Category: സ്പെഷ്യല്‍
ഇഎംഎസ് ഇല്ലാത്ത കേരളത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കാല്‍ നൂറ്റാണ്ട്; സഖാവിനെ അനുസ്മരിച്ച് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ
കേരളത്തില്‍ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അതോടൊപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് അടിത്തറയിട്ട വ്യക്തിത്വവുമായ സഖാവ് ഇ.എം.എസിന്റെ വിയോഗത്തിന് കാല്‍നൂറ്റാണ്ട്. കേരളത്തിന്റെ പൊതുമണ്ഡലവുമായി ബന്ധപ്പെട്ട ചരിത്രപരമായ ഏതൊരു വ്യവഹാരത്തിലും ഒരിക്കലും മറക്കാനോ മറയ്ക്കാനോ കഴിയാത്ത ഈടുവെപ്പാണ് ഇ.എം.എസിന്റെ സംഭാവനകള്‍. അത്രയും വൈവിധ്യപൂര്‍ണവും ബൃഹത്തുമായ സംഭാവനകള്‍ നല്‍കിയ മറ്റൊരാളുമില്ലെന്ന് പറയുന്നത് അതിശയോക്തിയുമല്ല. ഇം.എം.എസിന്റെ 25ാം ചരമവാര്‍ഷിക ദിനമായ
ഒന്നര മണിക്കൂർ, 20 കിലോമീറ്റർ; ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി റേസ് വാക്കിംഗിൽ സ്വർണ്ണ മെഡൽ നേടി ചക്കിട്ടപാറക്കാരൻ, നാടിന് അഭിമാനമായി ബിലിന്‍ ജോര്‍ജ് ആന്റോ
ചക്കിട്ടപ്പാറ: റേസ് വാക്കിംങ്ങില്‍ ഗോള്‍ഡ് മെഡല്‍ നേടി ചക്കിട്ടപ്പാറയുടെ അഭിമാനതാരമായി ബിലിന്‍ ജോര്‍ജ് ആന്റോ. ചെന്നെയില്‍ വച്ച് നടന്ന 82-മത് ഓള്‍ ഇന്ത്യ ഇന്റര്‍യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിലാണ് മികച്ച പ്രകടനം കാഴ്ച വെച്ച് ബിലിന്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത്. പുരുഷന്‍മാരുടെ 20 കിലോ മീറ്റര്‍ റേസ് വാക്കിംങ്ങിലാണ് ചക്കിട്ടപ്പാറ സ്വദേശിയായ ബിലിന് ഒന്നാം സ്ഥാനം ലഭിച്ചത്.
”നട്ടുച്ചയ്ക്ക് പോലും ചുറ്റും ഇരുണ്ട് കറുത്ത് രാത്രിപോലെ തോന്നും; രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തില്‍ കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന പ്ലാസ്റ്റിക് കൂമ്പാരം” ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ രക്ഷാദൗത്യത്തില്‍ പങ്കാളിയായ കോഴിക്കോട്ടെ അഗ്നിരക്ഷാ പ്രവര്‍ത്തകരുടെ അനുഭവത്തിലൂടെ
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തവും അതുയര്‍ത്തുന്ന മാലിന്യ, ആരോഗ്യ പ്രശ്‌നങ്ങളും കഴിഞ്ഞ കുറച്ചുദിവസമായി കേരളമൊട്ടുക്കും ചര്‍ച്ചയാണ്. ആകാശത്ത് പുകനിറഞ്ഞതോടെ ശ്വാസം കഴിക്കാന്‍ പോലും പറ്റുന്നില്ലെന്ന് സമീപവാസികളും സിനിമാ പ്രവര്‍ത്തകരുമെല്ലാം പറഞ്ഞ് കേള്‍ക്കുന്നുണ്ട്. അവിടെ തീ കെടുത്താനായി വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരുന്ന നൂറുകണക്കിന് ജീവനക്കാരെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? കോഴിക്കോട് നിന്നുപോയ സംഘത്തിലെ അഗ്നിരക്ഷാപ്രവര്‍ത്തകന്‍ ബ്രഹ്‌മപുരത്ത് ജോലി ചെയ്തതിന്റെ അനുഭവം കൊയിലാണ്ടി
