പണമിടപാട് നടത്താനോ ഒക്കെ നോക്കുമ്പോള്‍, ചിലസമയത്ത് നെറ്റ് ഒരു കറക്കമാകും. വേഗത കുറഞ്ഞത് കാരണം നമ്മളെ തന്നെ ചുറ്റിക്കുന്ന സ്ഥിതി. പലപ്പോഴും നമ്മുടെ ക്ഷമ നശിക്കുന്ന അവസ്ഥയിലെത്തും. ബ്രൗസ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇന്റര്‍നെറ്റ് വേഗത കുറയുന്നത്, എല്ലായ്‌പ്പോഴും നെറ്റ് പ്രൊവൈഡ് ചെയ്യുന്ന കമ്പനിയുടെ കുഴപ്പം കൊണ്ട് ആവണമെന്നില്ല. നമ്മുടെ ഫോണാകാം ചിലപ്പോള്‍

വാശിയേറിയ പോരാട്ടം; ചെറുവണ്ണൂര്‍ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ നൂറു ശതമാനം വിജയ പ്രതീക്ഷയുമായി യു.ഡി.എഫ്, 2010ലെ വികസന തുടര്‍ച്ച ലക്ഷ്യം

ചെറുവണ്ണൂര്‍: തിരഞ്ഞെടുപ്പു നടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രചാരണം കൊഴുപ്പിച്ച് യു.ഡി.എഫ്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കക്കറമുക്കില്‍ ശക്തമായ പ്രചാരണ പരിപാടികളാണ് ദിവസവും യു.ഡി.എഫി ന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്. വാഡില്‍ 2010-2015ല്‍ അധികാരത്തിലിരുന്ന യു.ഡി.എഫ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പ്രധാന ലക്ഷ്യമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.മുംതാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 2015നു

‘പിറന്നുവീണ പിറ്റേദിവസം തന്നെ അച്ഛനെ നഷ്ടപ്പെട്ട ആ കുഞ്ഞ്: വിശ്വനാഥന്‍ സമൂഹത്തിന്റെ ഒടുവിലത്തെ ഇര മാത്രം!’; മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ രോഷം പങ്കുവച്ച് യുവ സാഹിത്യകാരന്‍ നിസാം കക്കയത്തിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷങ്ങള്‍ക്കുശേഷം പിറന്ന പിഞ്ചു കുഞ്ഞിനെ ഒന്ന് താലോലിക്കും മുന്‍പ് ഈ ലോകത്തോടു വിട പറയേണ്ടി വന്ന ആദിവാസി യുവാവ്. കല്‍പറ്റ വെള്ളാരംകുന്ന് അഡ്ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന്‍ (46) എന്ന യുവാവിന് നേരിടേണ്ടി വന്ന ദുരനുഭവം സമൂഹത്തിലെ ഒടുവിലത്തേതു മാത്രമാണ്. കോഴക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം മോഷണക്കുറ്റം ആരോപിക്കപ്പെട്ട്

ഏഴ് വീതം മെമ്പർമാർ, ഭരണം നിലനിർത്താൻ ഇരു പാർട്ടികൾക്കും വിജയം അനിവാര്യം; ചെറുവണ്ണൂര്‍ ഉപതെരഞ്ഞെടുപ്പ് അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടികയായി, നാല് അപരകള്‍ രംഗത്ത്

ചെറുവണ്ണൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15 വാര്‍ഡായ കക്കറമുക്കില്‍ വിജയം ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകം. ഭരണത്തെപ്പോലും മാറ്റിക്കുറിക്കാവുന്ന തെരഞ്ഞെടുപ്പ് ജയിക്കുക എന്നത് മുന്നണി പാര്‍ട്ടികളുടെ വെല്ലുവിളിയായ സാഹചര്യത്തില്‍ വിജയത്തിലേക്കുള്ള കുറുക്കുവഴിപോലെയാണ് അപരര്‍. വോട്ട് തട്ടിമറിച്ചിടാന്‍ ഇരുപാര്‍ട്ടികള്‍ക്കും മുന്നില്‍ കടമ്പയായി രണ്ട് അപരകള്‍ വീതമാണുള്ളത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഇന്നലെ അവസാനിച്ചതോടെ നാല് സ്വതന്ത്രരടക്കം ഏഴ്

മെസ്സിയുടെയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും, നെയ്മറുടെയും കട്ടൗട്ട് ഉയരാത്ത മണ്ണില്‍ സ്വന്തം നാട്ടുകാരിയ്ക്കായി ആദ്യ കട്ടൗട്ട്; കാല്‍പന്ത് കളിയില്‍ രാജ്യത്തിന്റെ അഭിമാന പ്രതീക്ഷ, കുഞ്ഞാറ്റയുടെ കട്ടൗട്ട് ഉയര്‍ത്തി കക്കയത്തെ യുവകൂട്ടായ്മ

