Category: Push

Total 1835 Posts

വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ.യുമായി കുറ്റ്യാടി സ്വദേശിയായ യുവാവ് പിടിയിൽ

വളയം: വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കുറ്റ്യാടി വടയം സ്വദേശി എടത്തിപൊയിൽ ഫാസിൽ (30) ‌ആണ് പിടിയിലായത്. വളയം എസ്.ഐ. അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വളയം കളരി പാറക്കടവ് റോഡിൽ കളരിമുക്കിൽനിന്ന് യുവാവിനെ പിടികൂടിയത്. ഇയാളുടെ വാഹനത്തിൽനിന്ന് 40,520 രൂപയും കണ്ടെടുത്തു. വാഹനം പോലീസ് പിടിച്ചെടുത്തു. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. Summary:

ആനവണ്ടിയില്‍ ഒരു ന്യൂ ഇയര്‍ കേക്കുമുറി, ചുരുങ്ങിയ ബജറ്റിനുള്ളില്‍ വാഗമണ്‍ കുമരകം യാത്ര; കെ.എസ്.ആര്‍.ടി.സിയുടെ പുതുവത്സര ട്രിപ്പ് 29ന് കോഴിക്കോടു നിന്നും പുറപ്പെടും, നിങ്ങള്‍ പോവുന്നില്ലേ?

കോഴിക്കോട്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ അടിപൊളി യാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കോഴിക്കോടുനിന്നുമുള്ള യാത്ര ഈ മാസം 29ന് ആരംഭിക്കും. കോഴിക്കോടു നിനും വാഗമണ്‍-കുമരകം എന്നിവിടങ്ങളിലേക്കാണ് യാത്ര. 29 പുറപ്പെട്ട് 30ന് വാഗമണ്‍ 31 കുമരകം എന്നിവിടങ്ങളില്‍ സഞ്ചരിച്ച ശേഷം തിരിച്ചു വരും വഴി ആനവണ്ടിയില്‍ ന്യൂ ഇയര്‍ ആഘോഷവും കേക്കു മുറിയും

കുരുന്നുകള്‍ക്ക് അറിവു പകരാം, അതോടൊപ്പം അവരെ പരിചരിക്കാം; ഐ.സി.ഡി.എസ്.കുന്നുമ്മല്‍ പ്രോജക്ടിലെ വിവിധ പഞ്ചായത്തുകളില്‍ അംഗണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പേരാമ്പ്ര: ഐ.സി.ഡി.എസ്. കുന്നുമ്മല്‍ പ്രോജക്ടിലെ വിവിധ പഞ്ചായത്തുകളില്‍ അംഗണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നരിപ്പറ്റ, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളില്‍ അംഗണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്കും മരുതോങ്കര പഞ്ചായത്തില്‍ അംഗണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകര്‍ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം.അംഗണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായതും, ഹെല്‍പ്പര്‍ തസ്തികയിലേക്ക്

മയക്കുമരുന്ന് വിൽപ്പന, ഒപ്പം ഉപയോഗവും; താമരശ്ശേരിയിൽ രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിൽ

താമരശ്ശേരി: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ താമരശ്ശേരിയില്‍ പിടിയിലായി. കൈതപ്പൊയില്‍ ആനോറ ജുനൈസ്, (39)മലോറം നെരൂക്കുംചാല്‍ കപ്പാട്ടുമ്മല്‍ വിഷ്ണു (23) എന്നിവരെയാണ് വ്യാഴാഴ്ച കൈതപ്പൊയില്‍ നിന്നും 5 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടിയത്. മയക്കുമരുന്നുമായി യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ടു പേരും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്പനക്കാരുമാണെന്ന് പൊലീസ് പറഞ്ഞു.

