Category: Push
കന്നാട്ടിയില്‍ ഡി.വൈ.എഫ്.ഐ. നേതാവിന്റെ ബൈക്ക് കത്തിച്ചു
പാലരി: ഡി വൈഎഫ്ഐ മേഖല കമ്മിറ്റി അംഗത്തിന്റെ ബൈക്ക് അഗ്നിക്കിരയാക്കി. വടക്കുമ്പാട് ഹയർസെക്കണ്ടറി സ്ക്കൂൾ അധ്യാപകന്‍ കൂടിയായ കന്നാട്ടി പാറക്കുതാഴ സൗപർണ്ണികയിൽ എസ്. ശിബിന്റെ ബൈക്കാണ് കത്തിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കെ.എൽ 56 ഡി. 3899 ഹീറോഹോണ്ട ബൈക്കാണ് കത്തിനശിച്ചത്. സംഭവ സ്ഥലത്ത് നിന്ന് രണ്ട് കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. വീടിന്
മെസ്സിക്കൊപ്പമുള്ള ഫ്ലെക്സ് വരെ വെച്ച് കാത്തിരിന്നു; ഞെട്ടിക്കുന്ന തോല്‍വി സഹിക്കാനായില്ല, പൊട്ടിക്കരഞ്ഞ് കൂരാച്ചുണ്ടിലെ കുഞ്ഞ് ആരാധകന്‍ ഡാനി:സമാധാനിപ്പിച്ച് ബ്രസീല്‍ ആരാധികയായ ഉമ്മ (വീഡിയോ കാണാം
കൂരാച്ചുണ്ട്: അര്‍ജന്റീനയുടെ ഞെട്ടിക്കുന്ന പരാജയം താങ്ങാനാവാതെ അലറിക്കരയുന്ന ഒരു കുഞ്ഞ് അര്‍ജന്റീനാ ഫാന്‍. ആരാധകരെ ശാന്തരാകുവിൻ, ഓഫ് സൈഡില്ലായിരുന്നെങ്കിൽ നമ്മൾ 4 ഗോൾ അടിച്ചിരുന്നു. Nb പാവം എന്റെ മോൻ , “കരച്ചിലോട് കരച്ചിലാ” എന്ന രസകരമായ ക്യാപ്ഷനോടെ ഫേസ്ബുക്കില്‍ തന്റെ മകന്റെ ഹൃദയം നൊന്ത കരച്ചില്‍ പങ്കുവെച്ചിരിക്കുന്നത് വാപ്പ തന്നെയാണ്. ‘കരയണ്ട മെസ്സി ജയിക്കും’
കോഴിക്കോട് പൂവാട്ടുപറമ്പില്‍ അടയ്ക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ അടയ്ക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മല്‍ ചന്ദ്രനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ കടന്നലിന്റെ കുത്തേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സംഭവം. കോഴിക്കോട് പൂവാട്ടുപറമ്പ് പെരുമണ്‍ പുറത്ത് അടക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. അടയ്ക്കാ പറിച്ചു നല്‍കുന്ന തൊഴിലാളികളാണ് മൂന്നുപേരും.
വടകരയില്‍ ട്രെയിന്‍ തട്ടി അയനിക്കാട് സ്വദേശിയായ യുവതി മരിച്ചു
വടകര: സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ . അയനിക്കാട് ചെറുവലത്ത് ബാബുരാജിന്റെ മകള്‍ ഗായത്രിയാണ് (23) മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെ വടകര പൂവാടന്‍ സമീപമാണ് സംഭവം. സി എം ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നഴ്‌സിംഗ് ട്രെയിനി ആണ്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഗായത്രി ഹോസ്പിറ്റലില്‍ എത്തിയിരുന്നില്ല. വടകര പോലീസ്
‘നൂറല്ല ഇനിയുമേറെയുണ്ട് അര്‍ജന്റീന ആരാധകര്‍ സമയമില്ലാത്തതിനാലാണ് ഇതില്‍ ഒതുങ്ങിപ്പോയത്’ അര്‍ജന്റീനയുടെ കളി കാണാന്‍ നേരത്തെ സ്‌കൂള്‍ വിടാന്‍ അധ്യാപകന് കത്തെഴുതിയ നാഫിഹ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറയുന്നു..കുട്ടികളുടെ ആവശ്യത്തിന് പരിഗണന നല്‍കുമെന്ന് ഹെഡ് മാസ്റ്ററും
നൊച്ചാട്: കാല്‍പന്തിന്റെ താളം നെഞ്ചിലേറ്റി ലോകം മുഴുവന്‍ ആരവങ്ങള്‍ മുഴക്കുമ്പോള്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ കളികാണാന്‍ വ്യത്യസ്തമായൊരു നിവേദനവുമായി നൊച്ചാട് ഹയര്‍ സെക്കന്ററിയിലെ വിദ്യാര്‍ത്ഥികള്‍. സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ നിവേദനത്തിനു പിന്നിലെ ചേതോവികാരം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പങ്കു വയ്ക്കുകയാണ് കുട്ടിഫാന്‍സ്. ഞങ്ങള്‍ അര്‍ജന്റീനാ ഫാന്‍സാണ്. അതിനാല്‍ തന്നെ അര്‍ജന്റീനയുടെ ഒരുകളിപോലും മിസ്സാക്കാന്‍
“മുറിയില്‍ കറങ്ങുന്ന ഫാന്‍ ഉടന്‍ ഓഫാകും”- നിമിഷങ്ങള്‍ക്കുള്ളില്‍ ഫാന്‍ ഓഫ്, ‘വാട്ട്സ് ആപ്പ് മെസേജിനനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു’; വിചിത്ര പരാതിയുമായി കൊല്ലത്ത് ഒരു കുടുംബം
