Category: പയ്യോളി
മൂടാടി മലബാര്‍ കോളേജില്‍ അയനിക്കാട് സ്വദേശിയായ ബി.സി.എ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചതായി പരാതി; മൂക്കിന്റെ പാലം ഇടിച്ചുതകര്‍ത്തു
മൂടാടി: മലബാര്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥിയെ കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതായി പരാതി. അയനിക്കാട് ആവിത്താരയിലെ ദാറുല്‍ അമലിലെ റിഷാല്‍ (18)നാണ് പരിക്കേറ്റത്. മൂക്കിന്റെ പാലം തകര്‍ന്ന റിഷാല്‍ ഇതിനകം മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. നവംബര്‍ 27ന് രാവിലെയായിരുന്നു സംഭവം. കോളേജിലെത്തിയ റിഷാലിന്റെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടാത്തത് ചോദ്യം ചെയ്ത്
മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം വീട്ടിലെ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം
മൂടാടി: മൂടാടി വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടക്ക് തീപ്പിടിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കൂടിയാണ് സംഭവം. മൂടാടി ഊരുപുണ്യ കാവ് ക്ഷേത്രത്തിനു സമീപം നിട്ടുളിതാഴെ ഹംസയുടെ വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടക്കാണ് തീപിടിച്ചത്. 3500ഓളം തേങ്ങ കത്തിനശിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊയിലാണ്ടിയില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാവാഹനം എത്തിയാണ് തീയണച്ചത്. സ്റ്റേഷന്‍
മൂരാട് പാലത്തില്‍ ഗതാഗത നിയന്ത്രണം എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം; ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്
പയ്യോളി: മൂരാട് പാലത്തില്‍ ഇന്ന് മുതല്‍ നവംബര്‍ 25 വരെ ഗതാഗത നിയന്ത്രണമെന്ന തരത്തില്‍ കോഴിക്കോട് ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ പ്രചരണം. നേരത്തെ ഇത്തരത്തില്‍ കലക്ടറിട്ട പോസ്റ്റില്‍ തിയ്യതി മാറ്റിക്കൊണ്ടാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഇത് വലിയ തോതില്‍ പ്രചരിക്കപ്പെട്ട സാഹചര്യത്തില്‍ വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ച് ജില്ലാ കലക്ടര്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്.
അയനിക്കാട് തെരുവുനായ ആക്രമണം; വയോധികരടക്കം മൂന്നുപേർക്ക് കടിയേറ്റു
പയ്യോളി: അയനിക്കാട് വയോധികരെയും യുവതിയേയുമടക്കം മൂന്നുപേരെ തെരുവുനായ ആക്രമിച്ചു പരിക്കേൽപ്പിച്ചു. അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് വച്ചാണ് നായ ആക്രമിച്ചത്. താഴെക്കുനിയിൽ ഗോവിന്ദനെ (70) ഇന്ന് രാവിലെ കടയിലേക്ക് പോകുന്നതിനിടെയാണ് നായ കടിക്കാൻ ശ്രമിച്ചത്. നായയുടെ നഖം കൊണ്ടുള്ള പോറൽ ഏറ്റിട്ടുണ്ട്. ധരിച്ച മുണ്ടിൽ ആണ് കടിവീണത്. ഉച്ചയോടെ വീട്ടമ്മയായ തെക്കേ ചെത്തിൽ ഷൈബുവിന്റെ ഭാര്യ
കാട്ടുതേനീച്ചയുടെ ആക്രമണം; അയനിക്കാട് അഞ്ച് പേര്‍ക്ക് കുത്തേറ്റു
പയ്യോളി: അയനിക്കാട് മഠത്തില്‍ മുക്കിനു സമീപം കാട്ട് തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴക്കേ ചാത്തങ്ങാടി റിയാസി(41) നെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. കുളങ്ങരത്ത് താഴ ചാത്തപ്പന്‍(70), മകന്‍ വിനോദന്‍ (51), വിനോദിന്റെ മകന്‍ ദേവദര്‍ശ് (15), റിയാസിന്റെ മകന്‍ ഫാസില്‍ (16) എന്നിവരാണ് തേനീച്ചയുടെ
ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവര്‍ന്നു; ഇരിങ്ങല്‍ കോട്ടക്കല്‍ ഗുരുപീഠം ശ്രീനാരായണ ഗുരുമന്ദിരത്തില്‍ മോഷണം
പയ്യോളി: ഇരിങ്ങല്‍ കോട്ടക്കല്‍ ഗുരുപീഠം ശ്രീനാരായണ ഗുരുമന്ദിരത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ച. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കൊളാവിപ്പാലം പയ്യോളി റോഡിന് വശത്തായി മതിലിലെ ചുവരിനോട് ചേര്‍ന്ന് സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചാണ് പണം കവര്‍ന്നത്. തലേദിവസം രാത്രിയോടെയാവാം മോഷണം നടന്നതെന്നാണ് കരുതുന്നതെന്ന് ഗുരുമന്ദിരം ഭാരവാഹികള്‍ പറഞ്ഞു. നിത്യ പൂജകള്‍ നടക്കാത്ത സ്ഥലമായതിനാല്‍
തമിഴ്‌നാട് പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന പയ്യോളി ഹൈസ്‌കൂളിന് സമീപം പള്ളിതാഴെ ജംലക് ഷാജഹാന്‍ അന്തരിച്ചു
പെരുമാള്‍പുരം: പയ്യോളി ഹൈസ്‌കൂളിന് സമീപം പള്ളിതാഴെ ജംലക് ഷാജഹാന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു. മുപ്പത് വര്‍ഷത്തോളം തമിഴ്‌നാട് പോലീസില്‍ സേവനമനുഷ്ടിച്ചിടിച്ചിരുന്നു. ഇപ്പോള്‍ കോഴിക്കോട് അപ്പഭാണിവ പള്ളിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്ത് വരികയായിരുന്നു. ഭാര്യ: ഷമീമ. മക്കള്‍: ഷാരൂക്, മുഹമ്മദ്.
വിജയദശമി ദിനത്തിൽ പുതിയ തുടക്കവുമായി നർത്തകി സ്കൂൾ ഓഫ് ആർട്സ് കീഴൂർ
പയ്യോളി: നർത്തകി സ്കൂൾ ഓഫ് ആർട്സ്സിൽ വിജയദശമി ദിനത്തിൽ ക്ലാസ്സിക്കൽ ഡാൻസ്,ചിത്രരചന,ശാസ്ത്രീയ സംഗീതം,സിനിമാറ്റിക് ഡാൻസ്,വയലിൻ,ഗിറ്റാർ, കീബോർഡ്,ചെണ്ട എന്നിവയിൽ വിദ്യാരംഭം കുറിച്ചു. ഡോക്ടർ രാജേഷ് കുമാർ ജാ ഉദ്ഘാടനം ചെയ്തു. സി കേരള സരിഗമ സീസൺ 2 നന്ദു കൃഷ്ണ മുഖ്യാതിഥിയായി. പി.ടിഎ പ്രസിഡണ്ട് ദിൽജിത്ത് മാസ്റ്റർ അധ്യക്ഷം വഹിച്ചു. ചടങ്ങിൽ ശ്രീശരാജ്, സിനിന എന്നിവർ സംസാരിച്ചു.
പയ്യോളി നഗരസഭാ കേരളോത്സവം; ഷട്ടിൽ മത്സരം പെരുമാൾ പുരം ഇൻഡോർ സ്റ്റേഡിയത്തിൽ
പയ്യോളി: പയ്യോളി നഗരസഭാ കേരളോത്സവം ഷട്ടിൽ പുരുഷ-വനിത-സിംഗിൽ- ഡബിൾ മത്സരങ്ങൾ പെരുമാൾ പുരം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്നു. പയ്യോളി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിനോദൻ കെ.ടി ഉദ്ഘാടനം ചെയ്തു കൺവീനർ പവിത്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കാര്യാട്ട് ഗോപാലൻ കൗൺസിലർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഷജിമിന കൗൺസിലർ യൂത്ത് കോഡിനേറ്റർ സുദേവ്, ഷനോജ്
പയ്യോളി തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ തിരഞ്ഞെടുപ്പ്; വര്‍ഷങ്ങള്‍ക്ക് ശേഷം യു.ഡി.എഫ് നേതൃത്വത്തിലുള്ള മുന്നണി പാനലിന് ചരിത്ര വിജയം
പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നണിയ്ക്ക് ചരിത്ര വിജയം. സബീഷ് കുന്നങ്ങോത്തിന്റെ നേതൃത്വത്തിലുളള പതിനൊന്ന് സ്ഥാനാര്‍ത്ഥികളടങ്ങിയ പാനലിലെ പതിനൊന്ന് അംഗങ്ങളും വിജയിച്ചു. നിലവിലുളള പി.ടി.എ പ്രസിഡന്റ് ബിജു കളത്തിലിന്റെ പാനലാണ് പരാജയം നേരിട്ടത്. കെ.കെ അന്‍സില, ബിജില മനോജ്, ലിഷ കെ കൈനോത്ത്, കെ റുഖിയ, എം