Category: Push

Total 1835 Posts

പുതുപാതയില്‍ പുതുയാത്രയുമായി പ്രണവം ബസ്സ്; പേരാമ്പ്ര തറമ്മലങ്ങാടി വഴി കൊയിലാണ്ടിയിലേക്ക് സര്‍വീസ് ആരംഭിച്ചു

പേരാമ്പ്ര: പുതുക്കിപ്പണിത പേരാമ്പ്ര – തറമ്മലങ്ങാടി റോഡ് വഴി കൊയിലാണ്ടിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. പ്രണവം എന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബസ് പേരാമ്പ്ര നിന്നും കൊയിലാണ്ടിയിലേക്ക് ചേനോളി, നൊച്ചാട്, ഏക്കാട്ടൂര്‍, തറമ്മല്‍ അങ്ങാടി, കുരുടിമുക്ക്, പാറക്കുളങ്ങര, ഊരള്ളൂര്‍, മുത്താമ്പി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് കടന്നു പോവുക. സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ബജറ്റ് വിഹിതം

നന്ദുവെന്ന വിളിക്കപ്പുറം മറുവിളികേള്‍ക്കാന്‍ അവനില്ല എന്നത് ഉള്‍ക്കൊള്ളാനാവാതെ സുഹൃത്തുക്കള്‍; ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ ഇരിങ്ങത്ത് സ്വദേശി ആദിന്‍ പ്രദീപിന് വിടയേകി നാട്

[top] ഇരിങ്ങത്ത്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആറാംകണ്ടത്തില്‍ ആദിന്‍ പ്രദീപി(നന്ദു, 23)ന്റെ അപ്രതീക്ഷിത മരണം നാടിനാകെ നൊമ്പരമായി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം വൈകുന്നേരം 4.30ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായിരുന്ന നന്ദുവിലെ അവസാനമായി ഒരു നോക്കുകാണാന്‍ നിരവധിപേരാണ് എത്തിച്ചേര്‍ന്നത്. നന്ദുവിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിയാതെ സൃഹൃത്തുക്കളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വൈകുന്നേരം അഞ്ച്

ചാലിയത്ത് ബന്ധുവീട്ടില്‍ നോമ്പു തുറന്ന് മടങ്ങിയത് അന്ത്യയാത്രയിലേക്ക്; എലത്തൂരില്‍ റെയില്‍വേ പാളത്തില്‍ മരണമടഞ്ഞ റഹ്മത്തിന്റെയും സഹോദരിപുത്രിയുടെയും വിയോഗം ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് ബന്ധു വീട്ടില്‍ നോമ്പ് തുരന്ന് മടങ്ങും വഴിയുള്ള റഹ്മത്തിന്റെ യാത്ര മരണത്തിലേക്ക്. എലത്തൂരില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റഹ്മത്ത് ട്രെയിനില്‍ കണ്ണൂരിലേക്ക് യാത്ര തിരിച്ചത് കോഴിക്കോട് ചാലിയത്തെ സഹോദരിയുടെ വീട്ടില്‍ നോമ്പ് തുറന്ന ശേഷം. ചാലിയത്ത് താമസിക്കുന്ന സഹോദരി ജസീലയുടെ വീട്ടിലാണ് റഹ്മത്ത് നോമ്പ് തുറന്നത്. തുടര്‍ന്ന് ജസീലയുടെ രണ്ട്

എലത്തൂരില്‍ ട്രെയിനിലെ തീവെപ്പ് ആസൂത്രിതമെന്ന് സംശയം; അക്രമി കയറിയ ബൈക്ക് കൂരാച്ചുണ്ട് സ്വദേശിയുടെതെന്ന് റിപ്പോര്‍ട്ട്

കൊയിലാണ്ടി: എലത്തൂരിന് സമീപത്തുവെച്ച് കഴിഞ്ഞ ദിവസം ആലപ്പുഴ – കണ്ണൂര്‍ എക്‌സ്യിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട അക്രമിയെക്കുറിച്ചുള്ള നിര്‍ണായ വിവരങ്ങള്‍ പുറത്ത്. ട്രെയിന്‍ നിര്‍ത്തിയ ശേഷം റോഡിലേക്കിറങ്ങിയ അക്രമി കയറിയ ബൈക്ക് കൂരാച്ചുണ്ട് സ്വദേശിയുടെ വാഹനമാണെന്ന് പോലീസ് സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പോലീസ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതുമായി

അറിയിപ്പില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; പാലക്കാട് ആംബുലന്‍സ് ഡ്രൈവര്‍ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലക്കാട്: ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതില്‍ മനംനൊന്ത് ആംബുലന്‍സ് ഡ്രൈവര്‍ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടായി സ്വദേശി അനീഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലെ ആംബുലന്‍സ് ഡ്രൈവറായിരുന്നു അനീഷ്. 13 വര്‍ഷമായി ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെയാണ് ഒരു അറിയിപ്പും കൂടാതെ അനീഷിനെ ജോലിയില്‍

കോഴിക്കോട് പന്തീരാങ്കാവ് പി.വി.എസ്. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അധ്യാപക ഒഴിവ്; ഇപ്പോൾ തന്നെ അപേക്ഷിക്കാം

കോഴിക്കോട് : പന്തീരാങ്കാവ് പി.വി.എസ്. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. കൊമേഴ്സ്, ഇംഗ്ളീഷ്, ഫിസിക്കൽ എജ്യുക്കേഷൻ, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാന തീയതി ഏപ്രിൽ 15 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ prIpvsasc@gmail.com, ഫോൺ: 0495-2436699.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായ അരിക്കുളം മാവട്ട് തിരുമംഗത്തടത്തില്‍ താമസിക്കും മേലമ്പത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു

അരിക്കുളം: അരിക്കുളം മാവട്ട് തിരുമംഗത്തടത്തില്‍ താമസിക്കും മേലമ്പത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായിയുന്നു. ഭാര്യ പരേതയായ കിഴക്കെ കാവുതേരി വത്സല. മക്കള്‍: അമ്പിളി (അംഗന്‍വാടി, ഞാണംപൊയില്‍), ഉഷ മേലമ്പത്ത് (ധനലക്ഷ്മി ഫിനാന്‍സ് അരിക്കുളം). മരുമക്കള്‍: അനില്‍കുമാര്‍ (പൊയില്‍ക്കാവ് ), വേണു മേലമ്പത്ത്. സഹോദരങ്ങള്‍: കാര്‍ത്ത്യായനിയമ്മ (മധുര),

ലഹരി ഉപയോഗിക്കാനും ആര്‍ഭാടജീവിതത്തിനു പണം കണ്ടെത്താനും വാഹന മോഷണം; കോഴിക്കോട് കുട്ടിക്കള്ളന്മാര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വിവിധയിടങ്ങളില്‍നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഏഴുപേരെ പോലീസ് പിടികൂടി. നഗരത്തില്‍ വാഹന മോഷണക്കേസുകള്‍ പതിവായതിനെത്തുടര്‍ന്ന് സിറ്റി പോലീസ് മേധാവി രാജ്പാല്‍ മീണയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പാണ് പ്രതികളെ പിടികൂടിയത്. ഇതില്‍ മൂന്നുപേര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും പലതവണ ചികിത്സയ്ക്ക് വിധേയരായവരുമാണെന്ന് പോലീസ് പറഞ്ഞു. രാത്രിയില്‍ വീടുവിട്ടിറങ്ങി മോഷ്ടിച്ച

ചേര്‍ത്തലയില്‍ ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ചേര്‍ത്തല: ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളിപ്പുറം പന്ത്രണ്ടാം വാര്‍ഡില്‍ വിളക്ക് മരംവേലിക്കകത്ത് നിത്യന്‍ സുരേഷ് (20) ആണ് മരിച്ചത്. ചെങ്ങണ്ട പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. അമിത വേഗതയില്‍ വന്ന ഓട്ടോ ടാക്‌സി നിത്യന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കൂട്ടിയിടിക്കുകയായിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; കോഴിക്കോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട പതിനെട്ടുകാരന്‍ മരിച്ചു

കോഴിക്കോട്: നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട പതിനെട്ടുകാരനായ യുവാവ് മരിച്ചു. ബാലുശ്ശേരി തലയാട് സ്വദേശിയായ അജല്‍ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം പതങ്കയത്ത് കുളിക്കാനിറങ്ങിയതായിരുന്നു അജല്‍. മുക്കം അഗ്നിശമനസേനയും കോടഞ്ചേരി പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

error: Content is protected !!