ഡോര്‍നിയര്‍ ഫ്ലൈ പാസ്റ്റ്, പാരമോട്ടറിങ്, ടൂറിസം കാര്‍ണിവല്‍ തുടങ്ങിയ പരിപാടികളുമായി ജലത്തിലെ പൂരം; രണ്ടാം അന്താരാഷ്ട്ര ജലമേളയ്ക്ക് നാളെ ബേപ്പൂരില്‍ തുടക്കം

ബേപ്പൂര്‍: സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് രണ്ടാം സീസണിന് നാളെ (ഡിസംബര്‍ 24) തിരിതെളിയും. വൈകിട്ട് 6.30 ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ബേപ്പൂര്‍ ബീച്ചില്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 28 വരെ നീണ്ടു നില്‍ക്കുന്ന ബേപ്പൂര്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; ഗുളിക രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കിനാലൂര്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. താമരശ്ശേരി കിനാലൂല്‍ സ്വദേശി വി.നവാസിനെയാണ് 996 ഗ്രാം സ്വര്‍ണവമായി കസ്റ്റംസ് പിടികൂടിയത്. 52 ലക്ഷം രൂപയുടെ സ്വര്‍ണമാണിത്. വ്യാഴാഴ്ച പുലര്‍ച്ചെ ദോഹയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ്

ഫറോക്ക് പാലത്തില്‍ വീണത് 2348 കുപ്പി മദ്യം; നാട്ടുകാര്‍ക്ക് ‘ലാഭം’ 7 ലക്ഷം

കോഴിക്കോട്: ഫറോക്ക് പലാത്തില്‍ കഴിഞ്ഞ ദിവസം ലോറിയില്‍ നിന്നും മദ്യക്കുപ്പികള്‍ വീണ സംഭവത്തില്‍ നഷ്ടമായത് 2348 കുപ്പി മദ്യം. പഞ്ചാബില്‍നിന്ന് ബിവറേജസ് കോര്‍പറേഷന്റെ കൊല്ലം ഡിപ്പോയിലേക്ക് ലോറിയില്‍ കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് റോഡില്‍ വീണത്. സംഭവത്തില്‍ 7,04,400 രൂപയുടെ നഷ്ടം കണക്കാക്കി. ട്രിപ്പിള്‍ 9 പവര്‍ സ്റ്റാര്‍ ഫൈന്‍ റമ്മിന്റെ 2348 പൈന്റ് ബോട്ടിലാണ്

കീഴൂര്‍ ചന്തയില്‍ കുഴഞ്ഞുവീണു മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി

പയ്യോളി: കീഴൂര്‍ ചന്തയില്‍ കുഴഞ്ഞു വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി കുളങ്ങരക്കുനി ബാലകൃഷ്ണന്‍ ആണ് മരിച്ചത്. അന്‍പത്തി നാല് വയസ്സായിരുന്നു. ഭാര്യ: ജാനു(പയ്യോളി നഗരസഭ ഹരിതകര്‍മ സേനാംഗമാണ്). മക്കള്‍: ജിബിനേഷ്(ഖത്തര്‍), ഷിജിന. മരുമകന്‍: മനു ഊരള്ളൂര്‍. സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, കുമാരന്‍, നാരായണി. നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍

കീഴൂര്‍ ചന്തയിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു

പയ്യോളി: കിഴൂര്‍ ഉത്സവ ചന്തയിലെത്തിയാള്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍ ചന്തയിലെത്തിയ ഇയാള്‍ ഏഴുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. പയ്യോളി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. പയ്യോളി കീഴൂരിലെ ഉത്സവ ചന്തയും കാര്‍ണിവലും വളരെ പ്രസിദ്ധമാണ്. ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം

നൂറ്റിമൂന്ന് വയസ്സുള്ള കാവുന്തറ വലിയ പറമ്പത്ത് മറിയോമ്മ അന്തരിച്ചു

കാവുന്തറ: വലിയ പറമ്പത്ത് മറിയോമ്മ അന്തരിച്ചു. നൂറ്റിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: കോറോത്ത് ബീരാന്‍. മക്കള്‍: വി.പി. അമ്മത്(വാകമോളി), മായന്‍ മാസ്റ്റര്‍, മരുമക്കൾ: ആയിഷ വാവുള്ളാട്ട് , സഫിയ പുതിയേടത്ത് ( മേപ്പയൂർ). സഹോദരങ്ങള്‍: മൊയ്തീന്‍ മാസ്റ്റര്‍(മുന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), കച്ചേരില്ലത്ത് പക്കർ, അമ്മദ്കുട്ടി വാവുള്ളാട്ട്. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് എലങ്കമല്‍ ജുമാമസ്ജിദ്.

error: Content is protected !!