Category: Push

Total 1835 Posts

കോഴിക്കോട് കൊളത്തൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ വാക്കുതര്‍ക്കം, പിന്നാലെ പരിക്കേറ്റ നിലയില്‍; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എരമംഗലം സ്വദേശിയായ യുവാവ് മരിച്ചു. നാല്‍പത്തിരണ്ടുകാരിയായ ബിനീഷാണ് മരിച്ചത്. ബിനീഷും നാട്ടുകാരുമായി ക്ഷേത്ര ഉത്സവത്തിനിടെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ശേഷം ഇയാളെ പരിക്കുകളോടെ ക്ഷേത്ര പരിസരത്ത് വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിനീഷിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആള്‍ക്കൂട്ട മര്‍ദനമെന്നാണ് ബന്ധുക്കളുടെ

കൊട്ടിയൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങി; നീന്തല്‍ പരിശീലിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും ആറ് വയസുകാരനായ മകനും മുങ്ങി മരിച്ചു

കണ്ണൂര്‍: കൊട്ടിയൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും ആറ് വയസുകാരനായ മകനും മുങ്ങി മരിച്ചു. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (32), മകന്‍ നെബിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11.30 മണിയോടെയാണ് സംഭവം. ഇരട്ടത്തോട് ബാവലിപ്പുഴയിലെ താല്‍ക്കാലിക തടയണയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നീന്തല്‍ പരിശീലിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന്‍ പുഴയുടെ അടിത്തട്ടിലെ ചെളിയില്‍ അകപ്പെടുകയും,

കോഴിക്കോട്ടെ ജയലക്ഷ്മി സില്‍ക്സില്‍ തീപ്പിടിത്തം; കാറുകള്‍ ഉള്‍പ്പെടെ കത്തിനശിച്ചു, തീയണയ്ക്കല്‍ ശ്രമം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപിടിത്തം. പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. ശനിയാഴ്ച രാവിലെ 6.15 ഓടെയാണ് തീ പടര്‍ന്നത്. നിലവില്‍ 16 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കടയുടെ മുകളില്‍നിന്ന് ശബ്ദം കേട്ട് ശ്രദ്ധിക്കുമ്പോളാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തീപ്പിടിത്തത്തില്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി

അവധിക്കാലം വന്നെത്തി, ഇനി യാത്രകള്‍ തുടങ്ങാം; നെല്ലിയാംമ്പതി, ഗവി, മൂന്നാര്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവില്‍ തകര്‍പ്പന്‍ വിനോദയാത്ര പാക്കേജുകളുമായി കോഴിക്കോടു നിന്നും ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു

കോഴിക്കോട്: അവധിക്കാലം ആഘോഷിക്കാന്‍ വിനോദയാത്രയുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് ജില്ലയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്ര ഒരുക്കുന്നു. കുറഞ്ഞ ചെലവില്‍ കുറേയേറെ മനോഹരമായ യാത്രകളാണ് ഇതിലൂടെ ഒരുങ്ങുന്നത്. കാടിന്റെ മനോഹാരിതയും അതോടൊപ്പം നവ്യജീവികളെ നേരിട്ട് കണ്ടും ഒരു സഞ്ചാരം. കാനനഭംഗിയാസ്വദിച്ചുള്ള ഗവിയിലേക്കുള്ള യാത്ര കോഴിക്കോടു നിന്നും പുറപ്പെടുന്നത് ഏപ്രില്‍ അഞ്ചിനാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദം; മാതാ പേരാമ്പ്രയ്‌ക്കെതിരെ കേസെടുത്ത് നടക്കാവ് പൊലീസ്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തില്‍ മാതാ പേരാമ്പ്രയ്‌ക്കെതിരെ കേസെടുത്തു. നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. മാതാ പേരാമ്പ്ര കേന്ദ്ര ഡയറക്ടര്‍ കനകദാസിനെതിരെയും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കുമെതിരേയുമാണ് കേസ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4ന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തല്‍ (ഐപിസി 153) പ്രകാരമാണ് കേസ് രജിസ്റ്റര്‍

പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര അക്രമം; ഒളിവിൽ പോയ പ്രതിയെ വീട് വളഞ്ഞ് പിടികൂടി

നാദാപുരം: പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര അക്രമം നടത്തി ഒളിവിൽ പോയ പ്രതി പിടിയിൽ. പേരോട് സ്വദേശി Atha ക്കരിമ്പിൽ മൂസ(36) ആണ് പിടിയിലായത്. നാദാപുരം സി. ഐയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നേരത്തെ വിദ്യാർഥിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ പ്രതി വീട്ടിലെത്തിയ വിവരമറിഞ്ഞ് നാദാപുരം ഡിവൈ.എസ്.പി വി.വി.

