Category: Push

Total 1835 Posts

ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരും, കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്; മലയോര മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട് ജില്ല ഉള്‍പ്പെടെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളാണ് മറ്റുള്ളവ. ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത.

അധ്യാപകരാവാന്‍ താല്‍പര്യമുള്ളവരാണോ? മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുണ്ട്; വിശദമായറിയാം

മേപ്പയ്യൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മേപ്പയ്യൂരില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താത്കാലിമായാണ് നിയമനം. ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെയാണ് ആവശ്യം. താല്‍പര്യമുള്ളവര്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹൈസ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

അരിക്കുളത്തെ എം.സി.എഫ്. കെട്ടിടനിർമാണം നിർത്തിവെക്കണമെന്ന് ഓംബുഡ്‌സ്മാൻ

അരിക്കുളം: അരിക്കുളം പള്ളിക്കൽ കനാൽ സൈഫണിന് സമീപം നടന്നുകൊണ്ടിരിക്കുന്ന എം.സി.എഫ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ താത്ക്കാലികമായി നിർത്തി വെക്കാൻ പഞ്ചായത്ത് ഓംബുഡ്സ്മാൻ പഞ്ചായത്ത് അധികാരികൾക്ക് നിർദ്ദേശം നൽകി. പ്രത്യേക ഗ്രാമസഭ കനാൽ പുറംപോക്കിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ പ്രമേയം പാസാക്കിയിരുന്നു. ഗ്രാമസഭ തീരുമാനം മുഖവിലക്കെടുക്കാതെയാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതർ മാലിന്യ സംസ്കരണകേന്ദ്രം നിർമിക്കുന്നതെന്ന് ആരോപിച്ച്‌ ജനകീയ കർമസമിതി

മേപ്പയ്യൂർ ​ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം, വിശദാംശങ്ങൾ

മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ ഹൈസ്ക്കൂൾ വിഭാഗത്തിലെ താൽക്കാലിക ഇഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജൂൺ 12 ന് രാവിലെ പത്ത് മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്.

കാരയാട് നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു

അരിക്കുളം: കാരയാട് നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. എഴുപത്തിഒമ്പത് വയസായിരുന്നു. പരേതനായ കുഞ്ഞനന്ദൻ നായരാണ് ഭർത്താവ്. മക്കൾ. ബാലാമണി അംഗൻ വാടി വർക്കർ) , പുഷ്പ, പ്രകാശൻ , മനോജ്, ശാന്ത മരുമക്കൾ. ചന്ദ്രശേഖരൻ (കാരയാട്), രാമചന്ദ്രൻ (കിഴൂര്), ശശിധരൻ (കാരയാട്), നീന( സി.പി.എം അമ്പല ഭാഗം ബ്രാഞ്ച് അംഗം), ഉമ (മുയിപ്പോത്ത്). സഹോദരങ്ങൾ പരേതരായ

കോട്ടയത്ത് യുവാവിന്റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടു

കോട്ടയം: തലപ്പലം അമ്പാറയിൽ യുവാവിന്റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടു. 48 വയസുകാരിയായ ഭാർഗവിയാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന യുവാവ് കൊച്ചുപുരക്കൽ ബിജുമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചയാണ് കൊലപാതകം നടന്നത്. ഇന്നലെ ഇരുവരും ചേർന്ന് മദ്യപിക്കുകയും തർക്കമുണ്ടാവുകയും ചെയ്‌തു. ഇതിനിടയിൽ വീട്ടിലുണ്ടായിരുന്ന പാര ഉപയോഗിച്ച് ബിജു ഭാർഗവിയെ അടിക്കുകയായിരുന്നു. സംഭവ ശേഷം ബിജു സ്റ്റേഷനിലെത്തി കൊലപാതക

താമരശ്ശേരിയിൽ പണിക്ക് വിളിച്ചുവരുത്തി മോഷണം; അതിഥി തൊഴിലാളികളുടെ ഫോണുകളും പേഴ്സും കവർന്ന് യുവാവ്

