Category: സ്പെഷ്യല്‍
കൈത്തണ്ടയില്‍ ഇന്ത്യന്‍ പതാകയുമായി 43,000 അടി ഉയരത്തില്‍ നിന്നും ജിതിന്‍ ഭൂമിയില്‍ എത്തിയത് ഏഴ് മിനിറ്റില്‍; ഏഷ്യന്‍ റെക്കോര്‍ഡിന് അവകാശിയായ ബാലുശ്ശേരി പനായി സ്വദേശിയുടെ സ്‌കൈ ഡൈവിംഗ് ദൃശ്യം വൈറലാവുന്നു
ബാലുശ്ശേരി: കൈത്തണ്ടയില്‍ ഇന്ത്യന്‍ പതാകയുമായി 43000 അടി ഉയരത്തില്‍ നിന്നും ഏഴ് മിനിറ്റിനുള്ളില്‍ ഭൂമിയില്‍ എത്തി. സ്‌കൈ ഡൈവിംഗില്‍ ഏഷ്യന്‍ റെക്കോര്‍ഡിന് അവകാശിയായി ബാലുശ്ശേരി സ്വദേശി. ബാലുശ്ശേരി പനായി സ്വദേശിയായ ജിതിന്‍ എം.വിയാണ് ഈ മികച്ചം നേട്ടം സ്വന്തമാക്കിയത്. അമേരിക്കയിലെ ടെന്നീസ് സ്റ്റേറ്റില്‍ ജൂലൈ ഒന്നിന് അവിടുത്തെ സമയം രാവിലെ 7.30 നായിരുന്നു ഡൈവിംഗ് നടന്നത്.
പയ്യോളി എസ്.ഐയെ വെല്ലുവിളിച്ച പേരാമ്പ്രയിലെ മംഗലശ്ശേരി നീലകണ്ഠന്‍; പുത്തലത്ത് കൈതേരിച്ചാലിൽ പക്രൻ ആനപക്രനായ കഥ
രഞ്ജിത്ത് ടി.പി. അരിക്കുളം ഏകദേശം ഒരു അറുപത് വർഷങ്ങൾക്ക് മുമ്പ് പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂർ ഗ്രാമത്തിൽ മരംവലിക്കുവാൻ വന്ന ആന ഇടഞ്ഞു. നാട്ടുകാർ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടി. സ്കൂൾ വിടും മുമ്പ് കുട്ടികളെ രക്ഷിതാക്കൾ വിളിച്ച് ഇടവഴികളിലൂടെ വീട്ടിലേക്ക് കൊണ്ടു പോയി. നാടു മുഴുവൻ ഇളക്കി മറിച്ച്, സർവ്വതും നശിപ്പിച്ച് ചിന്നം വിളിച്ച് പോർവിളി മുഴക്കി
അപകടങ്ങളില്‍ നിന്നും സുരക്ഷിതരാകാം; ശരിയായ വൈദ്യുത വിതരണത്തിന് കെ.എസ്.ഇ.ബിയോടൊപ്പം നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്, അവ എന്തെല്ലാമെന്ന് വിശദമായി അറിയാം
ദേശീയ വൈദ്യാത സുരക്ഷാ വാരാചരണത്തിന് ഇന്ന് തുടക്കം. ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെയാണ് വാരാചരണ പരിപാടിക നടക്കുന്നത്. സുരക്ഷിതമായ വൈദ്യുത വിതരണത്തിന് കെ.എസ്.ഇ.ബിയോടൊപ്പം പൊതു ജനങ്ങളും പങ്കാളികളാവേണ്ടതുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. -നനഞ്ഞ കൈകൊണ്ട് വൈദ്യത ഉപകരണങ്ങളില്‍ തൊടരുത്. -വീടുകളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഇഎല്‍സിബി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. -വൈദ്യുത പോസിറ്റിലും മറ്റും ബാനര്‍,
തിരുവാതിര ഞാറ്റുവേല തുടങ്ങി, പഴഞ്ചൊല്ല് തെറ്റിച്ച് കാലവര്‍ഷം; കോഴിക്കോട് ജില്ലയില്‍ ഇത്തവണ മഴയിലെ കുറവ് 73 ശതമാനം
