Category: Push

Total 1835 Posts

വര്‍ധിപ്പിച്ച വെള്ളക്കരം പിന്‍വലിക്കുക; മന്ത്രി റോഷി അഗസ്റ്റിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തുറയൂരില്‍ കരിങ്കൊടി കാട്ടി

പയ്യോളി: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തുറയൂരില്‍ കരിങ്കൊടി കാട്ടി. പയ്യോളി അങ്ങാടിയില്‍ ജലജീവന്‍ പദ്ധതി ഉദ്ഘാടനം ചെയ്തതിനു ശേഷം പയ്യോളിയിലേക്ക് പോവുമ്പോഴാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. വര്‍ധിപ്പിച്ച വെള്ളക്കരം പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തുറയൂര്‍ പാലം ജംഗ്ഷനില്‍

ഒരാഴ്ച മുന്‍പുണ്ടായ വഴക്ക് അക്രമത്തില്‍ കലാശിച്ചു; കണ്ണൂരില്‍ പത്തൊന്‍പതുകാരനായ മകനെ വാപ്പ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ പത്തൊന്‍പതുകാരനായ മകനെ വാപ്പ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പരിയാരം കോരന്‍പീടികയില്‍ ആണ് സംഭവം നടന്നത്. കോരന്‍പീടികയിലെ ഷിയാസിനെ വാപ്പയായ അബ്ദുല്‍ നാസര്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. അക്രമണത്തില്‍ കാലിനും കൈയ്ക്കുമാണു വെട്ടേത്. തളിപ്പറമ്പിലെ വസ്ത്രാലയത്തില്‍ ജീവനക്കാരനാണ് ഷിയാസ്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സംഭവമുണ്ടായത്. നാസറും ഷിയാസും തമ്മില്‍ ഒരാഴ്ച മുന്‍പുണ്ടായ വഴക്കാണ് അക്രമത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പുലര്‍ച്ചെ

കോഴിക്കോട് നഴ്സിം​ഗ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്തുകൾ; പീഡനം മദ്യം നൽകിയ ശേഷം

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ സുഹൃത്തുക്കള്‍ മദ്യം നൽകിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. മൂന്നാം വര്‍ഷ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ എറണാകുളം സ്വദേശിനിയെ ആണ് സഹപാഠികളായിരുന്നവര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. സ്‌കൂളില്‍ സഹപാഠികളായിരുന്ന രണ്ട് ആണ്‍ കുട്ടികള്‍ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. മുന്‍പ് പെണ്‍കുട്ടിയോടൊപ്പം സ്‌കൂളില്‍ സഹപാഠികളായിരുന്നു പ്രതികള്‍. ഇവര്‍ വീണ്ടും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥപിച്ച ശേഷം കഴിഞ്ഞ

പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയുടെ അമ്മയെ ഗുണ്ടാസംഘം വീട് കയറി വെട്ടിക്കൊന്നു

പത്തനംതിട്ട: കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ മാതാവ് കൊല്ലപ്പെട്ടു. പത്തനംതിട്ട ഏനാദിമംഗലത്താണ് സംഭവം. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റഅമ്മ് സുജാത(55) ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സൂര്യലാലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജാതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍

‘പിറന്നുവീണ പിറ്റേദിവസം തന്നെ അച്ഛനെ നഷ്ടപ്പെട്ട ആ കുഞ്ഞ്: വിശ്വനാഥന്‍ സമൂഹത്തിന്റെ ഒടുവിലത്തെ ഇര മാത്രം!’; മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ രോഷം പങ്കുവച്ച് യുവ സാഹിത്യകാരന്‍ നിസാം കക്കയത്തിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷങ്ങള്‍ക്കുശേഷം പിറന്ന പിഞ്ചു കുഞ്ഞിനെ ഒന്ന് താലോലിക്കും മുന്‍പ് ഈ ലോകത്തോടു വിട പറയേണ്ടി വന്ന ആദിവാസി യുവാവ്. കല്‍പറ്റ വെള്ളാരംകുന്ന് അഡ്ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന്‍ (46) എന്ന യുവാവിന് നേരിടേണ്ടി വന്ന ദുരനുഭവം സമൂഹത്തിലെ ഒടുവിലത്തേതു മാത്രമാണ്. കോഴക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം മോഷണക്കുറ്റം ആരോപിക്കപ്പെട്ട്

