Category: പയ്യോളി
പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയിലെ നാല് വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി; നാല് പേരും പോയത് ബാഗുകളുമായി
പയ്യോളി: പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയിലെ വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി. പള്ളിയില്‍ താമസിച്ച് പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. പള്ളിക്കര വെളുത്താഴ മുഹമ്മദ് താഹ(15) പയ്യോളി അങ്ങാടി കാരായില്‍ പുത്തന്‍ കിണറ്റില്‍ റാസിഖ്(17), പയ്യോളി അങ്ങാടി പട്ടോണ ഫിനാന്‍(15), വടകര ചോറോട് ഗേറ്റ് സിനാന്‍(15) എന്നിവരെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായത്. പള്ളിയില്‍ താമസിച്ച് ഖുറാന്‍ പഠനവും
ദേശീയപാതയില്‍ രാവിലെ മുതല്‍ ഗതാഗതക്കുരുക്ക്; പയ്യോളി മുതല്‍ നന്തിവരെയുള്ള റോഡില്‍ പല ഭാഗങ്ങളിലും ചെളിയും വെള്ളവും
കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം മുതല്‍ രാത്രി വൈകും വരെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ ഗതാഗത പ്രശ്‌നങ്ങള്‍ തുടരുന്നു. പയ്യോളി മുതല്‍ നന്തിവരെയുള്ള പല ഭാഗങ്ങളിലും റോഡില്‍ ചെളിയും വെള്ളവും കെട്ടിനില്‍ക്കുകയാണ്. വാഹനങ്ങള്‍ നിരങ്ങിപ്പോകുന്ന സ്ഥിതിയാണ്. കൊയിലാണ്ടി മുതല്‍ വെങ്ങളം വരെയുള്ള ഭാഗത്തും സ്ഥിതി ഇതുതന്നെയാണ്. പൊയില്‍ക്കാവ് രാവിലെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഇരിങ്ങല്‍ മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു
ഇരിങ്ങല്‍: മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: അനീഷ്. അമ്മ: ചന്ദ്രി, അച്ഛൻ: പരേതനായ കണാരൻ. മകൾ: സ്നിഗ്ദ. സഹോദരങ്ങൾ: റീന, സീന, റിലേഷ്. Description: Iringal madathil kandiyil Sheeba passed away
വീടിനോട് ചേര്‍ന്ന കൂടയില്‍ നിന്നും പിടിച്ചെടുത്തത് 52 കുപ്പി മാഹി മദ്യം; തിക്കോടി സ്വദേശി പിടിയില്‍
പയ്യോളി: തിക്കോടിയിലെ വീട്ടില്‍ സൂക്ഷിച്ച 52 കുപ്പി മാഹി മദ്യം പിടികൂടി. കരിയാറ്റിക്കുനി റിനീഷി (45) ന്റെ വീടിനോട് ചേര്‍ന്ന കൂടയില്‍ നിന്നുമാണ് മദ്യം പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 500 മില്ലി ലി.ന്റെ 52 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്
അടിപിടി അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസ്; പയ്യോളി സ്വദേശിയായ പ്രതിക്ക് മൂന്നുവര്‍ഷം തടവും പിഴയും വിധിച്ച് വടകര കോടതി
വടകര: പോലീസിനെ ആക്രമിച്ച കേസില്‍ പയ്യോളി സ്വദേശിയായ പ്രതിക്ക് മൂന്നുവര്‍ഷം തടവും പിഴയും വിധിച്ച് വടകര കോടതി. പയ്യോളി സ്രാമ്പി വളപ്പില്‍ കുഞ്ഞിമൊയ്തീനെ(41)നാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്നുവര്‍ഷം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. 2016 ജൂലൈ 7നാണ് കേസിനാസ്പദമായ സംഭവം. വടകര ജയഭാരത് തിയറ്ററിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച കേസിലാണ് ശിക്ഷ.