കോഴിക്കോട്: ‘തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാ മഴ’ എന്നാണ് പഴഞ്ചൊല്ല്. കാലങ്ങളായി തിരുവാതിര ഞാറ്റുവേല തുടങ്ങിയ ശേഷം പെയ്യുന്ന കനത്ത മഴ കാലങ്ങളായി നിരീക്ഷിച്ചവരാകും ഈ പഴഞ്ചൊല്ല് പറഞ്ഞുതുടങ്ങിയത്. എന്നാല്‍ മഴ ഈ പഴഞ്ചൊല്ല് തെറ്റിക്കുന്ന കാഴ്ചയാണ് ഇത്തവണ മലയാളികള്‍ കാണുന്നത്. വ്യാഴാഴ്ചയാണ് തിരുവാതിര ഞാറ്റുവേല ആരംഭിച്ചത്. രണ്ടാഴ്ചത്തോളമാണ് ഞാറ്റുവേല നീണ്ടുനില്‍ക്കുക. ഇക്കാലയളവില്‍ തുടര്‍ച്ചയായ മഴയാണ് കേരളത്തില്‍
കൊട്ടിയൂരിലെ പ്രസിദ്ധമായ നെയ്യാട്ടച്ചടങ്ങിൽ ധരിക്കുന്ന തലക്കുട നിർമ്മിക്കുന്നത് ഊരള്ളൂരാണെന്ന് എത്രപേർക്കറിയാം; ആണ്ടിയേട്ടന്റെ പരിചയവും വൈദഗ്ധ്യവും ആത്മസമർപ്പണവും കൂടിച്ചേരുമ്പോൾ നിവരുന്നത് അഴകുള്ള തലക്കുടകൾ
രഞ്ജിത്ത് ടി. പി അരിക്കുളം വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ നിലത്ത് കൂനി കൂടിയിരുന്ന് കാൽവിരലുകൾക്കടിയിൽ ചവിട്ടി പിടിച്ച പനയോലകൾ അടുക്കി പിടിച്ച് അതിനിടയിലൂടെ ചീന്തിയെടുത്ത മുളയുടെ ചെറിയ കഷ്ണങ്ങൾ അതിസൂഷ്മതയോടെ അദ്ദേഹം കോർത്തെടുക്കകയായിരുന്നു. ചെയ്യുന്ന ജോലിയിൽ മുഴുകി പോയതു കാരണമാവാം അടുത്തെത്തിയത് അദ്ദേഹം അറിഞ്ഞതേ ഇല്ല. എന്റെ സുഹൃത്ത് വെറുതേ ഒന്നു ചുമച്ചപ്പോൾ അദ്ദേഹം തലയുയർത്തി. ചെറുതായൊന്നു
കുട്ടിക്കൂട്ടത്തിന്റെ ആരവങ്ങള്‍ളോടെ നാടാകെ പ്രവേശനോത്സവം ആഘോഷിക്കുമ്പോള്‍ ഒന്നാം ക്ലാസിലെത്തിയ ഒരു കുട്ടിക്കായ് പ്രവേശനോത്സവമൊരുക്കി പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂള്‍
പേരാമ്പ്ര: നാടാകെ പ്രവേശനോത്സവത്തിന്റെ ആരവങ്ങളും ആഘോഷങ്ങളും മുഴങ്ങുമ്പോള്‍ പേരാമ്പ്ര ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ പുതുതായെത്തിയ ഒരു വിദ്യാര്‍ത്ഥിയ്ക്കായ് പ്രവേശനോത്സവമൊരുക്കി അധ്യാപകര്‍. തോരണങ്ങളാല്‍ അലങ്കരിച്ച സ്‌കൂള്‍ അങ്കണത്തില്‍ നവാഗതയായെത്തിയ കുട്ടിയെ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളെ മധുരങ്ങള്‍ നല്‍കി അധ്യാപകര്‍ സ്വീകരിച്ചു. മറ്റ് സ്‌കൂളുകളെപ്പോലെ തന്നെ സൗകര്യങ്ങളും പഠന നിലവാരവും ഉണ്ടായിട്ടും ഈ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല എന്നതാണ് വസ്തുത.
