Category: Push

Total 1835 Posts

ഷോക്കേറ്റ് തളര്‍ന്നുവീണ് കാക്ക, ഓടിയെത്തി പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ച് മേപ്പയ്യൂരിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍; മനസിന് കുളിരേകുന്ന വീഡിയോ കാണാം

മേപ്പയ്യൂര്‍: ഷോക്കേറ്റ് തളര്‍ന്നു വീണ കാക്കയ്ക്ക് രക്ഷകരായി മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍. മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവറായ ജനകീയമുക്ക് കരിങ്ങാറ്റിമ്മല്‍ രജീഷിന്റെ നേതൃത്വത്തിലാണ് കാക്കയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മേപ്പയ്യൂര്‍ ഓട്ടോസ്റ്റാന്റിന് സമീപമാണ് സംഭവം. വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് തളര്‍ന്നുവീണ കാക്കയെ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി രജീഷ് രക്ഷപ്പെടുത്തുകയായിരുന്നു. ഷോക്കേറ്റ കാക്ക ചലനമില്ലാതെ കിടക്കുന്നതുകണ്ടപ്പോള്‍

കീഴരിയൂർ മരുതേരി മീത്തലിൽ റബ്ബർ തോട്ടത്തിൽ തീപിടിച്ചു; തീയണയ്ക്കാനാവാതെ അഗ്നിശമനസേനയും നാട്ടുകാരും

കീഴരിയൂർ: കീഴരിയൂർ മരുതേരി മീത്തലിൽ റബ്ബർ തോട്ടത്തിൽ തീപിടിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം. റബ്ബർ തോട്ടത്തിലെ അടിക്കാടിനാണ് തീപിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിശമന സേനയെത്തി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വാഹനം എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ തീയണയ്ക്കാനുള്ള ശ്രമം ഏറെ ദുഷ്കരമാണ്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. മേപ്പയ്യൂർ മീറോട് മലയുടെ

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അടുത്ത രണ്ടുദിവസം അവധി

പേരാമ്പ്ര: പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെയും മറ്റന്നാളും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നേരത്തേ വെള്ളിയാഴ്ച മാത്രമായിരുന്നു അവധി. ഇതോടെ വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധിയായിരിക്കും. പെരുന്നാള്‍ പരിഗണിച്ച് ശനിയാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി ഇബ്രാഹിം എം.എല്‍.എ. ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. മാസപ്പിറവി ദൃശ്യമാവാത്തതിനെത്തുടര്‍ന്ന് റംസാന്‍

Kerala Lottery Results | Karunya Plus Lottery KN-466 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-466 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

പേരാമ്പ്രയിൽ നിന്ന് മണിക്കൂറുകൾക്കുള്ളിലെത്താം, ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് സഞ്ചാരികൾ, വയനാട്ടിലേക്ക് വിട്ടാലോ….

പേരാമ്പ്ര: അവധിദിനങ്ങൾ ആനന്ദകരമാക്കാൻ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണ് പേരാമ്പ്ര ഉൾപ്പെടെ സംസ്ഥാനത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള മലയാളികൾ. അടുത്തും ദുരത്തുമുള്ള ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായത്. ഈസ്റ്റര്‍, വിഷു അടുപ്പിച്ചുള്ള അവധിദിനങ്ങള്‍ ഉൾപ്പെടെ കഴിഞ്ഞ പത്തുദിവസത്തിനിടയിൽ ഒന്നരലക്ഷത്തിലധികം സഞ്ചാരികള്‍ വയനാട്ടിലെത്തി. ഡി.ടി.പി.സി.യുടെയും മറ്റു പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലുമെത്തിയ

വിഷുവിന് പേരാമ്പ്രക്കാർ കുടിച്ച് തീർത്തത് ലക്ഷക്കണക്കിന് രൂപയുടെ മദ്യം; പയ്യോളി, വടകര ഉൾപ്പെടെയുള്ള ബീവറേജസ് ഔട്ട്ലറ്റുകളിലെ മദ്യവിൽപ്പന കണക്കറിയാം

പേരാമ്പ്ര: വിഷുവിന് ബീവറേജസ് ഔട്ട്ലറ്റുകൾ വഴി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തിയത് കോടികളുടെ മദ്യം. പേരാമ്പ്ര ഉൾപ്പെടെയുള്ള 11 ബീവറേജസ് ഔട്ട്ലറ്റുകളിലൂടെയായിരുന്നു റെക്കോർഡ് വിൽപ്പന. 4811280 ലക്ഷം രൂപയുടെ മദ്യമാണ് പേരാമ്പ്രയിൽ മാത്രം വിറ്റത്. വിഷുവിന്റെ തലേദിവസമായ ഏപ്രിൽ 14-ാം തിയ്യതിയിലെ കണക്കാണിത്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് രാമനാട്ടുകരയിലാണ്. 68,22,110 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെ

ജോലി തേടി മടുത്തോ? ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ കമ്പനികളിൽ ജോലി നേടാൻ അവസരം, വിശദാംശങ്ങൾ

കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഏപ്രിൽ 19 ന് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച നടക്കും. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്. ഒഴിവുകൾ എന്തെല്ലാമെന്ന് നോക്കാം: ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, ബ്രാഞ്ച്

Kerala Lottery Result Sthree Sakthi SS 361 Winners List| 75 ലക്ഷം നേടിയത് ആരാകും? സ്ത്രീ ശക്തി ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം…

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 361 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.comൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

അവധിക്കാലം ആഘോഷിക്കുന്നതിനിടെ നിനച്ചിരിക്കാതെ ദുരന്തം; ഛർദ്ദിയെ തുടർന്ന് മരിച്ച ചങ്ങരോത്ത് എം.യു.പി സ്കൂൾ വിദ്യാർത്ഥി അഹമ്മദ് ഹസൻ രിഫായിക്ക് കണ്ണീരോടെ വിട നൽകി നാട്

പേരാമ്പ്ര: ഛർദ്ദി വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴും വയറിന് പിടിക്കാത്തത് എന്തോ കഴിച്ചതിനാലാകുമെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാൽ പൊന്നോമനെയെ എന്നന്നേക്കുമായി കവർന്നെടുക്കുമെന്ന് അവർ സ്വപ്നത്തിൽപോലും കരുതിയില്ല. ഛർദ്ദിയെ തുടർന്ന് അന്തരിച്ച അരിക്കുളത്തെ കുഞ്ഞ് അഹമ്മദ് ഹസന്‍ രിഫായിക്ക് കണ്ണീരോടെ യാത്രാമൊഴിയേകി നാട്. ചങ്ങരോത്ത് എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഹമ്മദ്. സ്കൂൾ അടച്ചതോടെ അവധിക്കാലം

താമരശ്ശേരിയിൽ നിന്ന് അഞ്ജാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ വടകരയിലെത്തിച്ചു

വടകര: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ വടകര എസ് പി ഓഫീസിൽ എത്തിച്ചു. വൈദ്യപരിശോധനക്കും മൊഴിയെടുക്കലിനും ശേഷം ഇയാളെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയി.ഇന്ന് രാവിലെയോടെ മംഗലാപുരത്തിന് സമീപത്തു നിന്നാണ് ഷാഫിയെ കണ്ടെത്തിയത്. അപ്പോൾ തന്നെ ഷാഫിയേയും കൊണ്ട് പൊലീസ് കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ഷാഫിയെ വടകര റൂറൽ ജില്ല പൊലീസ് മേധാവിയുടെ

error: Content is protected !!