Category: അറിയിപ്പുകള്‍
ജോലി തേടി തേടി മടുത്തോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, മാസം 25,000 വരെ ശമ്പളം; വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം. കൊടുവളളി ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായേക്കാവുന്ന വര്‍ക്കര്‍, ഹെല്‍പ്പര്‍, ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 7ന് വൈകിട്ട് അഞ്ച്
നവീകരണ പ്രവൃത്തി; പേരാമ്പ്ര -ചെമ്പ്ര -കൂരാച്ചുണ്ട് റോഡില്‍ നാളെ മുതല്‍ ഗതാഗത നിരോധനം, വാഹനങ്ങള്‍ പോകേണ്ടത് ഇപ്രകാരം
പേരാമ്പ്ര: പേരാമ്പ്ര -ചെമ്പ്ര -കൂരാച്ചുണ്ട് റോഡില്‍ ഗതാഗതം നിരോധിക്കും. പാതയിടെ കി.മീ 2/200 നും 4/700 നും ഇടയില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണം ആരംഭിക്കുന്നതിനാലാണ് നാളെ (ജനുവരി 26) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നത്. പേരാമ്പ്രയില്‍ നിന്നും കൂരാച്ചുണ്ടും ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പേരാമ്പ്ര
അപേക്ഷിച്ച് കൺഫർമേഷനും നൽകി പരീക്ഷ എഴുതിയില്ലെങ്കിൽ ‘എട്ടിന്റെ പണി’ കിട്ടും; പ്രൊഫൈൽ മരവിപ്പിക്കുന്നത് അടക്കമുളള കർശന നടപടികളുമായി പിഎസ്.സി
തിരുവനന്തപുരം: സർക്കാർ ജോലിയെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി രാത്രി പകൽ ഭേദമന്യ ഇരുന്ന് പി.എസ്.സി പഠിക്കുന്നവർ നമുക്കിടയിലുണ്ട്, അതേ സമയം നേരം പോക്കിനായി പരീക്ഷ എഴുതുന്നവരും. പിഎസ് സി രജിസ്റ്റർ ചെയ്ത് പരീക്ഷയ്ക്കും അപേക്ഷിച്ച് പരീക്ഷ എഴുതാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരക്കാർ പി.എസ്.സി ക്ക് വരുത്തുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാനായി കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പി.എസ്.സി. ഉദ്യോഗാർഥികളുടെ പ്രൊഫൈൽ
Kerala Lottery Result Today- Fifty Fifty FF 34 Winners List- ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളാണോ? ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു; സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ഏതെല്ലാമെന്ന് അറിയാം
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF 34 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FT 318488 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FX 630655 എന്ന ടിക്കറ്റ് കരസ്ഥമാക്കി. നേരത്തെ പൗര്‍ണമി എന്ന പേരില്‍ നടത്തിയിരുന്ന
യോഗ ഇൻസ്ട്രക്ടർ ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജില്ലയിലെ പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ച് കൂടുതൽ അറിയാം…
കോഴിക്കോട്: ആരോഗ്യ വിഭാഗം ഉൾപ്പെടെ വിവിധ മേഖലകളിലായി ജില്ലയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകൾ എവിടെയെല്ലാം എന്നും യോഗ്യതകൾ എന്തെല്ലാമെന്നും വിശദമായി നോക്കാം. നാഷണൽ ആയുഷ് മിഷൻ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ യിൽ പി ജി ഡിപ്ലോമയാണ് (അംഗീകൃത യൂണിവേഴ്സിറ്റി) യോഗ്യത. ഒഴിവ് -21.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (24-01-23) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം എക്സൈസ് വകുപ്പിന്റെ ‘ലഹരിയില്ലാ തെരുവ്’ നാളെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തുന്ന ‘ലഹരിയില്ലാ തെരുവ്’ പരിപാടി നാളെ (ജനുവരി 25) നടക്കും. വൈകീട്ട് 4 മണിക്ക് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിന് പിൻവശത്ത് നടക്കുന്ന പരിപാടി
നിങ്ങളും തയ്യാറായിക്കൊള്ളൂ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കായി സൗജന്യ പരിശീലനവുമായി പേരാമ്പ്ര കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍
പേരാമ്പ്ര: യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി പി.എസ്.സി പരീക്ഷാ പരിശീലനവുമായി പേരാമ്പ്ര കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ (സി.ഡി.സി). സൗജന്യമായാണ് ക്ലാസുകള്‍ നടക്കുന്നത്. സി.ഡി.സിയില്‍ വെച്ച് നടക്കുന്ന ക്ലാസില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ ഈ മാസം 31ന് വൈകുംന്നേരം 5 മണിക്ക് മുന്‍പേ താഴെ കാണുന്ന ഗൂഗില്‍ ഫോം വഴി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
മോട്ടിവേഷൻ ക്ലാസ്, സ്റ്റഡി ക്ലിനിക്കുകൾ, ജയിക്കാം പഠിക്കാം; എസ്എസ്എൽസി പരീക്ഷയിലെ മികച്ച വിജയത്തിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി സ്മാർട്ട് കുറ്റ്യാടി
വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ബഹുജന വിദ്യാഭ്യാസ കൂട്ടായ്മയായ സ്മാർട്ട് കുറ്റ്യാടിയുടെ നേതൃത്യത്തിൽ എസ്എസ്എൽസി കുട്ടികൾക്കായി എളുപ്പമാണ് എസ്എസ്എൽസി – വിജയോത്സവം -23′ സംഘടിപ്പിക്കുന്നു. വിജയോത്സവത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്നതിന് സഹായകരമായ രീതിയിൽ രക്ഷിതാക്കൾക്ക് ക്ലാസ്, വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ്, സ്റ്റഡി ക്ലിനിക്കുകൾ, പ്രാദേശിക പഠനം, ജയിക്കാം പഠിക്കാം
Kerala Lottery Results | Bhagyakuri | Sthree Sakthi SS-349 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-349 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ നിയമിക്കുന്നു; ജനുവരി 24 വരെ അപേക്ഷ സമർപ്പിക്കാം
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്ടറെ (എംബിബിഎസ്) നിയമിക്കുന്നു. അപേക്ഷകൻ പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ളവരായിരിക്കണം. അപേക്ഷകർ സ്വയം തയ്യാറാക്കിയ അപേക്ഷ ജനുവരി 24ന് വൈകുന്നേരം 4 മണി വരെ ഓഫീസിൽ സ്വീകരിക്കുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.