Category: പയ്യോളി

Total 458 Posts

തിക്കോടി പുറക്കാട് കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം

തിക്കോടി: പുറക്കാട് എടമത്ത് താഴെ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. പുറക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പോസ്റ്റ് തകര്‍ന്നു. കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പരിക്കില്ല. പുറക്കാട് വൈകുന്നേരം അഞ്ചുമണിയോട് കൂടിയാണ് അപകടം നടന്നത്. കൊപ്രക്കണ്ടത്തില്‍ നിന്നും എടമത്ത് താഴെ ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. പുറക്കാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. Summary: Thikodi Purakkad

കരവിരുതിൻ്റെ അത്ഭുതങ്ങളും, കലാവിരുന്നും, രുചി വൈവിദ്യങ്ങളും; ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശല മേള ഡിസംബർ 20 മുതൽ ജനുവരി 6 വരെ

വടകര: പന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശലമേള ഡിസംബർ 20 മുതൽ ജനുവരി 6 വരെ ഇരിങ്ങൽ സർഗാലയിൽ നടക്കും. പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നും, ഇരുപത്തിനാല് സംസ്ഥാനങ്ങളിൽ നിന്നുമായി മുന്നൂറിൽ പരം കലാകാരന്മാരും, ഇരുന്നൂറ് ക്രാഫ്റ്റ് ഹബ്ബുകളും ഉൾകൊള്ളുന്ന പ്രത്യേകം തയ്യാറാക്കിയ ക്രാഫ്റ്റ് തീം വില്ലേജുകൾ, തെയ്യം, ഹാൻഡ്‌ലൂം, ടെറാകോട്ട, സ്‌പൈസസ്, വുഡ് കാർവിങ്, മുള, കളരി, അറബിക്ക്

പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിച്ച കേസ്‌; പ്രതി റിമാന്റില്‍, പൊതുമുതല്‍ നശിപ്പിച്ചതിനും സ്‌കൂട്ടര്‍ കത്തിച്ചതിനുമടക്കം രണ്ട് കേസുകൾ

പയ്യോളി: പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ തള്ളികൊണ്ടുപോയി തീയിട്ട് നശിപ്പിച്ച കേസില്‍ പിടിയിലായ പ്രതി പുതിയോട്ടില്‍ ഫഹദിനെ റിമാന്റ് ചെയ്തു. സ്‌കൂട്ടര്‍ കത്തിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അടക്കം രണ്ട് കേസുകളിലാണ് ഇയാള്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തിരിക്കുന്നത്. സ്‌ക്കൂട്ടര്‍ കത്തിച്ച കേസില്‍ ബി.എന്‍.എസ് നിയമപ്രകാരം 329(3), 326 (1) എന്നീ വകുപ്പുകളും, സ്‌റ്റേഷനിലെ ഡോറിന്റെ ഗ്ലാസ്

പയ്യോളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തള്ളി റോഡിലെത്തിച്ച് തീയിട്ടു; പ്രതിയെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടികൂടി പോലീസിലേൽപ്പിച്ചു

പയ്യോളി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ തള്ളിക്കൊണ്ടുപോയി റോഡരികിൽ പെട്രോളൊഴിച്ച് തീയിട്ടു. ഇന്ന് പുലർച്ചെ 2.30 മണിയോടെയായിരുന്നു സംഭവം. പ്രതിയായ യുവാവിനെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടിച്ച് പോലീസിന് കൈമാറി. പയ്യോളി പുതിയോട്ടിൽ ഫഹദ് (36) ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. പയ്യോളി ഐ.പി.സി റോഡിൽ പുതിയേടത്ത് താഴെ സജിത്തിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ 56

പയ്യോളി തച്ചന്‍കുന്നില്‍ വന്‍മോഷണം; നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് വീടുകളുടെ വയറിങ് കേബിളുകള്‍ പൂര്‍ണമായി മോഷണം പോയി

പയ്യോളി: തച്ചന്‍കുന്നില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ വയറിങ് കേബിളുകള്‍ മോഷണം പോയി. മഠത്തില്‍ ബിനീഷ്, പെട്രോള്‍ പമ്പിന് സമീപത്തുള്ള സുഹറ എന്നിവരുടെ വീടുകളില്‍ നിന്നാണ് വയറിങ് കേബിളുകള്‍ കവര്‍ന്നത്. ഇന്നലെയാണ് മോഷണം വീട്ടുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. പണി പൂര്‍ത്തിയാകാത്ത വീടുകളായതിനാല്‍ വീട്ടുകളില്‍ ആളില്ലാത്തതിനാല്‍ എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. വയറിങ് കേബിളുകള്‍ മുറിച്ചുമാറ്റി കൊണ്ടുപോകുകയായിരുന്നു. പയ്യോളി പൊലീസില്‍ പരാതി

