Category: Push

Total 1835 Posts

മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കൊമ്മിലേരി അബ്ദുള്ള അന്തരിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കൊമ്മിലേരി അബ്ദുള്ള അന്തരിച്ചു. തൊണ്ണൂറ്റാറ് വയസ്സായിരുന്നു. ഭാര്യ:പാത്തുമ്മ. മക്കള്‍:മൊയ്തി(എല്‍.ജെ.ഡി വാര്‍ഡ് കമ്മിറ്റി അംഗം), അമ്മത്, ആയിശ, അബ്ദുറഹിമാന്‍ (പ്രസിഡന്റ് സി.യു.സി കൊഴുക്കല്ലൂര്‍ 111 ബൂത്ത്), സുബൈദ, പരേതരായ ആമിന, പര്യയി. മരുമക്കള്‍:നഫീസ, ജമീല, ഇബ്രാഹിം കുഴിച്ചാലില്‍ (കീഴ്പയ്യൂര്‍), സി.കെ കുഞ്ഞമ്മത് (കായണ്ണ), ജമീല, സഫിയ, പരേതനായ കലന്തര്‍ ചട്ടംവെള്ളി. സഹോദരങ്ങള്‍:കദീശ മലയില്‍

ജില്ലയില്‍ വിവിധ സ്‌റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതി; പേരാമ്പ്ര സ്വദേശിയായ പതിനേഴുകാരന്‍ പിടിയില്‍

പേരാമ്പ്ര: ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ മോഷണ കേസുകളില്‍ പ്രതിയായ പതിനേഴു വയസ്സുകാരന്‍ പിടിയില്‍. പേരാമ്പ്ര സ്വദേശിയായ കുട്ടിയെ പിടികൂടിയത് വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ബാബുരാജും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന്. കോഴിക്കോട് കൈരളി തിയറ്ററില്‍ നിന്നും കഴിഞ്ഞവര്‍ഷം ജൂലൈ മാസത്തിലും ഈ വര്‍ഷം ജനുവരി മാസത്തിലും സ്‌കൂട്ടര്‍ മോഷ്ടിച്ചതായും കോഴിക്കോട് കടപ്പുറത്ത് നിന്നും ചുവപ്പ് പള്‍സര്‍

ഓടിനടന്ന് പരാക്രമണം; പേരാമ്പ്ര ബസ്റ്റാന്റിനു സമീപം പതിനൊന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

പേരാമ്പ്ര: പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്ക്. പേരാമ്പ്ര ബസ്റ്റാന്റിനു സമീപം ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ആക്രമണത്തില്‍ പേരാമ്പ്ര സ്വദേശികളായ ഗീത(52), നെല്യാടിക്കണ്ടി പ്രകാശന്‍ (52), കുന്നിയോട്ടുകണ്ടി ശ്രീധരന്‍(55) എന്നിവര്‍ക്കും സബീല്‍ കുറ്റ്യാടി, ഷീന(40) മുതുവണ്ണാച്ച, കൃഷ്ണവേണി (20) കാരയാട്, വിജയന്‍(45) കായണ്ണ, ബാബു(60) ആവള, അശോകന്‍ (60) കൂത്താളി, ലിജി മുതുകാട്,

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്റഡറി മോഡല്‍ പരീക്ഷ തീയതിയില്‍ മാറ്റം; വിശദമായറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷാ തീയതിയില്‍ മാറ്റം. ഈ മാസം 28ന് നടത്താനിരുന്ന എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി മോഡല്‍ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. മാര്‍ച്ച് നാലിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്നാണ് നടപടി. അതേസമയം മറ്റു ദിവസങ്ങളിലെ മോഡല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. ഫെബ്രുവരി 27 മുതല്‍

ഇടുക്കിയില്‍ അല്‍ഷിമേഴ്‌സ് രോഗിയായ ഭര്‍ത്താവിന്റെ കഴുത്തറുത്ത ശേഷം ഭാര്യ ജീവനൊടുക്കി

ഇടുക്കി: ഇടുക്കിയില്‍ അല്‍ഷിമേഴ്‌സ് രോഗിയായ ഭര്‍ത്താവിന്റെ കഴുത്തറുത്ത ശേഷം ഭാര്യ ജീവനൊടുക്കിയ നിലയില്‍. കുളമാവ് കരിപ്പിലങ്ങാടാണ് സംഭവം. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഷിമേഴ്‌സ് രോഗിയായ സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കിടപ്പുരോഗിയാണ് സുകുമാരന്‍. കഴുത്തില്‍ ഗുരുതരമായ മുറിവേറ്റ ഇയാളെ ആശുപത്രിയില്‍

മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഞാണോം കടവത്ത് ഷൈമ വി.കെ. അന്തരിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ രാമല്ലൂര്‍ ഞാണോം കടവത്ത് ഷൈമ വി.കെ. അന്തരിച്ചു. നാല്‍പത്തി ഏഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: സുധീഷ്. മക്കള്‍: ധ്യാന്‍ ദേവ് (എ.യു.പി.എസ് കല്‍പ്പത്തൂര്‍), ദേവനന്ദ (ജി.യു.എച്ച്.എസ്.എസ് മേപ്പയ്യൂര്‍).