കൂരാച്ചുണ്ട്: കാല്‍പന്ത് കളിയില്‍ രാജ്യത്തിന്റെ പ്രതീക്ഷ, കക്കയത്തിന്റെ സ്വകാര്യ അഹങ്കാരം ഷില്‍ജി ഷാജി എന്ന കുഞ്ഞാറ്റക്ക് ജന്മനാട്ടില്‍ കട്ടൗട്ട് ഉയര്‍ത്തി യുവകൂട്ടായ്മ. ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ അണ്ടര്‍ 17 ടീമിലെ താരമാണ് കുഞ്ഞാറ്റ. കക്കയം നീര്‍വായകത്തില്‍ ഷാജി, എല്‍സി ഷാജി ദമ്പതികളുടെ മകളാണ്. മെസ്സിയുടെയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും, നെയ്മറുടെയും കട്ടൗട്ട് ഉയരാത്ത മണ്ണില്‍ രാജ്യത്തിന്റെ ജേഴ്‌സിയില്‍

സംസ്ഥാന, ദേശീയ മത്സരങ്ങളിൽ സ്വർണ്ണവും വെള്ളിയും, അടുത്ത അങ്കം അതിർത്തി കടന്ന് തായ്ലൻഡിലേക്ക്; ജാപ്പനീസ് ആയോധന കലയായ ജു-ജീട്സു ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് പോകാനൊരുങ്ങി മണിയൂർ സ്വദേശിനി അങ്കിത ഷൈജു

വടകര: മണിയൂർ സ്വദേശിനി അങ്കിത ഷൈജുവിന്റെ അങ്കം അതിർത്തി കടന്ന് വിദേശത്തേക്ക്. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ അങ്കിത കളത്തിൽ ഇറങ്ങുക. തായ്ലൻഡിയിൽ നടക്കുന്ന ജപ്പാൻ ആയോധന കലയായ ജു- ജീട് സുവിന്റെ ഏഴാമത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിലാണ് അങ്കിത ഉൾപ്പെട്ടിരിക്കുന്നത്. 2023 ഫെബ്രുവരി 24 മുതൽ 28 വരെയാണ് ചാമ്പ്യൻഷിപ്പ്. ഇതിനോടകം

ടൂറിസം ഭൂപടത്തില്‍ പേരാമ്പ്രയുടെ പുതിയമുഖം; ചേര്‍മല ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു, പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 11ന്

പേരാമ്പ്ര: പേരാമ്പ്രയുടെ മണ്ണില്‍ നിന്നും ഒരിടം കൂടി ടൂറിസം ഭൂപടത്തിലേക്ക്. ചേര്‍മല ടൂറിസം പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും. ടൗണിനോട് ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പേരാമ്പ്ര ഹൈസ്‌കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ചേര്‍മല, പ്രദേശത്തെ ഏറ്റവും ഉയരമേറിയ സ്ഥലമാണ്. പേരാമ്പ്ര പട്ടണത്തിന്റെ ഏറ്റവും മനോഹരമായ ആകാശക്കാഴ്ച ഇവിടെ ദൃശ്യമാകും. കുന്നിന്‍ മുകളിലെ വിശാലമായ പുല്‍മൈതാനവും കാഴ്ചക്കാരുടെ

മൂന്നാര്‍, വാഗമണ്‍, നെല്ലിയാമ്പതി ഉള്‍പ്പെടെ സഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലേക്ക് കോഴിക്കോടു നിന്നുമുള്ള ഈ മാസത്തെ ഉല്ലാസയാത്രകള്‍ക്കായി ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു; ആദ്യയാത്ര 10ന്, വിശദമായറിയാം

കോഴിക്കോട്: ഫെബ്രുവരിയില്‍ കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന ഉല്ലാസയാത്ര ട്രിപ്പുകള്‍ പ്രഖ്യാപിച്ചു. ആദ്യ യാത്ര ഫെബ്രുവരി 10-ന് രാവിലെ ആറിന് ആരംഭിക്കും. മൂന്നാറിലേക്കുള്ള ഈ യാത്രയ്ക്ക് ഒരാള്‍ക്ക് 1900 രൂപയാണ്. അന്ന് രാത്രി 10 മണിയ്ക്ക് വാഗമണ്‍-കുമരകം എന്നിവിടങ്ങളിലേക്കാണ് അടുത്ത യാത്ര. ഭക്ഷണം ഉള്‍പ്പെടെ 3850 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്. 11-ന്

പേരാമ്പ്രയിൽ നിന്ന് ഒരു മണിക്കൂറിലെത്താം, കോഴിക്കോട് ജില്ലയുടെ കൊടൈക്കനാലിലേക്ക്; അപൂര്‍വ്വമായ അനുഭവമേകും കൊരണപ്പാറയെ കുറിച്ച് അറിയാം

സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്‍വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്‍ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പാണ്. സാഹസികസഞ്ചാരികളെ

error: Content is protected !!