കോവളത്ത് അമ്മയുടെ കൈ പിടിച്ചു നടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ ബൈക്കിടിച്ചു; നാല് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കോവളത്ത് അമ്മയുടെ കൈ പിടിച്ചു നടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമരം എം.എ വിഹാറില്‍ ഷണ്‍മുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും മകന്‍ യുവാന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് ശേഷം കോവളം – മുക്കോല ബൈപാസില്‍ പോറോഡ് പാലത്തിനു സമീപത്ത് വച്ചായിരുന്നു അപകടം. അമ്മയ്‌ക്കൊപ്പം കടയില്‍ പോയി

നിരനിരയായി ​ഗജവീരന്മാർ, മധ്യത്തിൽ പിടിയാന, കൊട്ടിക്കയറിയ മേളത്തിൽ ആസ്വാദന ലഹരിയിലമർന്ന് ജനങ്ങൾ; ഭക്തിനിർഭരമായി പിഷാരിക്കാവ് ക്ഷേത്രത്തിലെ പുറത്തെഴുന്നള്ളിപ്പ്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിന്ന ഉത്സവാഘോഷങ്ങൾക്ക് ഇന്ന് അവസാനിക്കും. രാത്രി വാളകം കൂടുന്നതോടെയാണ് ക്ഷേത്ര ചടങ്ങുകൾ അവസാനിക്കുന്നത്. ക്ഷേത്ര ചടങ്ങുകൾ, നാദവിസ്മയം, ആഘോഷ വരവുകൾ ഉൾപ്പെടെയുള്ളവയാൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി ആഘോഷ ലഹരിയിലായിരുന്നു നാടും നാട്ടുകാരും. ​ഗജവീരന്മാരെ അണിനിരത്തിയുള്ള കാഴ്ചശീവേലിക്കൊപ്പം പ്രശസ്ത വാദ്യ കലാകാരന്മാരെ അണിനിരത്തിയുള്ള മേളമായിരുന്നു അതിൽ പ്രധാനം. വലിയവിളക്ക് ദിവസമായ ഇന്നലത്തെ

കോഴിക്കോട് തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികളിൽ ഒഴിവ്; അഭിമുഖം ഏപ്രിൽ നാലിന്

കോഴിക്കോട് : തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം. എക്സ്റേ, ഇ.സി.ജി, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. അഭിമുഖം ഏപ്രിൽ നാലിന് രാവിലെ 11 മണിക്ക് മെഡിക്കൽ ഓഫീസറുടെ ചേംബറിൽ വച്ച് നടക്കും. ഉദ്യോഗാർഥികളുടെ അപേക്ഷ, ബയോഡേറ്റ, എക്സ്പിരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ ഏപ്രിൽ മൂന്നിന് വൈകുന്നേരം അഞ്ചുമണിക്കു മുമ്പ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിക്കണം.

ലഹരി മരുന്ന് വാങ്ങാന്‍ പണം വേണം, വണ്ടി മോഷ്ടിച്ചു; കോഴിക്കോട് യുവാക്കള്‍ പൊലീസ് പിടിയില്‍

കോഴിക്കോട്: ലഹരി മരുന്ന് ഉപയോഗിക്കാന്‍ പണം കണ്ടെത്താന്‍ വേണ്ടി മോഷണം നടത്തിയ യുവാക്കള്‍ പോലീസ് പിടിയില്‍. പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്ക് മോഷണം നടത്തിയ മാമ്പുഴക്കാട്ട് മീത്തല്‍ രാഹുല്‍ (22), പറബില്‍ തൊടിയില്‍ അക്ഷയ് (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പന്തീരാങ്കാവ് സ്റ്റേഷന്‍ കോമ്പൗണ്ടിന് പുറത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പ്രതികള്‍ രാത്രി

error: Content is protected !!