താമരശ്ശേരി: അതിഥി തൊഴിലാളികളെ പണിക്ക്‌ വിളിച്ചുവരുത്തിയ ശേഷം യുവാവ് തൊഴിലാളികളുടെ പേഴ്സു മൊബെെൽഫോണും മോഷ്ടിച്ചതായി പരാതി. താമരശേരി കാരാടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന ജാർഖണ്ഡ്‌ സ്വദേശികളായ അബ്രീസ് ആലത്തും അബ്ദുൽ ഗഫാറുമാണ് മോഷണത്തിന് ഇരയായത്. ഇന്നലെ രാവിലെയാണ് സംഭവം. ഇവരുടെ താമസസ്ഥലത്ത്‌ എത്തി പണിയുണ്ടെന്ന് പറഞ്ഞ് യുവാവ്‌ താമസ സ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കാരാടിയിലെ ആൾതാമസമില്ലാത്ത വീട്ടിലേക്കാണ്

ശുചിത്വ ബോധവല്‍ക്കരണം, ചൂല് മടയല്‍ മത്സരത്തിലൂടെ; മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പുതുമയാര്‍ന്ന മത്സരത്തിന്റെ വീഡിയോ കാണാം

മേപ്പയ്യൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ ശുചിത്വ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചൂല് മടയല്‍ മത്സരം സംഘടിപ്പിച്ചു. സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മത്സരത്തില്‍ പങ്കെടുത്തു. പുതുമയാര്‍ന്ന മത്സരം നടക്കുന്നതിഞ്ഞ് പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കളും സ്‌കൂളിലേക്ക് എത്തിയത് ഏറെ കൗതുകമായി. സ്‌കൂള്‍ സ്‌കൗട്ട് മിസ്ട്രസ് ടി.വി ശാലിനി,

“ബസ് ഓടിക്കാനൊന്നും പെൺകുട്ടികൾക്ക് പറ്റില്ലെന്നാണ് ചിലരൊക്കെ വിചാരിക്കുന്നത്, എന്നാൽ എന്റെ കരുത്ത് അതാണ്”; പേരാമ്പ്രയിലെ ആദ്യ വനിതാ ബസ് ഡ്രൈവർ അനുഗ്രഹ മനസ് തുറക്കുന്നു

പേരാമ്പ്ര: ബസ് ഡ്രെെവിം​ഗൊന്നും പെൺകുട്ടികൾക്ക് പറ്റില്ലെന്ന ചിന്തയാണ് പലർക്കും. പെൺകുട്ട്യാണല്ലോ, തിരക്കുള്ള റോഡിലൂടെ വലിയ വണ്ടി ഓടിക്കൽ അവർക്ക് സാധിക്കുമോയെന്ന സംശയമാണ് പലരുടെയുമുള്ളിൽ. എതിരെ ചിറിപ്പാഞ്ഞ് വാഹനങ്ങൾ വരുമ്പോഴും ആത്മവിശ്വാസത്തോടെയാണ് നോവ ബസിന്റെ വളയം പിടിക്കുന്നതെന്ന് മേപ്പയ്യൂർ സ്വദേശിനി അനു​ഗ്രഹ പറയുന്നു. പെൺകുട്ട്യാണല്ലോ പറ്റുമോ എന്നൊരു പേടി പലർക്കുമുണ്ടായിരുന്നു. അവരെ ഞാൻ കുറ്റം പറയില്ല. ആർക്കായാലും

സർക്കാർ ജോലിയാണോ സ്വപ്നം? പേരാമ്പ്രയിൽ സൗജന്യ പി.എസ്.സി പരിശീലനം, വിശദാംശങ്ങൾ

പേരാമ്പ്ര: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുക. തിങ്കൾ മുതൽ വെള്ളി വരെയുള്ള റെഗുലർ ബാച്ചും ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചുമാണ് നടത്തുക. ആറു മാസമാണ് പരിശീലന

error: Content is protected !!