Category: Push
75 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളാണോ? ഒന്നാം സമ്മാനം ഈ നമ്പറിന്, സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-335 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം
കൊടിയത്തൂരില്‍ ഒന്‍പതാം ക്ലാസുകാരനെ ഇടിച്ചിട്ടത് പെര്‍മിറ്റില്ലാത്ത വാഹനം; സ്‌കൂളിനെതിരെയും ഗുരുതര ആരോപണങ്ങള്‍
കൊടിയത്തൂര്‍: സ്‌കൂള്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങള്‍. കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്‌കൂള്‍ വളപ്പില്‍ തന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. എന്നാല്‍ അപകടത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയുള്‍പ്പെടെ അറിയിക്കാന്‍
കൊയിലാണ്ടി നന്തി ഇരുപതാം മൈലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി; കാണാതായത് ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ
കൊയിലാണ്ടി: നന്തി ഇരുപതാം മൈലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. നന്തി ഇരുപതാം മൈല്‍ കൊളരാട്ടില്‍ അബ്ദു റസാഖിന്റെ മകന്‍ മുഹമ്മദ് (17) നെയാണ് കാണാതായത്. ഇന്ന് (ഒക്ടോബര്‍ 18) പുലര്‍ച്ചെ നാലാരയ്ക്ക് ശേഷമാണ് കുട്ടി വീട്ടില്‍ നിന്നും പോയതെന്ന് ഉപ്പ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടറും എടുത്താണ് കുട്ടി
ചക്കിട്ടപ്പാറ പ്രതീക്ഷ ക്ലബ്ബിലെ മികച്ച ഫുട്‌ബോള്‍ താരം ഇല്ല്യാരത്ത് ഷിജി അന്തരിച്ചു
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പ്രതീക്ഷ ക്ലബ്ബിലെ മികച്ച ഫുട്‌ബോള്‍ താരം ഇല്ല്യാരത്ത് ഷിജി അന്തരിച്ചു. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. അച്ഛന്‍: രാഘവന്‍.അമ്മ: ഭാര്‍ഗവി. ഭാര്യ: ഷൈല. മക്കള്‍: വിഷ്ണു, സ്വാതി, സിദ്ധാര്‍ത്ഥ്. സഹോദരങ്ങള്‍: മനോജ്, ബിന്ദു. ചക്കിട്ടപ്പാറ പ്രതീക്ഷ ഫുട്‌ബോള്‍ ക്ലബ്ബിനുവേണ്ടി ജില്ലാതലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തതാരമാണ്. ഇതിനു പുറമെ കേരള ക്ലബ്ബിനു വേണ്ടി സ്‌റ്റേറ്റ് തലത്തിലും മത്സരിച്ചിട്ടുണ്ട്.
‘വയ്യാതെ കിടക്കുന്നയാളാണ്, അച്ഛനെ ഒന്നും ചെയ്യരുത്’ – പോലീസുകാരും പറഞ്ഞു, പക്ഷേ അച്ഛനാണെന്ന കാരുണ്യംപോലും കാണിക്കാതെ ഷൈന്‍ ആഞ്ഞുകുത്തുകയായിരുന്നു; എരഞ്ഞിപ്പാലത്ത് അച്ഛനെയും അമ്മയെയും കത്തികൊണ്ട് കുത്തിയ മകന്‍ നഗരത്തിലെ മയക്കുമരുന്നുസംഘത്തില്‍പ്പെട്ടയാളെന്ന് പോലീസ്
കോഴിക്കോട്: മോനേ, ഒന്നും ചെയ്യല്ലേ…എന്ന് കേണുപറഞ്ഞ് ഷാജി കരയുന്നുണ്ടായിരുന്നു. പക്ഷേ, മയക്കുമരുന്നിന്റെ ലഹരിയില്‍ മകന്‍ ഷൈന്‍ ആ കരച്ചില്‍ കേട്ടതേയില്ല. കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലത്തായിരുന്നു സംഭവം. ലഹരിക്കടിമയായ മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കട്ടിലില്‍ വയ്യാതെ കിടന്നിരുന്ന അച്ഛന്റെ കഴുത്തിലും മുഖത്തും നെഞ്ചിലുമായി ആഞ്ഞുകുത്തി. ‘വയ്യാതെ കിടക്കുന്നയാളാണ്, അച്ഛനെ ഒന്നും ചെയ്യരുതെന്ന്’ പോലീസുകാരും പറയുന്നുണ്ടായിരുന്നു. പക്ഷേ,
കൊടുവള്ളിയില്‍ സഹോദരനൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ പതിനെട്ടുകാരന്‍ തൂങ്ങിമരിച്ച നിലയില്‍; ദൂരൂഹത ആരോപിച്ച് കുടുംബം
കൊടുവള്ളി: കൊടുവള്ളിയില്‍ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. വലിയ പറമ്പ് നെല്ലിക്കുന്നുമ്മല്‍ മനോജ് – ബിന്ദു ദമ്പതികളുടെ മകന്‍ സായൂജ് ലാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സായൂജിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം
പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് കൈക്കലാക്കിയ സ്വര്‍ണവും പണവും പ്രതിയില്‍ നിന്നും കണ്ടെടുത്തു; പിടിയിലായ കാസര്‍കോട് സ്വദേശി റിമാന്‍ഡില്‍
പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകന്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും അപഹരിച്ച് കടന്ന കേസില്‍ പിടിയിലായ പ്രതിയെ പയ്യോളി കോടതി റിമാന്റ് ചെയ്തു. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി മുന്‍സിഫ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഞായറാഴ്ച കോഴിക്കോട് വെച്ചാണ് ഇയാളെ പിടികൂടിയത്. മദ്രസ അധ്യാപകന്റെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ട
കുന്നമംഗലത്ത് നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് വെട്ടേറ്റു; പ്രതിയോട് വൈരാഗ്യമുള്ളവര്‍ ആക്രമിച്ചതാവാമെന്ന് പോലീസ്
കോഴിക്കോട്: കുന്നമംഗലത്ത് യുവാവിന് വെട്ടേറ്റു. കുന്നമംഗലം ചെത്തുകടവ് സ്വദേശി ജിതേഷിനാണ് വെട്ടേറ്റത്. തലക്കും കാലിനും പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. വീടിനു സമീപത്ത് വെച്ച് ഒരു സംഘം ജിതേഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ കുന്നമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജിതേഷ് നിരവധി ക്രിമിനല്‍
നിധി നല്‍കാമെന്ന പേരില്‍ കൊല്ലത്ത് പ്രവാസികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; വയനാട് സ്വദേശിയായ പ്രതി പിടിയില്‍
കൊല്ലം: നിധി നല്‍കാമെന്ന പേരില്‍ പ്രവാസികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍. വയനാട് ലക്കിടി സ്വദേശി രമേശനെയാണ് പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഇതിന് മുമ്പും സമാന കേസില്‍ പിടിയിലായ ആളാണെന്ന് പൊലീസ് പറഞ്ഞു. പുനലൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് പ്രതി പിടിയിലായത്. summary: a native of wayanad was arrested for extorting