പുതുമയില്‍ നിന്നും പഴമയിലേക്കൊരു തിരിഞ്ഞ് നോട്ടം; കൂത്താളിയില്‍ ‘വെറൈറ്റി ‘ കല്ല്യാണപ്പന്തലൊരുക്കി വരന്റെ സുഹൃത്തുകള്‍
കൂത്താളി: കല്ല്യാണത്തിനായി ആര്‍ഭാഢങ്ങളും അതോടൊപ്പം പരിസ്ഥിതി സൗഹൃദമല്ലാത്ത പലതും ചെയ്തു കൂട്ടുമ്പോഴാണ് വ്യത്യസ്ഥമായൊരു തീരുമാനവുമായി കൂത്താളിയിലെ യുവാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. കൂത്താളി കരിമ്പില മൂലയില്‍ ശ്രീരാജിന്റെ വീട്ടിലാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് പഴയകാല കല്യാണ പന്തലിനെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ ഒരുക്കങ്ങള്‍ നടത്തിയത്. ഈന്തോല പട്ടകള്‍ കൊണ്ട് അലങ്കരിച്ച പന്തലിലെ വശങ്ങളിലെ മറകളും തെര്‍മോക്കോളില്‍ എഴുതിയ വരന്റെയും വധുവിന്റെയും പേരും
ഫോര്‍മുല വണ്‍ കാര്‍ റേസിംഗ്; ഇന്റര്‍നാഷണല്‍ താരമാകാനൊരുങ്ങി ചെമ്പ്ര സ്വദേശിനി
പേരാമ്പ്ര: ഇന്ത്യയില്‍ നിന്നുള്ള പ്രഥമ വനിതാ ഇന്റര്‍നാഷണല്‍ ഫോര്‍മുല വണ്‍ റേസിംഗ് താരമാകാന്‍ ഒരുങ്ങി ചെമ്പ്ര സ്വദേശിനി. ചെമ്പ്ര പനിച്ചിങ്ങള്‍ കുഞ്ഞാമൂ- സുബൈദ ദമ്പതികളുടെ മകള്‍ സല്‍വ മര്‍ജാനാണ് റേസിംഗിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ആത്മവിശ്വാസവും അര്‍പ്പണബോധവും കൈമുതലാക്കി എഫ് വണ്‍ റേസിംഗില്‍ സ്വന്തം ജീവിതചര്യ തന്നെ കെട്ടിപടുക്കുവാനുള്ള പ്രയാണത്തിലാണ് ഈ 23കാരി. വരാനിരിക്കുന്ന എഫ് ഫോര്‍
ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം: രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഈ ആറ് അപകടങ്ങള്‍
പലപ്പോഴും യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം ആണ് ഉയര്‍ന്ന ബിപി അപകടകരമാകുന്നത്. നെഞ്ചുവേദന, തലവേദന, മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാന്‍ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് ഉയര്‍ന്ന ബിപിയുടെ പൊതുവേയുള്ള ലക്ഷണങ്ങള്‍. അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാം. ആന്തരികാവയവങ്ങളെപ്പോലും തകരാറിലായേക്കാം. തലച്ചോറ്, ഹൃദയം, വൃക്കകള്‍, കണ്ണുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന ബി.പി പ്രശ്‌നങ്ങളുണ്ടാക്കാം.
ഉപയോക്താക്കള്‍ ഉറങ്ങുമ്പോഴും വാട്സാപ് മൈക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ? വാട്സാപ്പിന്റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു, ഉപഭോക്താക്കൾ ആശങ്കയിൽ
ഉറങ്ങുന്ന സമയത്തും തന്റെ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവ് സഹിതം വ്യക്തമാക്കി ട്വിറ്ററിലെ എഞ്ചിനീയര്‍. വാട്സാപ്പ് ഉപയോഗിക്കാത്ത സമയത്ത് പോലും അതിന്റെ മൈക്രോഫോൺ പശ്ചാത്തലത്തിൽ ഉണര്‍ന്ന് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് എഞ്ചിനീയറുടെ കണ്ടെത്തൽ. ട്വിറ്റർ എൻജിനീയർ ഫോഡ് ഡാബിരിയുടെ ട്വീറ്റിന് പിന്നാലെ വാട്സാപ്പിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രതികരിച്ച് ഇലോൺ മസ്‌കും രംഗത്തെത്തിയിരുന്നു. പിന്നീട് നിരവധി പേർ വാട്സാപ്പിൽ