Category: Push

Total 1835 Posts

സി.പി.എം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റി അംഗവും ഗുഡ്സ് ഡ്രൈവറുമായ ചെറിയമോപ്പവയല്‍ ഉമേഷ് സി.എം കുഴഞ്ഞു വീണ് മരിച്ചു

തുറയൂര്‍: പയ്യോളി അങ്ങാടിയില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഓട്ടോ ഗുഡ്സ് ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. തുറയൂര്‍ തോലേരി ചെറിയമോപ്പവയല്‍ ഉമേഷ് സി.എം ആണ് മരിച്ചത്. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. ഓട്ടം പോയി വന്ന ശേഷം പയ്യോളി അങ്ങാടിയില്‍ ഗുഡ്‌സ് ഓട്ടോസ്റ്റാന്റില്‍ വാഹനം നിര്‍ത്തിയിട്ട് നില്‍ക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പയ്യോളിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മേക്കോവർ നാടകം പൊളിച്ച് ഇൻസ്റ്റഗ്രാം; കോഴിക്കോട് നഗരങ്ങളിലും പരിസരത്തും വെളളിയാഴ്ച ദിവസങ്ങളിൽ ജുമാ നിസ്കാരത്തിന് പള്ളിയിൽ പോകുന്നവരുടെ കടകളിൽ മേഷണം നടന്നുന്ന പ്രതി പിടിയിൽ

കോഴിക്കോട്: വെള്ളിയാഴ്ചകളിൽ ജുമാ നിസ്കാരങ്ങളിൽ പോകുന്നവരുടെ കടകളിൽ കയറി മോഷണം നടത്തുന്ന യുവാവ് പോലീസ് പിടിയിൽ. മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ പുത്തൻ വീട്ടിൽ പി.വി. അബിൻ (26) ആണ് പിടിയിലായത്. നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് നഗരങ്ങളിലും പരിസരത്തും വെളളിയാഴ്ച ദിവസങ്ങളിൽ ഉച്ച സമയത്ത് ജുമാ നിസ്കാരത്തിന്

യത്നം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27-01-23) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27-01-23) അറിയിപ്പുകൾ വായിക്കാം. ശുചിത്വമിഷന്‍ ‘ഹാക്കത്തോണ്‍’; ജനുവരി 31 വരെ അപേക്ഷിക്കാം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 4 മുതല്‍ 6 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീന്റെ (ജിഇ എക്സ് കേരള 23) ഭാഗമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹാക്കത്തോണ്‍

സർക്കാർ ജോലിയാണോ ലക്ഷ്യം? സൗജന്യ പരീക്ഷാ പരിശീലനവുമായി കോഴിക്കോട്ടെ കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി

കോഴിക്കോട്: പട്ടികജാതി/ഗോത്ര (എസ്.സി/എസ്.ടി) വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള പി.എസ്.സി പരീക്ഷകള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍, കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടിയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എസ്.എസ്.എല്‍.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18 നും 41

ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ ചേനോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പേരാമ്പ്ര: ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ ചേനോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചേനോളി ചേണിയാംകണ്ടി ഫൈസല്‍ തങ്ങള്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. ഇന്നലെ രാവിലെയാണ് ഫൈസല്‍ ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയതിനു പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിയ്ക്കുകയായിരുന്നു. ഭാര്യ: സുനീറ ചേനോളി. മക്കള്‍: ഫര്‍ഹാന, ഫിദഫാത്തിമ,

കായക്കൊടിയിലെ അയല്‍വാസികളുടെ മരണം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന്

കുറ്റ്യാടി: കായക്കൊടിയില്‍ അയല്‍വാസികളായ രണ്ടുപേര്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. മരിച്ച രണ്ടുപേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. അതിനുശേഷമായിരിക്കും കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാന്‍ സാധിക്കുകയെന്നും പോലീസ് പറഞ്ഞു. കായക്കൊടി ഈന്തുള്ളതറയില്‍ ബാബുവിനെ വീട്ടില്‍ കഴുത്തറുത്ത നിലയിലും അയല്‍വാസി രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബാബുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം

അംഗനവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ കുട്ടിയ്ക്കു നേരെ തെരുവുനായയുടെ ആക്രമണം; കോഴിക്കോട് രണ്ട് വയസ്സുകാരനടക്കം നാല് പേര്‍ക്ക് നായയുടെ കടിയേറ്റു

കോഴിക്കോട്: പയ്യാനക്കലില്‍ രണ്ട് വയസ്സുള്ള കുട്ടിയടക്കം നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. അംഗന്‍വാടിയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. അംഗന്‍വാടിയില്‍ നിന്ന് മകന്‍ ജബ്ബാറിനെയും കൂട്ടി വീട്ടിലേക്ക് വന്നതാണ് അമ്മ ജുബാരിയ. വഴിയില്‍ വച്ച് ഇവരെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് കുട്ടിയുടെ കാലില്‍ ആഴത്തിലുള്ള മുറിവുണ്ട്. ജുബാരിയയ്ക്കും

ശരീരത്തിന്റെ രഹസ്യ ഭാഗത്ത് മൂന്ന് ക്യാപ്‌സ്യൂളുകളിലായി 865 ഗ്രാം സ്വർണ മിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; താമരശ്ശേരി സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ താമരശ്ശേരി സ്വദേശിയിൽ നിന്നും 865 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. സൗദി റിയാദിൽ നിന്നെത്തിയ താമരശ്ശേരി സ്വദേശി അനീഷാണ് സ്വർണ്ണവുമായി പിടിയിലായത്. സ്വർണ മിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്‌സ്യൂളുകളാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തത്. അനീഷിന്റെ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് ക്യാപ്‌സ്യൂളുകൾ.

മേപ്പയ്യൂര്‍ ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി അന്തരിച്ചു

  മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: പി.കെ കുഞ്ഞബ്ദുല്ല (റിട്ട. ഡ്രൈവര്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് തിരൂര്‍, മുസ്ലിം ലീഗ് ജനകീയ മുക്ക് ശാഖ പ്രസിഡന്റ്), മൊയ്തി, ഫാത്തിമ. മരുമക്കള്‍: കുഞ്ഞബ്ദുള്ള ചീതൂര്, റാബിയ, ആയിഷ. സഹോദരങ്ങള്‍: കുഞ്ഞാലി ഹാജി, മൊയ്തു

‘കവിതകള്‍ പുസ്തകങ്ങളാവാതിരിക്കുമ്പോള്‍ അവ അനാഥരായി തെരുവിലലയപ്പെടും, എല്ലാ കവിതകളും ഒരുകുടക്കീഴിലായപ്പോള്‍ സന്തോഷം’; മേപ്പയൂരിലെ യുവ കവയിത്രി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

മേപ്പയൂര്‍: വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു ഇതു വരെ എഴുതിയ എല്ലാ കവിതകളും ചേര്‍ത്ത് ഒരു പുസ്തകം തയ്യാറാക്കുക എന്നുള്ളത്. ആ സ്വപ്‌നം ഇപ്പോള്‍ പൂവണിയുകയാണ്. കവിതകള്‍ പുസ്തകങ്ങളാവാതിരിക്കുമ്പോള്‍ അവ അനാഥരായി തെരുവിലലയപ്പെടും എന്നാണ് പറയപ്പെടുന്നത്. എല്ലാ കവിതകളും ഒരുകുടക്കീഴിലായപ്പോള്‍ സന്തോഷം തോന്നുന്നതായും മേപ്പയ്യൂരിന്റെ സ്വന്തം യുവ കവയിത്രി സ്‌നേഹ അമ്മാറത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

error: Content is protected !!