Category: Push

Total 1835 Posts

Kerala Lottery Results | Bhagyakuri | Win Win Lottery W-714 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-714 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

തിരുവമ്പാടിയില്‍ പട്ടാപ്പകല്‍ ക്ഷീരകർഷകനുനേര കാട്ടുപന്നിയുടെ ആക്രമണം; പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ കുത്തിപരിക്കേൽപിച്ചു

തിരുവമ്പാടി: പുന്നക്കല്‍ വഴിക്കടവില്‍ ക്ഷീര കര്‍ഷകനു നേരേ കാട്ടുപന്നി ആക്രമണം. ക്ഷീരകര്‍ഷകനായ ബെന്നി ചീങ്കല്ലേലിനാണ് (58) പരിക്കേറ്റത്. വഴിക്കടവ് തുമ്പച്ചാല്‍ റോഡരികില്‍ പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഞായറാഴ്ച്ച രാവിലെ 10.30നാണ് സംഭവം. കാട്ടുപന്നി ആക്രമിക്കുന്നത് കണ്ട കാര്‍ യാത്രക്കാരും സമീപ വാസികളും ചേര്‍ന്നാണ് ഇദ്ദേഹത്തെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങളറിയാം

കുറ്റ്യാടി: കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 12 ന് വൈകുന്നേരം നാലുമണിക്ക് മുമ്പ് രേഖകളുമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസിന് മുന്നില്‍ എത്തിച്ചേരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കുറ്റ്യാടി ഡേ മാർട്ട് സൂപ്പർമാർക്കറ്റ് ഗോഡൗണില്‍ വൻതീപിടുത്തം; ആളിപ്പടർന്ന തീയിൽ നിലംപതിച്ച് കെട്ടിടത്തിന്റെ മേല്‍ക്കൂര, എഴുപതുലക്ഷത്തിലധികം രൂപയുടെ നഷ്ടം

കുറ്റ്യാടി: കുറ്റ്യാടിയിലെ ഗോഡൗണില്‍ വന്‍ തീപിടുത്തം. മരുതോങ്കര റോഡിലെ ഡേ മാർട്ട് സൂപ്പർ മാർക്കറ്റിലാണ് തീ പടര്‍ന്ന് പിടിച്ചത്. ഭക്ഷ്യവസ്തുക്കളുൾപ്പെടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഒട്ടേറെ സാധനങ്ങൾ കത്തിനശിച്ചു. എഴുപതുലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഡേ മാർട്ട് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിക്കായിരുന്നു സംഭവം. കടയുടെ പിൻവശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ

വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന, കണ്ടെടുത്തത് രണ്ടരലക്ഷം വിപണിമൂല്യമുള്ള 8.76 ഗ്രാം ബ്രൌണ്‍ ഷുഗര്‍; അറസ്റ്റിലായ പന്തീരങ്കാവ് സ്വദേശിയുടെ പേരില്‍ ജില്ലക്കകത്തും പുറത്തും നിരവധി കേസുകള്‍

പന്തീരങ്കാവ്: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. പന്തീരങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടില്‍ പ്രദീപനെ(38)യാണ് നാര്‍ക്കാട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷ്ണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും പന്തീരങ്കാവ് സബ് ഇന്‍സ്പെക്ടര്‍ വി.എല്‍ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍വന്ന് പിടികൂടിയത്. 8.76 ഗ്രാം ബ്രൌണ്‍ ഷുഗറാണ് ഇയാള്‍

ഫീസ് അടയ്ക്കാന്‍ കൊണ്ടുവന്ന പണം നഷ്ടപ്പെട്ടു, കിട്ടിയത് സഹപാഠികള്‍ക്ക്; അരിക്കുളത്ത് വീണുകിട്ടിയ വലിയ തുക ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദന പ്രവാഹം