പെണ്‍കുട്ടിക്ക് ലഹരി എത്തിച്ചു നല്‍കിയിരുന്നവരില്‍ പ്രദേശവാസിയും; കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ ലഹരി കാരിയറാക്കിയെന്ന വെളിപ്പെടുത്തലില്‍ പത്തുപേര്‍ക്കെതിരെ പോലീസ് നടപടി

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി ലഹരി കാരിയറാക്കിയെന്ന സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടിക്ക് ലഹരി എത്തിച്ചു നല്‍കിയിരുന്നത് അയല്‍വാസിയായിരുന്നു. ഇയാള്‍ ഒരു ഉത്തരേന്ത്യന്‍ സ്വദേശിയുടെ കൈവശമായിരുന്നു ലഹരി കൊടുത്തു വിട്ടിരുന്നത് എന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി.

കീഴരിയൂര്‍ നടുവത്തൂരില്‍ തീപിടുത്തം; കത്തിനശിച്ചത് ശങ്കരാചാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ആറ് ഏക്കറോളം വരുന്ന കാട്

കീഴരിയൂര്‍: കീഴരിയൂര്‍ നടുവത്തൂര്‍ കാടിന് തീപിടിച്ചു. ശങ്കരാചാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ആറ് ഏക്കറോളം വരുന്ന കാടിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോട് കൂടിയാണ് സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വെള്ളം ഉപയോഗിച്ചും ഫയര്‍ ബീറ്റണ്‍ ചെയ്തും തീ അണച്ചു. ഗ്രേഡ് എ.എസ്.ടി.ഒ എം. മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍

പെരുന്തേനീച്ച ആക്രമണം ഭയന്ന് മലയോര ഗ്രാമം; വിലങ്ങാട് മലയില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു

വാണിമേല്‍: വിലങ്ങാട് മലയില്‍ പെരുന്തേനീച്ചയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു. വിലങ്ങാട് കൂളിക്കാവില്‍ ഏലൂര്‍ സുരേഷ്ബാബു (45), ഭാര്യ സനില (37), മകന്‍ അഭിരാം (14), കൂലിപ്പറമ്പില്‍ സണ്ണി (37), കോട്ടശ്ശേരി ലിബിന്‍ (36) എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ മൂന്നുപേര്‍ ഭൂമിവാതുക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് സുരേഷ്ബാബുവിനെയും കുടുംബത്തിനെയും പെരുന്തേനീച്ചയുടെ ആക്രമച്ചത്. ആക്രമണം

കടലില്‍ പോയ ബോള്‍ എടുത്ത് തിരകെ മടങ്ങവെ തിരയില്‍പ്പെട്ടു, മുട്ടുങ്ങല്‍ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായത് കൂട്ടുകാരോടൊപ്പം കളിക്കാനെത്തിയപ്പോള്‍

വടകര: മുട്ടുങ്ങല്‍ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായത് കടല്‍ക്കരയില്‍ കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ. പള്ളിപ്പറമ്പത്ത് മജീഷിന്റെ മകന്‍ അനു ചന്ദിനെയാണ് കടലില്‍ കാണാതായത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയതായിരുന്നു അനു ചന്ദ്. കളിക്കുന്നതിനിടെ ബോള്‍ കടലില്‍ പോയപ്പോള്‍ കടലിലിറങ്ങി ബോള്‍ കരയിലേക്കെറിഞ്ഞ ശേഷം കുട്ടി തിരയില്‍ പെട്ടുപോകുകയായിരുന്നു. നാട്ടുകാരും

മുട്ടുങ്ങൽ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

വടകര: മുട്ടുങ്ങൽ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പള്ളിപ്പറമ്പത്ത് മജീഷിന്റെ മകന്‍ അനു ചന്ദിനെയാണ് കടലില്‍ കാണാതായത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കടലിലേക്കിറങ്ങിയ കുട്ടിയെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും കുട്ടിയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

error: Content is protected !!