അഴിയൂര്‍ -വെങ്ങളം ദേശീയപാത വികസന പ്രവൃത്തിയുടെ വേഗം കൂട്ടണം; സി.പി.ഐ.എം പയ്യോളി ഏരിയ സെക്രട്ടറിയായി എം.പി ഷിബുവിനെ തെരഞ്ഞെടുത്തു

പയ്യോളി: അഴിയൂര്‍ വെങ്ങളം ദേശീയപാത വികസന പ്രവൃത്തിയുടെ വേഗംകൂട്ടണമെന്ന് സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനം. സിപിഐഎം പയ്യോളി ഏരിയ സെക്രട്ടറിയായി എം.പി ഷിബുവിനെ തെരഞ്ഞെടുത്തു. എം.പി ഷിബു, കെ. ജീവാനന്ദന്‍, വി ഹമീദ്, പി.എം വേണുഗോപാലന്‍, കെ.കെ മമ്മു, ടി. അരവിന്ദാക്ഷന്‍, സി.കെ ശ്രീകുമാര്‍, എസ്.കെ അനൂപ്, പി.വി മനോജന്‍ , എ.കെ ഷൈജു, എന്‍.ടി

സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം

പയ്യോളി: സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനത്തിന് നന്തിയിൽ ആവേശോജ്വല തുടക്കം. നന്തി വീരവഞ്ചേരിയിലെ പി.ഗോപാലൻ, ഒ.കെ.പി കുഞ്ഞിക്കണ്ണൻ നഗറിൽ നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവും ഏരിയ കമ്മിറ്റി അംഗവുമായ ട.ചന്തു മാസ്റ്റർ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. ഏരിയ കമ്മിറ്റി അംഗങ്ങളായ പി.അനൂപ് രക്തസാക്ഷി പ്രമേയവും

പയ്യോളിയിൽ അതിഥി തൊഴിലാളിയ്ക്ക് മലമ്പനി; പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി ആരോഗ്യവിഭാഗം

പയ്യോളി: പയ്യോളി നഗരസഭയിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളിയ്ക്ക് മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിച്ച് നഗരസഭ അധികൃതർ. ഇയാൾ താമസിച്ചിരുന്ന കെട്ടിടം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഉൾപ്പടെയാണ് സന്ദർശിച്ചത്. രണ്ട് ദിവസം മുൻപാണ് കടുത്ത പനിയെ തുടർന്ന് തൊഴിലാളി ചികിത്സ തേടിയത്. മലമ്പനി ബാധിച്ച തൊഴിലാളിയെ

പയ്യോളിയിൽ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് അപകടം

പയ്യോളി: പയ്യോളിയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി മതിലിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11.30 ഓടെ ദേശീയപാതയിൽ സർവ്വീസ് റോഡിലാണ് സംഭവം. ദേശീയപാതാ മതിലിൽ ഇടിച്ച ലോറി സമീപത്തെ വശത്തെ മണ്ണിൽ താഴ്ന്നുപോവുകയായിരുന്നു. മഹാരാഷ്ട്രയിലേയ്ക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് പയ്യോളി രണ്ടാംഗേറ്റിന് സമീപം സർവ്വീസ് റോഡിൽ അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുന്നിൽ അശ്രദ്ധമായി പോവുകയായിരുന്ന ബൈക്കിനെ രക്ഷപ്പെടുത്താനുള്ള

സി.പി.എം പയ്യോളി ഏരിയ സമ്മേളനം ഡിസംബർ 7, 8 തിയ്യതികളിൽ; മൂടാടിയിൽ മഹിളാസംഗമം ചേർന്നു

പയ്യോളി: മൂടാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹിളാ സംഗമം സംഘടിപ്പിച്ചു. ഡിസംബര്‍ 7,8 തിയ്യതികളില്‍ നന്തിയില്‍ വച്ച് നടക്കുന്ന സിപിഐഎം പയ്യോളി ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായാണ് വനിതാ സംഗമം സംഘടിപ്പിച്ചത്. സിനി ആര്‍ട്ടിസ്റ്റും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ നിലജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ

error: Content is protected !!