Category: Push
വില്‍പ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്നു, അറസ്റ്റ്; കുറ്റ്യാടി സ്വദേശിയെ കയ്യോടെപൊക്കി പേരാമ്പ്ര എക്സെെസ്
പേരാമ്പ്ര: വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 100 ഗ്രാം കഞ്ചാവുമായി പേരാമ്പ്ര ടൗണില്‍ ഒരാള്‍ പിടിയില്‍. കുറ്റ്യാടി സ്വദേശി അബ്ദുല്‍ സലീംമാണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ്കുമാര്‍. എന്‍. പിയും പാര്‍ട്ടിയും ഇന്നലെ പേരാമ്പ്ര, ചെനോളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പേരാമ്പ്ര ടൗണ്‍ ഭാഗത്ത് സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി രഹസ്യ
‘നിശ്ചിത സമയത്ത് 3-3, ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന ജയിക്കും’; നടുവണ്ണൂരിലെ ആറാം ക്ലാസുകാരി ഐഫയുടെ കിറുകൃത്യം, പ്രവചനത്തിൽ അമ്പരന്ന് ഫുട്ബോൾ പ്രേമികൾ
നടുവണ്ണൂർ: ലോകകപ്പ് മത്സരത്തിൽ ആരാകും കപ്പടിക്കുകയെന്ന ആകാംക്ഷയിലായിരുന്നു ലോകമെമ്പാടുമുള്ള ആരാധകർ. നിശ്ചിത സമയത്തും അധികസമയത്തും സമനിലയിലായതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മത്സരത്തെ കുറിച്ച് പല പ്രവചന മത്സരങ്ങളും ഇതിന്റെ ഭാഗമായി നടക്കുകയും ചെയ്തിരുന്നു. എന്നാൽ യഥാർത്ഥ പോരാട്ടത്തെ വരച്ചിട്ട രീതിയിലായിരുന്നു നടുവണ്ണൂർ സ്വദേശിനിയായ ആയിഷ ഐഫയുടെ പ്രവചനം. 4-2 ന് അർജന്റീന വിജയിക്കുമെന്നായിരുന്നു ഐഫയുടെ പ്രവചനം.
കാലിക്കറ്റ് സർവകലാശാലയുടെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയുടെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹൻ ആണ് മരിച്ചത്. കാലിക്കറ്റ് സർവകലാശാല വിദ്യാർഥിയാണ് ഇയാളെന്നാണ് വിവരം. ഇന്ന് രാവിലെ അഞ്ച് മണിയോടെ കൂട്ടുകാരോടൊപ്പം സ്വിമ്മിംഗ് പൂളിൽ എത്തിയതെന്നാണ് ലഭ്യമാകുന്ന സൂചനകൾ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോടേക്കാണോ യാത്ര? നഗരത്തിൽ ഗതാഗത നിയന്ത്രണം; പേരാമ്പ്രയിൽ നിന്ന് വരുന്നവർ പോകേണ്ടത് ഇപ്രകാരം…
കോഴിക്കോട്: സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. സമ്മേളനത്തിന്റെ ഭാഗമായി വടകര, കൊയിലാണ്ടി ഭാഗത്തുനിന്നും പ്രവർത്തകർ വരുന്ന വാഹനങ്ങൾ വെങ്ങളം വഴി വെങ്ങാലി ബ്രിഡ്‌ജ് വഴി വലത്തോട്ട് തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ടിലും വെള്ളയിൽ ബീച്ചിലും പാർക്ക് ചെയ്യണം. പേരാമ്പ്ര, നടുവണ്ണൂർ, ഉള്ള്യേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പാവങ്ങാട് ക്രിസ്‌ത്യൻകോളേജ്
യാത്രക്കിടെ യുവതിക്ക് ദേഹാസ്വസ്ഥ്യം, ബസ് ആംബുലൻസാക്കി തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ചീറിപ്പാഞ്ഞു; യുവതിക്ക് തുണയായത് പയ്യോളി, വടകര സ്വദേശികളായ ബസ് ജീവനക്കാരുടെ സമയോചിത ഇടപെടൽ
കൊയിലാണ്ടി: വടകരയിൽ നിന്ന് കോഴിക്കോടേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ബസ് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായി. എം ഫോർ സിക്സ് ബസിലെ ഡ്രൈവർ വടകര മേപ്പയിൽ സ്വദേശി ലിനീഷ് കെ കുനിയിൽ, കണ്ടക്ടർ പയ്യോളി ബിസ്മിനഗർ സ്വദേശി പുത്തൻപുരച്ചാലിൽ ഇസ്മയിൽ എന്നിവരാണ് യാത്രക്കാരിയ്ക്ക് തുണയായി
എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ ബാലുശ്ശേരി പൊലീസിന്റെ പിടിയില്‍; പ്രതികൾ വാകയാട്, നടുവണ്ണൂർ മേഖലകളിലെ എം.ഡി.എം.എ വിതരണക്കാർ
ബാലുശ്ശേരി: കരുമ്പാപൊയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ആകാശ് (27) വാകയാട് കിഴക്കേ കാര്യോട്ട് ജെറീഷ്(33) എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. നടുവണ്ണൂര്‍ കാവില്‍, വാകയാട് എന്നീ മേഖലകളിലെ എം.എഡി.എം.എ. വിതരണക്കാരാണിവര്‍. ഇവരുടെ കയ്യില്‍ നിന്ന് 2.7 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ട്. ബാലുശ്ശേരി സ്റ്റേഷന്‍ എസ്.ഐമാരായ റഫീഖ് പി., അഫ്‌സല്‍
സാധാരണക്കാര്‍ക്ക് ആശ്വാസം; കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗ നിര്‍ണയത്തില്‍ വളരെ സഹായകരമായ പെറ്റ് സി.ടി.സ്‌കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
കോഴിക്കോട്: സാധാരണക്കാര്‍ക്ക് ആശ്വാസം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെറ്റ് സി.ടി. സ്‌കാന്‍ പ്രവര്‍ത്തനസജ്ജമായി. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗനിര്‍ണയത്തില്‍ വളരെ സഹായകരമായ പെറ്റ് സ്‌കാന്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് സ്ഥാപിക്കുന്നത്. ഔപചാരിക ഉദ്ഘാടനം പുതുവര്‍ഷത്തില്‍ നടക്കുമെന്ന് ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം അധികൃതര്‍ അറിയിച്ചു. പത്തുകോടിരൂപ ചെലവില്‍ ആശുപത്രി വികസനസൊസൈറ്റി മുന്‍കൈയെടുത്താണ് സ്‌കാന്‍
പുതുവര്‍ഷം വരെ കാത്തു നിന്നില്ല; മദ്യവില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു. മദ്യവിലയില്‍ 2% വില്‍പ്പന നികുതിയാണ് വര്‍ദ്ധിച്ചത്. സാധാരണ ബ്രാന്റുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സര്‍ക്കാരിന്റെ മദ്യം ജവാനാണ്. ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആണ് ഇന്ന് മുതല്‍ ഈടാക്കുക. മദ്യത്തോടൊപ്പം ബിയറിനും വൈനിനും 2% വില്‍പ്പന നികുതി
ബംഗാള്‍സ്വദേശിയുടെ മരണം കൊലപാതകം; തമിഴ്‌നാട് സ്വദേശി ടൗണ്‍ പോലീസിന്റെ പിടിയില്‍
കോഴിക്കോട്: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബംഗാള്‍സ്വദേശി സാബക്കി(30)ന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി അര്‍ജു(29)നാണ് അറസ്റ്റിലായത്. ടൗണ്‍ എസ്.ഐ. സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ വിശദമായ ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുഷ്പ ജങ്ഷനിലെ തുണിക്കടയില്‍ ജോലിചെയ്തിരുന്ന സാബക്കിനെ തിങ്കളാഴ്ച രാവിലെയാണ് ആനിഹാള്‍ റോഡിലെ
ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരാശ തന്നെ, പ്രൊജക്ടര്‍ ലഭിച്ചില്ല, കള്ളന് മാനസാന്തരം; അരിക്കുളത്ത് മോഷണം പോയ വാര്‍പ്പ് സീറ്റുകള്‍ തിരിച്ചു വച്ച് കള്ളന്‍
അരിക്കുളം: കള്ളന് മാനസാന്തരം കളവുപോയ വാര്‍പ്പ് സീറ്റ് തിരിച്ചു കൊണ്ടു വച്ചു. കഴിഞ്ഞ ദിവസം അരിക്കുളം കുരുടി മുക്ക് തട്ടാറത്ത് അറേബ്യന്‍ അഹമ്മദിന്റെ പുതുതായി നിര്‍മ്മിക്കുന്ന ബില്‍ഡിങ്ങിന്റെ സൈറ്റില്‍ വച്ചാണ് 46 ഓളം വാര്‍പ്പ് സീറ്റ് കളവ് പോയത്. ഇതോടൊപ്പം ലോകകപ്പ് ഫുട്‌ബോള്‍ കളി കാണാന്‍ വേണ്ടി കുരുടി മുക്കിലെ പുതുതായി പണിനടന്നു കൊണ്ടിരിക്കുന്ന ടറഫില്‍