Category: Push

Total 1835 Posts

പയ്യോളിയില്‍ ടൂറിസ്റ്റ് ബസിനു പിന്നില്‍ മിനി പിക്ക് അപ്പ് ലോറിയിടിച്ച് അപകടം; ലോറിയുടെ മുന്‍ ഭാഗം തകര്‍ന്നു

പയ്യോളി: ടൂറിസ്റ്റ് ബസിനു പിന്നില്‍ മിനി പിക്ക് അപ്പ് ലോറിയിടിച്ച് അപകടം. ആളപായമില്ല. ഇന്ന് രാവിലെ 10.45 ഓടെ പയ്യോളി പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം നടന്നത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിന് പിന്നില്‍ അതേ ദിശയില്‍ വരികയായിരുന്ന പിക് അപ്പ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ ഭാഗം തകര്‍ന്നു.

ചെന്നൈ യാത്രയ്ക്ക് ബുക്ക് ചെയ്ത ബര്‍ത്ത് അതിഥിത്തൊഴിലാളികള്‍ കൈയേറി; ഇരിക്കാനോ ഉറങ്ങാനോ കഴിയാതെ യാത്ര പൂര്‍ത്തിയാക്കേണ്ടി വന്ന ചക്കിട്ടപ്പാറ സ്വദേശികളായ ദമ്പതിമാര്‍ക്ക് റെയില്‍വേ 95,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ചക്കിട്ടപ്പാറ: ചെന്നൈ യാത്രയ്ക്കായി തീവണ്ടിയില്‍ ബുക്ക് ചെയ്ത ബര്‍ത്ത് അതിഥിത്തൊഴിലാളികള്‍ കൈയേറി. സംഭവത്തില്‍ ദമ്പതിമാര്‍ക്ക് റെയില്‍വേ 95,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷന്‍. ചക്കിട്ടപ്പാറ കരിമ്പനക്കുഴിയില്‍ ഡോ. നിതിന്‍ പീറ്റര്‍, ഭാര്യ ഒറ്റപ്പാലം വരോട് ‘ശ്രീഹരി’യില്‍ ഡോ. സരിക എന്നിവര്‍ നല്‍കിയ പരാതിയിലാണ് പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍,

കൊടുവള്ളിയില്‍ ആയുധങ്ങളുമായി വീട്ടില്‍ക്കയറി അക്രമം; യുവാവിന് പരിക്കേറ്റു, സംഭവത്തില്‍ നാലുപേര്‍ പിടിയില്‍

കൊടുവള്ളി: ആയുധങ്ങളുമായി രാത്രി വീട്ടില്‍ക്കയറി യുവാവിനെ ആക്രമിച്ചു. സംഭവത്തില്‍ എളേറ്റില്‍ പുളിക്കിപ്പൊയില്‍ ഷൗക്കത്തലി (35), എളേറ്റില്‍ കോട്ടോപ്പാറ ഹനീഫ (47), പുളിക്കിപ്പൊയില്‍ ഷറഫുദ്ദീന്‍ (43), പന്നിക്കോട്ടൂര്‍ നാരായണകുന്നുമ്മല്‍ സക്കരിയ (39) എന്നിവരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കോത്ത് എളേറ്റില്‍ വട്ടോളി പുതിയേടത്തുകുന്നുമ്മല്‍ ചന്ദ്രന്റെ വീട്ടില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒരുസംഘം അക്രമം നടത്തിയത്. അക്രമത്തില്‍

ഡ്രൈനേജ് പ്രവര്‍ത്തി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം: കൊയിലാണ്ടി-എടവണ്ണ റോഡിന്റ പ്രവര്‍ത്തി അവലോകനം ചെയ്ത് സച്ചിന്‍ ദേവ് എം.എല്‍. എ

ബാലുശ്ശേരി: കൊയിലാണ്ടി- താമരശ്ശേരി -മുക്കം അരീക്കോട് -എടവണ്ണ റോഡിന്റ പ്രവര്‍ത്തി അവലോകന യോഗം ചേര്‍ന്നു. അഡ്വ.കെ.എം സച്ചിന്‍ ദേവ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഡ്രൈനേജ് പ്രവര്‍ത്തി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പല ഭാഗങ്ങളിലും ഡ്രൈനേജ് പ്രവര്‍ത്തി പൂര്‍ത്തീയാവത്തത് കാരണം

കീഴ്പ്പയ്യൂരില്‍ കുറുക്കനും തെരുവുനായയും കുഴഞ്ഞു വീണ് ചത്തു; പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍ (വീഡിയോ കാണാം)

കീഴ്പയൂര്‍: കീഴ്പ്പയൂര്‍ വെസ്റ്റില്‍ കുറുക്കനും തെരുവു നായയും കുഴഞ്ഞുവീണ് ചത്തനിലയില്‍. ഇന്ന് രാവിലെ കാരെപിള്ളയില്‍ താഴെ ഭാഗത്താണ് സംഭവം. ഒരു കുറുക്കന്‍ ഇവിടെ നിന്നും കമ്പി വേലി കടിച്ചു പൊട്ടിക്കാനും മറ്റും ശ്രമം നടത്തുകയും അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു പിന്നീട് കുഴഞ്ഞുവീണു ചത്തുപോവുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടാതെ കൊളവട്ടുങ്കല്‍ ചന്ദ്രന്റെ വീട്ടിലും അവശതയില്‍ വന്ന ഒരു