‘സ്‌ക്കൂള്‍ വിടുന്നതിന് മുമ്പ് തന്നെ പിടിച്ചുകെട്ടാനായിരുന്നു പ്ലാന്‍, മുള്ളില്‍ തട്ടി കൈയ്യും കാലും മുറിഞ്ഞു, എന്നാലും അവസാനം പിടിച്ചുകെട്ടി’; ഇരിങ്ങത്ത് പാക്കനാര്‍ പുരത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി യുവാക്കള്‍, കൈയ്യടി
തുറയൂര്‍: മൂന്ന് ദിവസമായില്ലേ, സ്‌ക്കൂള്‍ വിടുന്നതിന് മുമ്പ് തന്നെ പിടിച്ചുകെട്ടാനായിരുന്നു പ്ലാന്‍, ഇത്തിരി കഷ്ടപ്പെട്ടു, എന്നാലും അവസാനം അവനെ പിടിച്ചുകെട്ടിയപ്പോള്‍ സന്തോഷം…..ഇരിങ്ങത്ത് പാക്കനാര്‍പുരത്ത് ആളുകളെ വിറപ്പിച്ച പോത്തിനെ പിടിച്ചുകെട്ടിയ പ്രേംജിത്തിന്റെ വാക്കുകളാണിത്. കിഴക്കയില്‍ ഇസ്മയില്‍ എന്നയാളാണ് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് 130 കിലോയോളം തൂക്കം വരുന്ന പേട്ട പോത്തിനെ അറുക്കാനായി പാലച്ചുവടില്‍ എത്തിച്ചത്. എന്നാല്‍ വണ്ടിയില്‍
”റോഡ് മോശമായതിനാല്‍ ഓട്ടം പോകില്ലെന്ന് പറഞ്ഞതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു”; പയ്യോളിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് തൊഴിലാളികളുടെ പ്രതിഷേധം
പയ്യോളി: ഓട്ടോ ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പയ്യോളി ടൗണില്‍ ഓട്ടോ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനവും ഹര്‍ത്താലും നടത്തി. റോഡ് മോശമായതിന്റെ പേരില്‍ ഐ.പി.സി റോഡിലേക്ക് ഓട്ടം പോകാതിരുന്ന ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെന്നാണ് ആരോപണം. ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കയറിയ ആളെ നാട്ടുകാരുടെ മുന്നില്‍വെച്ച് ബലം പ്രയോഗിച്ച്
വീടിന്റെ വരാന്ത മുതല്‍ മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍; കീഴൂര്‍ തച്ചന്‍കുന്നില്‍ നാട്ടുകാരെ ഭീതിയിലാക്കിയ സംഭവത്തിന് ഒടുവില്‍ വ്യക്തതയായി
പയ്യോളി: കീഴൂര്‍ തച്ചന്‍കുന്നിലെ വീടിന്റെ വരാന്തയിലും മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍ കണ്ടെത്തിയത് കഴിഞ്ഞദിവസങ്ങളില്‍ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. വീട്ടുകാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പയ്യോളി പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. വീട്ടില്‍ നിന്നും കണ്ടെത്തിയത് മനുഷ്യരക്തമല്ല.
കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും പൂപ്പല്‍പിടിച്ച ഗുളിക ലഭിച്ചെന്ന് യുവതി; അന്വേഷണവുമായി പഞ്ചായത്ത് അധികൃതര്‍
കീഴരിയൂർ: കീഴരിയൂർ ഹെൽത്ത് സെന്ററിൽ നിന്നും പൂപ്പൽപിടിച്ച ഗുളിക വിതരണം ചെയ്‌തെന്ന് യുവതി. കീഴരിയൂർ സ്വദേശി പൂവംകണ്ടിതാഴ ഷർബി ആണ് രംഗത്തുവന്നിരിക്കുന്നത്. ഇന്നലെയാണ് കീഴരിയൂർ ഹെൽത്ത് സെന്ററിൽ പനിയെ തുടർന്ന് യുവതി ഡോക്ടറെ കാണിക്കാനായി എത്തിയത്. അവിടെ നിന്നും നൽകിയ പാരസെറ്റമോൾ ഗുളിക പൂപ്പൽ പിടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നതെന്ന് യുവതി പറയുന്നു. ഉടനെ തന്നെ ഗൾഫിലുള്ള
തിരുവോണദിവസം തിക്കോടിയില്‍ പട്ടിണി കിടന്ന് നാട്ടുകാര്‍; അടിപ്പാത അനുവദിക്കണമെന്ന ആവശ്യ ശക്തമാകുന്നു
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി തിരുവോണ നാളില്‍ പട്ടിണി കിടന്ന് പ്രദേശവാസികള്‍. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. കറുത്ത ഓണം എന്ന പേരില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ സമരത്തില്‍ പ്രദേശവാസികളും നാട്ടുകാരുമടക്കം 250 പേര്‍ പങ്കെടുത്തു. അടിപ്പാത ആവശ്യമുയര്‍ത്തി സമരം ചെയ്തവര്‍ക്കെതിരെ സെപ്റ്റംബര്‍ 10ന് പൊലീസ് മര്‍ദ്ദനമുണ്ടായിരുന്നു. തുടര്‍ന്ന്