കോടമഞ്ഞു പൊതിഞ്ഞ പര്‍വതനിരകളും ഗൂഡവനവും വന്യമൃഗങ്ങളും; കോഴിക്കോട് ജില്ലയിലെ മികച്ച ട്രെക്കിങ് സ്പോട്ടായ വെള്ളരിമലയെ പരിചയപ്പെടാം
കാനനഭംഗി ആസ്വാദനവും അല്പം സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ മിക്കവാറും ട്രക്കിങ് സ്പോട്ടുകളായിരിക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുക. മാനസികമായും ശാരീരികമായും മുന്‍കരുതലുകള്‍ എടുക്കേണ്ട ഒരു യാത്രയാണ് ട്രക്കിങ്. അത്തരത്തിലൊരിടമാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലായി നിലകൊള്ളുന്ന വെള്ളരിമല, വാവുല്‍ മല എന്നിവ. വെള്ളരിമല ഇന്ത്യയിലെ പ്രഫഷണല്‍ ട്രെക്കേഴ്‌സിന്റെ പറുദീസയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ട്രെക്ക് ചെയ്തിരിക്കേണ്ട ഇന്ത്യയിലെ മലനിരകളില്‍ ഒന്നായാണ് അവരില്‍
കുറ്റ്യാടിക്ക് ചുറ്റുമുണ്ട്, മനോഹരമായ കാഴ്ചകളൊരുക്കി സഞ്ചാരികളെയും കാത്തിരിക്കുന്ന നിരവധി സ്ഥലങ്ങള്‍; കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ പണച്ചിലവില്‍ പോയിവരാന്‍ സാധിക്കുന്ന കുറ്റ്യാടിയിലെ അഞ്ച് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇതാ…
കുറ്റ്യാടി: നമുക്കടുത്ത് നമ്മള്‍ കാണാന്‍ മറക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. കോഴിക്കോട് ജില്ലയിലെ തന്നെ മനോഹരമായ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് കലക്ടര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ. കോഴിക്കോട് ജില്ലയിലൂടെയുള്ള സര്‍ക്കീറ്റുകളില്‍ ഇത്തവണ പരിചയപ്പെടുത്തുന്നത്. പേരാമ്പ്രയോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളെത്തന്നെയാണ്. യാത്രകള്‍ക്കായി ദൂരസ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മറക്കാതിരിക്കാം നമുക്കടുത്തുള്ള പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ പറ്റിയ ഇത്തരം
ചില ചിത്രങ്ങൾ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണ്; പഴയ പയ്യനാട് മുൻസിഫ് കോടതിക്ക് 1913 ൽ പുതിയ കെട്ടിടമുയർന്നപ്പോൾ മുൻസിഫും ജീവനക്കാരുമെല്ലാം ചേർന്ന് കോടതി മുറ്റത്തു നിന്നൊരു ഫോട്ടോയെടുത്തു, കൊയിലാണ്ടി കോടതിയിൽ നിന്നുള്ള ഒരു അപൂർവ്വ ചിത്രം ഇതാ, ഒപ്പം ആ ‘മാവ് മുത്തശ്ശി’യുടെ യൗവന കാലവും കാണാം
സ്വന്തം ലേഖിക ഓര്‍മ്മകളെ സൂക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് ഫോട്ടോകള്‍, ചിലപ്പോള്‍ അത് ചില ചരിത്രങ്ങളെ കൂടി അടയാളപ്പെടുത്തും, ആ ഫോട്ടോഗ്രാഫര്‍ പോലും അറിയാതെ. അങ്ങനെയൊരു ചിത്രം പരിചയപ്പെടുത്താം, നൂറ്റിപ്പത്ത് കൊല്ലം മുമ്പുള്ള കൊയിലാണ്ടിയുടെ അടയാളം സൂക്ഷിച്ച ചിത്രം. കൊയിലാണ്ടിയിലെ കോടതിക്ക് മുമ്പില്‍ നിന്നും 1913 ല്‍ എടുത്തുതെന്ന് കരുതുന്ന ഈ ചിത്രം അവിടെ ജോലി