കോഴിക്കോട് നഗരത്തില്‍ ലഹരിവേട്ട; മാരക മയക്കുമരുന്നുമായി അത്തോളി സ്വദേശി ഉള്‍പ്പെടെ മൂന്ന് ബി.ടെക് ബിരുദധാരികള്‍ അറസ്റ്റില്‍

കോഴിക്കോട്: നഗരത്തില്‍ വന്‍ ലഹരിവേട്ട. മാരക മയക്കുമരുന്നുകളുമായി മൂന്ന് ബി.ടെക് ബിരുദധാരികള്‍ പിടിയിലായി. പാലാഴി അത്താണിയിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തിവന്ന വയനാട് മേപ്പാടി കിളിയമണ്ണ വീട്ടില്‍ മുഹമ്മദ് ഷാമില്‍ റഷീദ് (25), കപ്പംകൊല്ലി പതിയില്‍ വീട്ടില്‍ നൗഫല്‍ അലി (22), കോഴിക്കോട് അത്തോളി കളത്തുംകണ്ടി ഫന്‍ഷാസ് (24) എന്നിവരാണ് അറസ്റ്റിലായത്. ഡി.സി.പി എ

പയ്യോളിയിൽ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്; കാസർഗോഡ് സ്വദേശി പിടിയിൽ

പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. കോഴിക്കോട് വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് പയ്യോളി പോലീസ് പേരാമ്പ്ര ന്യൂസ് ഡോടമിനോട് പറഞ്ഞു. Also read: ”പരിചയപ്പെട്ടത് നാലുമാസം മുമ്പ്, വീട് വെച്ചുനല്‍കാന്‍ ധനസഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ച് അടുത്ത് കൂടി, വീട്ടിലുണ്ടായിരുന്ന

സംഘര്‍ഷങ്ങളുടെ തുടക്കം ഓണ ദിനങ്ങളില്‍ നാട്ടുകാര്‍ തമ്മിലുണ്ടായ ചെറിയ വാക്കുതര്‍ക്കം; നിസാര പ്രശ്‌നങ്ങളെ ആര്‍.എസ്.എസ് രാഷ്ട്രീയമായി കണ്ടെന്ന് സി.പി.എം; പാലേരിയിലെ അക്രമസംഭവങ്ങളെക്കുറിച്ച് സി.പി.എം, ബി.ജെ.പി നേതൃത്വം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പാലേരി: രണ്ട് സമാധാന യോഗങ്ങള്‍ക്ക് ശേഷവും പാലേരിയില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം തുടരുന്നു. കന്നാട്ടിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ വീടിനുനേരെയുണ്ടായ ബോംബേറാണ് ഏറ്റവുമൊടുവിലായുണ്ടായത്. ആറുദിവസം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകായ പാലേരി കോങ്ങോടുമ്മല്‍ വിപിന്റെ വീടിനുനേരെയും ബോംബേറുണ്ടായിരുന്നു. പാലേരിയുണ്ടായ അക്രമസംഭവങ്ങളുടെ തുടക്കം രാഷ്ട്രീയ സംഘര്‍ഷമോ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമോ അല്ലെന്നാണ് സി.പി.എം പറയുന്നത്. ഓണത്തിന്റെ സമയത്ത് പ്രദേശത്തെ ചിലയാളുകള്‍

ചാരുപറമ്പില്‍ രവിയുടെ ആഭിചാര ക്രിയകളെക്കുറിച്ച് അന്വേഷണം നടത്തണം; കായണ്ണയില്‍ ആള്‍ദൈവത്തിനെതിരെ ഡി.വൈ.എഫ്.ഐ മാര്‍ച്ച്

കായണ്ണ ബസാര്‍: കായണ്ണയില്‍ ആള്‍ദൈവത്തിനെതിരെ ഡി.വൈ.എഫ്.ഐ മാര്‍ച്ച്. ചാരുപറമ്പില്‍ രവി എന്ന ആള്‍ദൈവത്തിനെതിരെയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇയാളുടെ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കേന്ദ്രത്തില്‍ നടക്കുന്ന ആഭിചാര ക്രിയകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കായണ്ണ ചന്ദനയല്‍ ചാരുപറമ്പില്‍ രവിയുടെ ക്ഷേത്രത്തില്‍ പോയവരെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ഇവിടെ എത്തിയ

”ഭയന്ന് വിറച്ച അവസ്ഥയിലാണ് ആ സ്ത്രീ വണ്ടിയില്‍ കയറിയത്, വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് കയ്യും കാലും കെട്ടിയിട്ടെന്നാണ് പറഞ്ഞത്” നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍ നിന്നും മുമ്പ് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയതായി ഓട്ടോഡ്രൈവര്‍

പത്തനംതിട്ട: നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍നിന്നും മുമ്പ് ഒരു സ്ത്രീയെ രക്ഷപെടുത്തിയതായി ഓട്ടോഡ്രൈവറുടെ അവകാശവാദം. ഓട്ടോ ഡ്രൈവറായ ഹാഷിം ആണ് ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിന്നും ഓമന എന്ന സ്ത്രീയെ രക്ഷപ്പെടുത്തിയതായി അവകാശപ്പെട്ടത്. ഓമന ഫോണില്‍വിളിച്ചത് അനുസരിച്ചാണ് അവിടെ എത്തിയത്. ഇലന്തൂരിലെ ഒരു വീട്ടില്‍ നില്‍ക്കുകയാണെന്നും തന്നെ എത്രയും പെട്ടന്ന് രക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. അവര്‍

error: Content is protected !!