Category: Push

Total 1835 Posts

മാഹി സ്വദേശിയായ യുവവനിതാ ഡോക്ടര്‍ കോഴിക്കോട് ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: ഫ്ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതിയെ ഫ്ളാറ്റിന് താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജാവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് ബീച്ചാശുപത്രിയ്ക്കു സമീപമുള്ള ലിയോ പാരഡൈസ് അപാട്‌മെന്റിന്റെ പന്ത്രണ്ടാം

താമരശ്ശേരി ചുരത്തില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ലാബ് ടെക്‌നീഷ്യയായ ഇരുപതുകാരി മരിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. പന്നിക്കോട്ടെ സ്വകാര്യ ലാബില്‍ ടെക്നീഷ്യയായ കീഴുപറമ്പ് പയംപറമ്പ് ചീടിക്കുഴിയില്‍ ശ്രീഷ്മ(20) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചെറുവാടി തേനങ്ങാപ്പറമ്പ് നിസാമി(23)ന്റെ കാലിന് പരിക്കേറ്റു. താമരശ്ശേരി ചുരത്തില്‍ തകരപ്പാടിക്കും ഒമ്പതാം വളവിനും ഇടയില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്ന്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിരോധം, ഗള്‍ഫില്‍നിന്നെത്തിയ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നാലു പ്രതികളും കീഴടങ്ങി

താമരശ്ശേരി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിരോധത്തിന്റെ പേരില്‍ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്ന നാലു പ്രതികളും കീഴടങ്ങി. ചാത്തമംഗലം പുള്ളാവൂര്‍ മാക്കില്‍ ഹൗസില്‍ മുഹമ്മദ് ഉവൈസ് (22), പുള്ളാവൂര്‍ കടന്നാലില്‍ മുഹമ്മദ് റഹീസ് (22), വലിയപറമ്പ മീത്തലെപനക്കോട് മുഹമ്മദ് ഷഹല്‍ (23), ഉണ്ണികുളം പുതിയേടത്ത്കണ്ടി ആദില്‍ (24) എന്നിവരാണ് താമരശ്ശേരി

നിങ്ങളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്നുണ്ടോ? എങ്കില്‍ അത് നിസ്സാരമെന്നോണം തള്ളിക്കളായാന്‍ വരട്ടെ; പാല്‍പിറ്റേഷന്‍ രോഗത്തിന്റെ ലക്ഷണവും ചികിത്സയും

നിങ്ങളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്നുണ്ടോ? എങ്കില്‍ അത് നിസ്സാരമെന്നോണം തള്ളിക്കളായാന്‍ വരട്ടെ. ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെയാണ് ‘അര്‍ഹിത്മിയ’ അഥവാ ‘പാല്‍പിറ്റേഷന്‍’. പലരും ഈ അസുഖമുള്ളതു അറിയുക പോലുമില്ല. എന്നാല്‍ ഇതിനെ അത്ര നിസ്സാരമായി കാണരുത്. വളരെ അപകടകാരിയായ ഒരു ലക്ഷണമാണിത്. എന്നാല്‍ ചിലരില്‍ ടെന്‍ഷന്‍, ഭയം, ദേഷ്യം, ഉത്കണ്ഠ

പൊതു ഇടം മാലിന്യസംഭരണ കേന്ദ്രമാക്കാന്‍ ശ്രമിക്കുന്നതിനെ രാപ്പകല്‍ ഇരിപ്പ് സമരവുമായി അരിക്കുളത്തുകാര്‍; പിന്തുണയുമായി മദ്യനിരോധന സമിതി സംസ്ഥാന അധ്യഷന്‍

അരിക്കുളം: പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപമുള്ള പൊതു ഇടം മാലിന്യസംഭരണ കേന്ദ്രമാക്കാന്‍ ശ്രമിക്കുന്നതിനെതിരെ അരിക്കുളത്തുകാര്‍ നടത്തുന്ന ഇരിപ്പ് സമരത്തിന് പിന്തുണയുമായി ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്‍. പൊതു ഇടം സംരക്ഷിക്കാനായി നടത്തുന്ന രാപ്പകല്‍ ഇരിപ്പ് തന്റെ പൂര്‍ണ പിന്തുണയറിയിച്ച മദ്യനിരോധന സമിതി സംസ്ഥാന അധ്യഷന്‍ സമരപ്പന്തലെത്തി സംസാരിച്ചു. സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിരവധി പേരാണ് ജില്ലയുടെ വിവിധ

കത്തിപ്പടര്‍ന്ന് തീജ്വാലകള്‍, അഗ്നിക്കിരയായത് ഏകദേശം രണ്ടേക്കറോളം; തീയണിച്ച് അഗ്നിശമനസേന; പാലേരി കന്നാട്ടി വയലിലെ തീപിടുത്തത്തിന്റെ വീഡിയോ കാണാം

പാലേരി: പാലേരി വടക്കുമ്പാട് സ്‌കൂളിന് സമീപം കന്നാട്ടി വയലില്‍ തീ പിടിച്ച് ഏകദേശം രണ്ടേക്കറോളം സ്ഥലം അഗ്നിക്കിരയായതിന്റെ വീഡിയോ കാണാം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സേറ്റഷന്‍ ഓഫീസര്‍ സി.പി. ഗിരീഷന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റാണ് സംഭവസ്ഥലത്തെത്തിയത്. വയലില്‍ ആരോ തീകൊടുത്തതാണെന്നാണ് നിഗമനമെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍

കനത്ത ചൂടില്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; കോഴിക്കോട് ജില്ലയില്‍ സൂര്യാഘാത സാധ്യത മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്

തിരുവനന്തപുരം: കനത്ത ചൂടില്‍ ചുട്ടുപൊള്ളി കേരളം. കോഴിക്കോട് ജില്ലയില്‍ സൂര്യാഘാത സാധ്യത മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നത്. കണ്ണൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നവയാണ് സൂര്യാഘാത സാധ്യതയുള്ള മറ്റ് ജില്ലകള്‍. ഇനി

സ്റ്റാഫ് നേഴ്‌സാവാന്‍ യോഗ്യതയുള്ളവരാണോ? തുറയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ജോലി ഒഴിവ്; വിശദമായറിയാം

തുറയൂര്‍: തുറയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 13 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് ആശുപത്രി കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന്

നിരവധി വാഹന മോഷണക്കേസുകളിലെ പ്രതി; കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച് കറങ്ങി നടക്കുന്നതിനിടെ യുവാവ് പോലീസ് പിടിയില്‍

ചേര്‍ത്തല: കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. തോപ്പുംപടി സ്വദേശി അഭിലാഷ് ആന്റണി (26 )യാണ് പിടിയിലായത്. ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്നും കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ വിവിധ സ്റ്റേഷനുകളിലായി വാഹനം

മാരകമയക്കുമരുന്നായ എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ പിടിയില്‍

തോല്പെട്ടി: വയനാട് തോല്പെട്ടി ചെക്പോസ്റ്റില്‍ 292 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. പൊറ്റമ്മലിലെ കരിമുറ്റത്ത് ജോമോന്‍ ജെയിംസ് (22), എടക്കാട് മണ്ടയാറ്റുപടിക്കല്‍ എ.എല്‍. അഭിനന്ദ് (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാറില്‍ എം.ഡി.എം.എയുമായി സഞ്ചരിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹനപരിശോധനയില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തോല്പെട്ടി

error: Content is protected !!