‘തന്നെ പാതിജീവനോടെ കത്തിച്ച് കളഞ്ഞ ഒരുകൂട്ടം നരാധമന്മാരുടെ കഥ അവന്‍ ഏതോ ലോകത്തിരുന്ന് അച്ഛന് പറഞ്ഞ് കൊടുക്കുന്നുണ്ടാകണം…’; കക്കയത്ത് പൊലീസിനാല്‍ കൊല്ലപ്പെട്ട രാജന്റെ ഓര്‍മ്മകളിലൂടെ ഒരു കുറിപ്പ്, രഞ്ജിത്ത് ടി.പി അരിക്കുളം എഴുതുന്നു
രഞ്ജിത്ത് ടി.പി അരിക്കുളം മാർച്ച് 2: രാജൻ രക്തസാക്ഷി ദിനം 1976-77 കാലഘട്ടം. അടിയന്തിരാവസ്ഥയുടെ ശേഷിപ്പുകൾ ഹരിച്ചും ഗുണിച്ചും ചർച്ച ചെയ്യുന്ന സമയം. പേരാമ്പ്ര മുൻസിഫ് മജിസ്ട്രേറ്റ് കോടതി നടപടികൾ ആരംഭിക്കുവാൻ ഏതാനും സമയം കൂടി ബാക്കിയുണ്ട്. കോടതി പരിസരത്ത് ജനക്കൂട്ടം ഒരു മഹാസാഗരം പോലെ തിങ്ങി നിറഞ്ഞു. പോലീസ് ജീപ്പുകൾ ഒന്നിനു പിറകെ ഒന്നായി
ഓരോ ദിനവും മകന്‍ വരുമെന്ന പ്രതീക്ഷയോടെ കല്യാണിയമ്മ; കാണാതായ മകനായുള്ള കൂത്താളി സ്വദേശിനിയുടെ കാത്തിരിപ്പിന് ആറുവര്‍ഷത്തെ പഴക്കം
പേരാമ്പ്ര: ആറ് വര്‍ഷമായി കാണാതായ മകനെയും കാത്തിരിക്കുകയാണ് കൂത്താളിയിലെ ഒരമ്മ. കൊണ്ടയോട്ടുചാലില്‍ കല്യാണി അമ്മയാണ് മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഓരോ ദിവസവും കണ്ണീരോടെ തള്ളിനീക്കുന്നത്. കല്യാണി അമ്മയുടെ മകന്‍ രാജേഷിനെ 2016 ഡിസംബറിലാണ് കാണാതാവുന്നത്. അന്ന് തന്നെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പേരാമ്പ്ര പൊലീസ് കെസെടുത്ത് അന്വേഷണം ഇപ്പോഴും നടത്തുന്നുണ്ടെങ്കിലും കല്യാണി അമ്മയുടെ മാഞ്ഞ
അരിക്കുളത്തുണ്ട് അഴികയറി അലറുന്ന ദൈവക്കോലം; മലബാറിലെ ചരിത്രപ്രസിദ്ധമായ അഴിമുറിത്തിറയെക്കുറിച്ച് കൂടുതലറിയാം
രഞ്ജിത്ത് ടി.പി അരിക്കുളം ശ്രീ എടവനക്കുളങ്ങര പരദേവതാ ക്ഷേത്രത്തിന്റെ പേരും പ്രശസ്തിയും പാട്ടുപുര നവീകരണത്തോടെ ഒരു പടി കൂടി ഉയര്‍ന്നിരിക്കുന്നു. അരിക്കുളത്തുള്ള ഈ ക്ഷേത്രം അറിയപ്പെടുന്നത് ഒരു പക്ഷേ പരദേവതാ പ്രതിഷ്ഠയുടെ പേരില്‍ മാത്രമായിരിക്കില്ല. അതോടൊപ്പം കോട്ടക്കല്‍ ഭഗവതി ക്ഷേത്രത്തിലെ അഴിമുറി തിറയുടെ പേരിലും കൂടിയാണ്. പല ക്ഷേത്രങ്ങളിലും വിവിധ തരത്തിലുള്ള കെട്ടിയാട്ടങ്ങളുണ്ടെങ്കിലും അഴിനോട്ടം തിറയും
നിബിഡ വനത്തിനുള്ളിലൂടെ കാടിന്റെ സൗന്ദ്യര്യവും ആസ്വദിച്ചൊരു ട്രക്കിംഗ്, പുൽമേട്ടിൽ നിന്ന് മഞ്ഞുപാളികളുടെ സൗന്ദര്യം നുകരാം; കാസർകോട്ടെ റാണിപുരത്തേക്ക് ഒരു വൺഡേ ട്രിപ്പ് പോകാം…
തിരക്കേറിയ ജീവിതത്തില്‍ നിന്ന് പ്രകൃതിയുടെ കളിത്തട്ടിലേക്ക് ഒരു മടങ്ങിപ്പോക്ക് ആരാണ് ആഗ്രഹിക്കാത്തത്. പുല്‍മേടുകളും ചെങ്കുത്തായ കുന്നും കാനന ഭംഗിയുമെല്ലാം നുകര്‍ന്ന് ഒരു വണ്‍ഡേ ട്രിപ്പിന് ആലോചനയുണ്ടെങ്കില്‍ മറ്റൊന്നും ആലോചിക്കാതെ നേരെ റാണിപുരത്തേക്ക് വിട്ടോ. പ്രകൃതിയുടെ സര്‍വസൌന്ദര്യവും നിറച്ച റാണിപുരം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മഞ്ഞിന്റെ നേര്‍ത്ത ആവരണം വിരിച്ച കുന്നുകളും അവയ്ക്ക് ചുറ്റും പടര്‍ന്നുകയറുന്ന തണുപ്പും കേരലത്തിന്റെ