അരിക്കുളം: കളഞ്ഞു കിട്ടിയ 3500 രൂപ തിരികെ ഉടമയെ ഏല്‍പ്പിച്ച് മാതൃകയായി വിദ്യാര്‍ത്ഥികൾ. അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അനിരുദ്ധ് അതുല്‍ എന്നിവരാണ് അഭിനന്ദനാര്‍ഹമായ പ്രവൃത്തിയിലൂടെ മാതൃകയായത്. അരിക്കുളം ഐഡിയല്‍ ട്യൂഷന്‍ സെന്ററില്‍ പത്താ ക്ലാസിലേക്കുള്ള ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന ഇരുവര്‍ക്കും വ്യാഴ്‌ഴ്ച്ച രാവിലെയാണ് ട്യൂഷന്‍ സെന്ററിനു സമീപത്തു നിന്നും രൂപ കളഞ്ഞു കിട്ടുന്നത്.

കടുത്ത വേനല്‍ കക്കയം ഡാം റിസര്‍വോയറില്‍ ജലനിരപ്പ് താഴ്ന്നു; വൈദ്യുത ഉത്പാദനവും കുറഞ്ഞു

പേരാമ്പ്ര: വേനലായതോടെ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലെ കക്കയം ഡാം റിസര്‍വോയറില്‍ ജലനിരപ്പ് താഴ്ന്നു. ഇതോടെ ഇവിടെ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അളവും കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു. ദിവസം അഞ്ച് ദശലക്ഷം യൂണിറ്റാണ് കക്കയത്തെ പരമാവധി വൈദ്യുത ഉത്പാദനശേഷി. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ നിര്‍ദേശപ്രകാരം ഇപ്പോള്‍ 1.2 ദശലക്ഷം യൂണിറ്റ് മാത്രമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. കൂടുതല്‍

കരളിന്റെ പ്രവര്‍ത്തനത്തില്‍ അപാകത, രക്തപരിശോധനയിലും പ്രശ്‌നങ്ങള്‍; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: എലത്തൂര്‍ തീവണ്ടി ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രക്ത പരിശോധന നടത്തിയപ്പോള്‍ ഉണ്ടായ സംശയങ്ങളെ തുടര്‍ന്നാണ് പ്രതിയെ വീണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഷാരുഖിന്റെ ദേഹത്തുള്ള പരുക്കുകളുടെ സ്വഭാവവും പഴക്കവും ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു.

വിദേശത്ത് തുടര്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്കായ്; വിദേശ വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷകളും പ്രതിസന്ധികളും ശില്പശാലയുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്

ചക്കിട്ടപ്പാറ: വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ സാധ്യതകളെക്കുറിച്ച് വിവങ്ങള്‍ നല്‍കാനായ് ശില്പ്പശാല. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ശില്പ്പശാലയില്‍ പ്ലടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഏപ്രില്‍ 17ന് രാവിലെ 10.30ന് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയിത്തില്‍ നടക്കുന്ന ശില്പ്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്

കുറ്റ്യാടി ടൗണിലെ വൈദ്യുതി മുടക്കത്തിന് ഇനി പരിഹാരം; പ്രത്യേക ഫീഡര്‍ ലൈന്‍ സ്ഥാപിക്കല്‍ പ്രവൃത്തി അവസാനഘട്ടത്തില്‍

കുറ്റ്യാടി: കുറ്റ്യാടിയിലെ വൈദ്യുതി തടസ്സത്തിന് പരിഹാരമായി പ്രത്യേക ഫീഡര്‍ ലൈന്‍ വരുന്നു. കുറ്റ്യാടി 110 കെ.വി സബ്‌സ്റ്റേഷനില്‍ നിന്നുള്ള വിവിധ ഫീഡര്‍ ലൈനുകളുടെ പരിധിയിലായതിനാല്‍ ടൗണില്‍ അടിക്കടി വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹരമായാണ് പ്രത്യേക ഫീഡര്‍ ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നത്. ഇതിന്റെ പ്രവൃത്തികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാവുമെന്ന് അധികൃതര്‍ അറിയിച്ചു.

error: Content is protected !!