Category: അറിയിപ്പുകള്‍
ചൂടിന് നേരിയ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: വേനൽ ചൂടിന് നേരിയ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു. മാർച്ച് 11ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെലോ അലർട്ട്. മാർച്ച് 11ന് ബാക്കിയുള്ള എല്ലാ ജില്ലകളിലും നേരിയതോ ഇടത്തരമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന്
കക്കയത്ത് ബോട്ട് സർവീസ് നിർത്തിവച്ചു
കുറ്റ്യാടി: കക്കയം ഡാമിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്. കക്കയം ഡാം സൈറ്റ് ഹൈഡൽ ടൂറിസം സെന്ററിൽ ബോട്ട് സർവീസ് നിർത്തിവച്ചു. സർവേയുടെ ഭാഗമായാണ് വിനോദ സഞ്ചാരികൾക്ക് ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവച്ചതെന്ന് അധികൃതർ അറിയിച്ചു.
ശ്രദ്ധയ്ക്ക്; മഞ്ഞ, പിങ്ക് റേഷൻ കാർഡുകാര്‍ 31ന് മുമ്പ് ഇ- കെവൈസി പൂർത്തിയാക്കണം
തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
പയ്യോളി നഗരസഭ, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
മേപ്പയ്യൂര്‍: പയ്യോളി നഗരസഭ, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മേലടി ഐസിഡിഎസ് പ്രൊജക്ടിലെ പയ്യോളി നഗരസഭയിലെ അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് പയ്യോളി നഗരസഭയിലെ 35 നമ്പര്‍ വാര്‍ഡിലെ സ്ഥിര താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പയ്യോളി നഗരസഭ/ഐസിഡിഎസ് മേലടി ഓഫീസില്‍
കെല്‍ട്രോണിന്റെ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി നോക്കാം
കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഫയര്‍ ആന്റ് സേഫ്റ്റി, പ്രീ സ്‌കൂള്‍ ടീച്ചേര്‍സ് ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍:
വാഹനയാത്രികരുടെ ശ്രദ്ധയ്ക്ക്; കുനിങ്ങാട്-പുറമേരി-വേറ്റുമ്മൽ റോഡിൽ ഗതാഗതം നിരോധിച്ചു
വടകര: വാഹനയാത്രികരുടെ ശ്രദ്ധയ്ക്ക്. കുനിങ്ങാട്-പുറമേരി-വേറ്റുമ്മൽ റോഡിൽ വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി പി.ഡബ്ല്യു.ഡി. വടകര അസിസ്റ്റൻറ് എൻജിനിയർ അറിയിച്ചു. ടാറിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഇന്ന് മുതൽ ഗതാഗതം നിരോധിച്ചത്. പ്രവൃത്തി പൂർത്തിയാകുന്നതിനനുസരിച്ച് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കും. Description: Traffic banned on Kuningad-Purameri-Vettummal road
ഫെബ്രുവരിയിലെ റേഷന്‍ വാങ്ങാന്‍ മറന്നോ? വിഷമിക്കേണ്ട ഇനിയും സമയമുണ്ട്
കോഴിക്കോട്: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് മൂന്നുവരെ നീട്ടിയതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. മാര്‍ച്ച് നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. മാര്‍ച്ച് അഞ്ച് മുതല്‍ മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി 28 വൈകുന്നേരം 5.30വരെ 77% കാര്‍ഡ് ഉടമകളാണ് റേഷന്‍
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ചൂട് കൂടും; കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത. ഉയർന്ന ചൂടിൽ സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയവ ഉണ്ടാകാം. പകൽ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ
വിമുക്തഭടന്‍മ്മാര്‍ക്ക് റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം; വിശദമായി അറിയാം
കോഴിക്കോട്: ജില്ലയിലെ വിമുക്തഭടന്മാര്‍ക്ക് വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. 01.01.1995 മുതല്‍ 31.12.2024 വരെ കാലയളവില്‍ പുതുക്കാന്‍ കഴിയാത്ത റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ 2025 ഏപ്രില്‍ 30 വരെ പുതുക്കി പുന:സ്ഥാപിക്കാമെന്ന് ജില്ല സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0495-2771881. Description: Opportunity for ex-servicemen
കന്നുകാലികളെ വളര്‍ത്തുന്നവരാണോ? എങ്കില്‍ ഗോസമൃദ്ധി ഇന്‍ഷുറന്‍സ് എടുക്കാം- വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: പശു, എരുമ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായത്തോടെ നടപ്പാക്കുന്ന ഗോസമൃദ്ധി-എന്‍എല്‍എം (നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന്‍) ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. കന്നുകാലികളുടെ മരണം, ഉല്പാദനക്ഷമത നഷ്ടപ്പെടല്‍, കര്‍ഷകന്റെ അപകട മരണം, അംഗവൈകല്യം എന്നിവയ്ക്കും പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും. മൂന്ന് വര്‍ഷത്തേക്കും ഒരു വര്‍ഷത്തേക്കും ഉരുക്കളെ