Category: പയ്യോളി
ലോകത്തിലാകെ രോഗമുക്തി നേടിയത് എട്ടുപേർ മാത്രം, ഇന്ത്യയിൽ ഇതാദ്യം; അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്ന് ജീവിതം തിരികെപ്പിടിച്ച് തിക്കോടി സ്വദേശി, ആരോഗ്യ പ്രവർത്തകർക്ക് കൈയടി
കോഴിക്കോട്: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിയായ പതിനാലുകാരൻ മൂന്നാഴ്ച നീണ്ട ചികിത്സക്കൊടുവിൽ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. നേരത്തെ തന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതും ലഭ്യമായ ചികിത്സകള്‍ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താന്‍ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 14 വയസുകാരന്‍ ജീവൻ കാക്കാനായതിന്റെ അഭിമാനത്തിലാണ്
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ കഴിയുന്ന തിക്കോടി സ്വദേശി ഇന്ന് ആശുപത്രി വിട്ടേക്കും, പോസിറ്റീവായ ആളുടെ രോഗം ഭേദമാക്കുന്നത് ഇന്ത്യയിൽ ആദ്യം
പയ്യോളി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ 14 വയസുകാരൻ ഇന്ന് ആശുപത്രി വിട്ടേക്കും. കുട്ടിയുടെ രണ്ടാമത്തെ പി സി ആർ പരിശോധന ഫലം നെഗറ്റീവായിരുന്നു. കുട്ടി ആരോഗ്യനില വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചു. അമീബിക് മസ്തിഷ്ക ജ്വരം രോഗം പോസിറ്റീവ് ആയ ആള്‍ക്ക് അസുഖം ഭേദമാകുന്നത് ഇന്ത്യയില്‍ ഇത് ആദ്യമായാണ്.
കനത്ത മഴ: പയ്യോളി കീഴൂർ ശിവക്ഷേത്രത്തിന് സമീപം മരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു
പയ്യോളി: കനത്ത മഴയില്‍ കീഴൂർ ശിവക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ മരം കടപുഴകി വീണു. കുന്നുമ്മല്‍ താഴെ വള്ളി ബിന്ദു ദേവന്‍ എന്നയാളുടെ വീട്ടുപറമ്പിലെ പ്ലാവാണ് റോഡിലേക്ക് വീണത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ
കൊയിലാണ്ടി നന്തിയിലെ വാഗാഡ് ഓഫീസിലേക്കുള്ള ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായി. വാഗാഡ് ഓഫീസിന് മുമ്പില്‍ പൊലീസ് ബാരിക്കേഡ് തീര്‍ച്ച് മാര്‍ച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടന്നത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പയ്യോളിയില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ നന്തിയിലെത്തിയത്.
പ്രതിഷേധ മാര്‍ച്ചായെത്തി പൊലീസ് ബാരിക്കേഡ് തകര്‍ത്ത് അകത്ത് കടന്ന് പ്രവര്‍ത്തകര്‍; ദേശീയപാതയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ നന്തിയിലെ വാഗാഡ് ഓഫീസില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം
പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്കാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പയ്യോളിയില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ നന്തിയിലെത്തിയത്. ഇവിടെ പൊലീസ് ബാരിക്കേഡ് തീര്‍ത്ത് പ്രതിഷേധക്കാരെ തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധക്കാര്‍ അകത്തുകടക്കാന്‍ ശ്രമിച്ചത് ചെറിയ തോതിലുള്ള ഉന്തും തള്ളിനും വഴിവെച്ചു. നിലവില്‍
”സ്റ്റേഷനെന്നു കരുതി കൈക്കുഞ്ഞുമായി ഭാര്യ വലിഞ്ഞിറങ്ങി, എവിടെയും വെളിച്ചമില്ല” പയ്യോളി സ്റ്റേഷനെന്നു കരുതി രണ്ടര കിലോമീറ്റര്‍ അപ്പുറം ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പെരുവഴിയില്‍ ഇറങ്ങിയ അവസ്ഥവിവരിച്ച് യാത്രക്കാരൻ
പയ്യോളി: ‘ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ സ്‌റ്റേഷനെന്നു കരുതിയാണ് ഇറങ്ങിയത്. കൈക്കുഞ്ഞുമായി ഭാര്യ വലിഞ്ഞിറങ്ങുകയായിരുന്നു’ ശനിയാഴ്ച രാത്രി പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയ എക്‌സിക്യുട്ടീവ് എക്പ്രസിലെ യാത്രികന്‍ അര്‍ജുന്‍ കമലിന്റെ വാക്കുകളാണിത്. പയ്യോളി ഏറെ പരിചയമുള്ള ആള്‍ക്കുപോലും ഇങ്ങനെയൊരു സംശയം തോന്നിയാല്‍ അതിശയിക്കാനാല്ല. അതാണ് സ്‌റ്റേഷന്റെ നിലവിലെ അവസ്ഥ. പ്ലാറ്റ്‌ഫോമിന് നീളം വളരെ കുറവാണ്. മുന്നിലും പുറകിലുമായി ഏഴോളം
ദേശീയപാതയിൽ പയ്യോളി പെരുമാൾപുരത്തെ വെള്ളക്കെട്ട്; അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി സിപിഎം പള്ളിക്കര ലോക്കൽ കമ്മിറ്റി
പയ്യോളി: പെരുമാൾപുരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഎം പള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമാൾപുരത്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഏരിയ സെക്രട്ടറി എം പി ഷിബു സമരം ഉദ്ഘാടനം ചെയ്തു. അനിൽ കരുവാണ്ടി അധ്യക്ഷത വഹിച്ചു. പി ജനാർദ്ദനൻ,അനിൽകരുവാണ്ടി,കെ എം പ്രമോദ് കുമാർ,വേണു വെണ്ണാടി,
പയ്യോളിയിൽ നിർത്തേണ്ട ട്രെയിൻ രാത്രിയിൽ നിർത്തിയത് അയനിക്കാട്; പെരുമഴത്ത് പെരുവഴിയിലായി യാത്രക്കാർ
പയ്യോളി: ആലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്കുള്ള 16307 നമ്പര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. രാത്രി പത്ത് മണിക്ക് പയ്യോളിയില്‍ എത്തേണ്ട ട്രെയിന്‍ ഒരു മണിക്കൂറോളം വൈകിയാണ് എത്തിയത്. 10.54 ഓടെ പയ്യോളി സ്റ്റേഷനും കഴിഞ്ഞ് മൂന്ന് കിലോമീറ്റര്‍ അകലെ അയനിക്കാട് – ഇരിങ്ങല്‍
‘കർഷകർക്കും കൃഷി-ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി’; കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നെല്ലുൽപാദനത്തിൽ 120.7 ടണ്ണിന്റെ വർദ്ധനവ് ഉണ്ടായെന്ന് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ
കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നെല്ലുൽപാദനത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. 2021-22 സാമ്പത്തിക വർഷം 683.8 മെട്രിക്ക് ടൺ ആയിരുന്ന നെല്ലുൽപ്പാദനം 2022-23 വർഷം 804.561മെട്രിക്ക് ടൺ ആയി ഉയർന്നു.120.7 ടണ്ണിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു. കുറ്റ്യാടി ഇറിഗേഷൻ കനാലിലൂടെയുള്ള ജലസേചനം പരമാവധി നെൽപ്പാടങ്ങളിലും എത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നത്
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പയ്യോളി സ്വദേശി മരിച്ചു
പയ്യോളി: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പയ്യോളി സ്വദേശി മരിച്ചു. തറയുള്ളത്തില്‍ മമ്മദ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