കൊല്ലം: കൊല്ലം ജില്ലയില്‍ അതി വിചിത്രമായ പരാതിയുമായി ഒരു കുടുംബം. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് കുടുംബമാണ് വാട്സാപ്പില്‍ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന പരാതിയുമായി സൈബര്‍ സെല്ലിനെയും പൊലീസിനെയും സമീപിച്ചിരിക്കുന്നത്. തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ് കഴിഞ്ഞ ഏഴ് മാസത്തോളമായി വീട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കുടുംബം പറയുന്നത്. ആദ്യം സ്വിച്ച് ബോര്‍ഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും
‘അര്‍ജന്റായി അവധി വേണം, അര്‍ജന്റീനയുടെ കളി കാണാനുള്ളതാണ്’; ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രകടനം കാണാന്‍ അവധിക്കപേക്ഷിച്ച് നൊച്ചാട് എച്ച്.എസ്.എസിലെ കുട്ടിഫാന്‍സ്
നൊച്ചാട്: ഫുട്ബോള്‍ പ്രേമികളുടെ നെഞ്ചില്‍ ആവേശത്തന്റെ പെരുമ്പറമുഴക്കി ലോകകപ്പ് ഫുട്ബോളിന് ഇന്നലെ തുടക്കമായി. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ ഫുട്ബോള്‍ മാമാങ്കത്തില്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ കളി കാണാന്‍, ഇഷ്ടകളിക്കാരുടെ പന്തിന് പുറകേയുള്ള പാച്ചിലുകാണാന്‍ അവധി തരണമെന്ന ആവശ്യവുമായി അധ്യാപകന് അപേക്ഷയും നല്‍കി കാത്തിരിക്കുകയാണ് നൊച്ചാട് എച്ച്.എസ്.എസിലെ കുട്ടികള്‍. ഇന്ന് ഉച്ചയ്ക്ക് 3.30 ന് അര്‍ജന്റീനയും
വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/11/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഫോക്‌ലോർ അക്കാദമി സ്റ്റൈപ്പന്റ് നൽകുന്നു നാടൻ കലകളിൽ പരിശീലനം നേടുന്ന 10 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കേരള ഫോക്‌ലോർ അക്കാദമിയിൽ നിന്ന് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്റ് നൽകുന്നു. ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക്
അടിവാരത്ത് നിന്ന് ലക്കിടി വരെ 3.7 കിലോമീറ്റര്‍ ദൂരം പത്ത് മിനിറ്റിനകം എത്തും, ചെലവ് 150 കോടി; വയനാടിന്റെ യാത്രാപ്രശ്‌നത്തിന് പരിഹാരമാകാനും ടൂറിസം രംഗത്തിന് കുതിപ്പേകാനുമായി റോപ്പ് വേ എത്തുന്നു
താമരശ്ശേരി: കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ നിന്ന് വയനാട്ടിലേക്ക് പ്രവേശിക്കാന്‍ ഇനി ഹെയര്‍പിന്‍വളവുകള്‍ നിറഞ്ഞ ചുരത്തിലൂടെ കയറേണ്ടി വരില്ല. യാത്രാപ്രശ്‌നത്തിനൊപ്പം ടൂറിസം രംഗത്തിന് കരുത്തേകാന്‍ കൂടിയായി റോപ്പ് വേ എത്തുകയാണ്. അടിവാരം-ലക്കിടി റോപ്പ് വേ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ഘട്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോപ്പ്
താമരശ്ശേരി ഡിപ്പോയുടെ ഉല്ലാസയാത്രയ്ക്കിടെ ഡ്രൈവര്‍ക്ക് പക്ഷാഘാതം, മനസാന്നിധ്യം കൈവിടാതെ ഡ്രൈവര്‍; നാല്‍പ്പത്തിയെട്ട് ജീവനുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
താമരശ്ശേരി: വലിയ ദുരന്തമായി മാറുമായിരുന്ന ഉല്ലാസയാത്ര. ഒഴിവായത് സിഗീഷ് എന്ന ഡ്രൈവറുടെ അപാരമായ മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രം. കഴിഞ്ഞ ദിവസമാണ് താമരശ്ശേരി ഡിപ്പോയില്‍ നിന്ന് ഉല്ലാസയാത്ര പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സില്‍ അത്ഭുതകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബജറ്റ് ടൂറിസം പദ്ധതി പ്രകാരം കെ.എസ്.ആര്‍.ടി.സിയുടെ താമരശ്ശേരി ഡിപ്പോയില്‍ നിന്ന് പതിവ് പോലെ മലക്കപ്പാറയ്ക്ക് പുറപ്പെട്ടതായിരുന്നു ആ ബസ്.