Category: Push

Total 1835 Posts

അധ്യാപനം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ​അതിഥി അധ്യാപക നിയമനം

കോഴിക്കോട്: വിവിധ സ്ഥലങ്ങളിൽ ​അതിഥി അധ്യാപക നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും എവിടെയെല്ലാമെന്ന് അറിയാം. ഗവ. കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ 2023-24 അധ്യയന വർഷത്തേക്ക് മലയാളം, സംസ്കൃതം, ഗണിതശാസ്ത്രം, സോഷ്യൽ സയൻസ്, ഫൌണ്ടേഷൻ ഇൻ എജുക്കേഷൻ, എജുക്കേഷണൽ ടെക്നോളജി എന്നീ വിഭാഗങ്ങളിൽ ഓരോ അതിഥി അധ്യാപകരെ നിയമിക്കുന്നു. മെയ് 26ന് രാവിലെ 10:30 ന്

‘റോബിനെ ബിഗ് ബോസ് ഇറക്കി വിട്ട പോലെ നിര്‍ദ്ദയം നിഷ്ഠൂരം റിട്ടയര്‍മെന്റ്’; രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ കുറിച്ച് ആക്ഷേപഹാസ്യ കവിതയുമായി കൊയിലാണ്ടി സ്വദേശി നിധീഷ് നടേരി

കൊയിലാണ്ടി: രണ്ടായിരം രൂപയുടെ നോട്ട് വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതായുള്ള റിസര്‍വ്വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. രണ്ടായിരം രൂപാ നോട്ടുകളുടെ അവതാര ലക്ഷ്യം കൈവരിച്ചു എന്ന കാരണം പറഞ്ഞാണ് ആര്‍.ബി.ഐ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും പരിഹാസവും ട്രോളുകളുമാണ് ആര്‍.ബി.ഐ തീരുമാനത്തെ കുറിച്ച് പ്രത്യക്ഷപ്പെടുന്നത്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍

നിപാ വൈറസിനെതിരെ പോരാടിയ മാലാഖ; സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് അഞ്ചാണ്ട്

പേരാമ്പ്ര: നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവൻ വെടിഞ്ഞ ചക്കിട്ടപ്പാറ സ്വദേശിനി സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വയസ്സ്. സ്വജീവൻ തെജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വർത്ഥമാക്കിയ ലിനിയുടെ ഓർമ്മകൾ കെടാതെ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു ഓരോ മലയാളികളും. സിസ്റ്റർ ലിനി മലയാളികളുടെയുള്ളിൽ ഇന്നും ഒരു വിങ്ങലാണ്. കേരളത്തിൽ ഭീതി പടർത്തിയ നിപ്പ വൈറസ്

പിടിച്ചെടുത്തത് എഴുപതിനായിരം രൂപയോളം; ഉള്ളിയേരിയിൽ പണം വച്ച് ചീട്ടുകളിച്ച സംഘം അറസ്റ്റിൽ

ഉള്ളിയേരി: പണം വച്ച് ചീട്ടുകളിച്ച സംഘം അറസ്റ്റിലായി. ഉള്ളിയേരി ബസ് സ്റ്റാന്റിന് സമീപമുള്ള കടമുറിയിൽ വച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് പത്ത് പേരടങ്ങിയ സംഘത്തെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 70,400 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇവരെ പിടികൂടിയത്. പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അത്തോളി പൊലീസ് ഉള്ളിയേരി പരിശോധന നടത്തിയത്.

‘മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണം’; കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും കെട്ടിട നികുതി വർദ്ധനവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളത്ത് യു.ഡി.എഫ് ധർണ്ണ

അരിക്കുളം: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മൗനത്തിന്റെ വാത്മീകത്തിലൊളിക്കാതെ മുഖ്യമന്ത്രി കൃത്യമായ മറുപടി പറയണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ:കെ. പ്രവീൺ കുമാർ. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, കെട്ടിട നികുതി വർദ്ധനവ് എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ്. കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ

പേരാമ്പ്ര വഴി ബാംഗളൂരിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ഡീലക്‌സ്; 22ന് സര്‍വീസ് ആരംഭിക്കും

പേരാമ്പ്ര: കോഴിക്കോടു നിന്നും പേരാമ്പ്ര വഴി ബാംഗളൂരിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് വരുന്നു. കോഴിക്കോട്- ബംഗളൂരു സൂപ്പര്‍ ഡിലക്സ് എയര്‍ ബസ് മെയ്യ് 22ന് സര്‍വീസ് തുടങ്ങും. കോഴിക്കോടു നിന്നും പേരാമ്പ്ര, കുറ്റ്യാടി ചുരം വഴിയാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. രാത്രി ഒമ്പതിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് പേരാമ്പ്ര 10.30, കുറ്റ്യാടി 10.45, തൊട്ടില്‍പാലം

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് മേനി,141 പേർക്ക് ഫുൾ എപ്ലസ്; മികച്ച വിജയവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.സ് സ്കൂൾ

മേപ്പയ്യൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.സ് സ്കൂൾ. പരീക്ഷ എഴുതിയ 739 പേരെയും വിജയിപ്പിച്ചാണ് സ്കൂൾ മികച്ച വിജയം സ്വന്തമാക്കിയത്. പരീക്ഷ എഴുതിയ 141 പേർ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് നേടിയ ​ഗവ. സ്കൂളായിരുന്നു മേപ്പയ്യൂർ. 99.5 ശതമാനമായിരുന്നു

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.5 ശതമാനം വിജയം; മികച്ച വിജയവുമായി അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസ്.എസ്

അരിക്കുളം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയവുമായി അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസ്.എസ്. 99.5% വിജയമാണ് സ്‌കൂള്‍ നേടിയത്. 215 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 214 വിദ്യാര്‍ഥിയും വിജയം നേടി. 27 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സ്‌കൂള്‍ നൂറുശതമാനം വിജയം നേടിയിരുന്നു. 99.7%മാണ് ഇത്തവണ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ്

കോഴിക്കോട് 10 മാസം പ്രായമായ കുഞ്ഞിനു നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കോഴിക്കോട്: മാങ്കാവില്‍ 10 മാസം പ്രായമായ പെണ്‍കുഞ്ഞിനു നേരെ ലൈംഗികാതിക്രമം. ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര സ്വദേശി ശശിധരന്‍(76) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കസബ പൊലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. മാങ്കാവ് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് മുന്‍വശത്ത് വെച്ചാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഇയാള്‍ കുഞ്ഞിനു നേരെ അതിക്രമം

എസ്എസ്എല്‍സി പരീക്ഷഫലം; ഏറ്റവും കൂടുതല്‍ എ പ്ലസ് നേടി മലപ്പുറം ജില്ല, പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 68604 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 98.41%. പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ്

error: Content is protected !!