അവാര്‍ഡ് തിളക്കത്തില്‍ എം.എസ്. ദിലീപ്; അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന് ചട്ടമ്പി സ്വാമി സാഹിത്യ ആക്കാദമി പുല്ലാങ്കുഴല്‍ അവാര്‍ഡ്

പേരാമ്പ്ര: ഈ വര്‍ഷത്തെ ചട്ടമ്പി സ്വാമി സാഹിത്യ അക്കാദമിയുടെ പുല്ലാങ്കുഴല്‍ അവാര്‍ഡ് മ്യൂസിക് ഡയറക്ടറും ഗായകനുമായ എം.എസ്. ദിലീപിന്. അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനാണ് ദിലീപ്. അവാര്‍ഡ് മന്ത്രി അഹമ്മദ് ദേവര്‍കോവിലില്‍ നിന്നും ഏറ്റുവാങ്ങി. ബാണത്തൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് രചന നിര്‍വഹിച്ച മാ ന ഏകസ്മിന്‍ എന്ന സംസ്‌കൃത ശ്ലോകങ്ങള്‍

പേരാമ്പ്ര എക്‌സൈസ് സംഘത്തിന്റെ പരിശോധന; ഇരുപത് ലിറ്റര്‍ വാഷുമായി അയിനിക്കാട് സ്വദേശിയായ മധ്യവയസ്‌കന്‍ പിടിയില്‍

പയ്യോളി: ഇരുപത് ലിറ്റര്‍ വാഷുമായി അയിനിക്കാട് സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. കൊയിലാണ്ടി അയനിക്കാട് കമ്പിവളപ്പില്‍ ശിവാനന്ദ (50)നാണ് അറസ്റ്റിലായത്. അയിനിക്കാട് വെച്ചാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി പ്രിവന്റീവ് ഓഫീസര്‍ സബീറലിയുടെ നേതൃത്വത്തില്‍ സി.ഇ.ഒമാരായ എം.സി രഘുനാഥ്, കെ.കെ വിജിനീഷ്, എസ്.ജെ അനൂപ് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ്

കടുത്ത വേനലിന് ആശ്വാസം; കുറ്റ്യാടി ജലസേചനപദ്ധതി കനാല്‍ തുറന്നു, ആദ്യം വെള്ളമെത്തുക കൊയിലാണ്ടി ഭാഗത്ത്

പേരാമ്പ്ര: കടുത്ത വേനലിന് ആശ്വാസമായി കുറ്റ്യാടി ജലസേചനപദ്ധതിയിലെ കനാലിലേക്ക് പെരുവണ്ണാമൂഴി ഡാമില്‍നിന്നുള്ള ജലവിതരണം തുടങ്ങി. പദ്ധതി നിര്‍മ്മാണ ഘട്ടത്തില്‍ ജീവന്‍ പൊലിഞ്ഞവരെ അനുസ്മരിച്ചു പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കനാല്‍ തുറന്നത്. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു കെ ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് അണക്കെട്ടിനുള്ളിലെ ലിവര്‍ തിരിച്ച് ഷട്ടര്‍

താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റല്‍ പതിവാക്കിയ മോഷ്ടാവ് പിടിയില്‍; പിന്നില്‍ കൂടുതല്‍ കണ്ണികള്‍ ഉള്ളതായി സൂചന

തിരുവമ്പാടി: ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍. കൂടരഞ്ഞി മഞ്ഞാലി ജോസഫിനെ (28) യാണ് തിരുവമ്പാടി എസ്.ഐ. കെ.കെ ഹാഷിം അറസ്റ്റു ചെയ്തത്. പ്രദേശത്ത് നാട്ടുകാര്‍ക്ക് സ്ഥിരം തലവേദനയായി മാറിയിരുന്ന മോഷ്ടാവാണ് പിടിയിലായത്. ഞായറാഴ്ച രാത്രി കൂടരഞ്ഞി അങ്ങാടിയിലാണ് സംഭവം. കടവരാന്തയില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റുന്നത് ശ്രദ്ധയില്‍പ്പെട്ട ജെ.സി.ബി. തൊഴിലാളികള്‍ ഇയാളെ

error: Content is protected !!