Category: കൊയിലാണ്ടി

Total 2094 Posts

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് മുന്‍വശത്ത് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലത്തുനിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍. ധര്‍മ്മടം മേലൂര്‍ സ്വദേശി ലത നിവാസില്‍ റിജുവാണ് പിടിയിലായത്. ഇയാളില്‍ നിന്നും 99.39 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. രാത്രി പൊലീസ് പട്രോളിങ്ങിനിടെയായിരുന്നു സംഭവം. പ്രതിയ്‌ക്കെതിരെ എന്‍.ഡി.പി.എസ് ആക്ടിലെ 20 (ബി)II എ പ്രകാരം കേസെടുത്തു. നടപടിക്രമങ്ങള്‍ക്കുശേഷം പ്രതിയെ ജാമ്യത്തില്‍വിട്ടു. Description:

ചേമഞ്ചേരിയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു

കൊയിലാണ്ടി: ദേശീയ പാതയില്‍ ചേമഞ്ചേരിയില്‍ ടോറസ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 6.30 തോടെയാണ് സംഭവം. നിയന്ത്രണംവിട്ട ടോറസ് ലോറി ഇരുചക്രവാഹനത്തെ ഇടിച്ചതിന് ശേഷം മറിയുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനായ കൊയിലാണ്ടി സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്നും മാഹിയിലേക്ക് ടൈലുമായി പോകുന്ന ലോറിയാണ് ഇടിച്ചു മറിഞ്ഞത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന്

നന്തി മേല്‍പ്പാലത്തില്‍ ഓട്ടോ ടാക്‌സിയും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

മൂടാടി: നന്തിയില്‍ ഓട്ടോ ടാക്‌സിയും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 10.30 തോടെയാണ് സംഭവം. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മോളി, ജയശ്രീ, ഷറഫു എന്നിവര്‍ക്കാണ് പരിക്കേറ്റത്. നന്തി മേല്‍പ്പാലത്തില്‍ വെച്ച് പയ്യോളി ഭാഗത്തേക്ക് പോകുന്ന ലോറിയില്‍ കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന ഓട്ടോ ടാക്‌സി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് തലയ്ക്ക്

കൊയിലാണ്ടിയില്‍ വീണ്ടും ബൈക്ക് മോഷണം; ഓവര്‍ബ്രിഡ്ജിന് ചുവട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് രണ്ട് യുവാക്കള്‍ ചേര്‍ന്ന് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വീണ്ടും ബൈക്ക് മോഷണം. ഓവര്‍ ബ്രിഡ്ജിന് ചുവട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് രണ്ട് യുവാക്കള്‍ ചേര്‍ന്ന് മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. മൂടാടി സ്വദേശി രാജീവന്റെ KL56 U1815 എന്ന സ്‌കൂട്ടിയാണ് മോഷ്ടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം. കോഴിക്കോട് ജോലി ആവശ്യത്തിനായി പോയ രാജീവന്‍ സ്‌കൂട്ടി ഓവര്‍ബ്രിഡ്ജിന് സമീപം രാവിലെ 7.30

അനുഗ്രഹം ചൊരിഞ്ഞ് കാവിലമ്മ; ഭക്തിയില്‍ അലിഞ്ഞ് കൊല്ലം പിഷാരികാവ്, ഉത്സവത്തിന് ആയിരങ്ങൾ സാക്ഷി

കൊയിലാണ്ടി: ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പിഷാരികാവിലമ്മ. കാളിയാട്ടത്തിന്റെ പ്രധാന ദിനമായ ഇന്ന് വൈകീട്ട് മൂന്നുമണി യോടെ കൊല്ലത്ത് അരയന്റെയും, വേട്ടുവരുടെയും തണ്ടാന്റെ വരവ്, മറ്റ് അവകാശവരവുകളും ഭക്തിസാന്ദ്രമായി ക്ഷേത്രസന്നിധിയിൽ ക്ഷേത്രത്തിലെത്തിച്ചേർന്നു. തുടർന്ന് പൂജകൾക്ക് ശേഷം സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളി പാല ചുവട്ടിലെക്ക് നീങ്ങി. ചടങ്ങുകൾക്ക് ശേഷം മട്ടന്നൂർ ശ്രീരാജ് മാരാരുടെ

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാഴ്ച ശീവേലിക്കിടെ സുന്ദര കാഴ്ച; കിടപ്പ് രോഗികളുമായി ഉത്സവത്തിനെത്തി ആനക്കുളത്തെ സുരക്ഷ പാലിയേറ്റിവ്, ഹൃദ്യം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവം കാണാൻ പാലിയേറ്റിവ് രോഗികളെത്തി. ചെറിയ വിളക്ക് ദിനത്തിൽ വൈകുന്നേരത്തെ പാണ്ടി മേളത്തോടെയുള്ള കാഴ്ച ശീവേലി കാണാനാണ് ഇവർ എത്തിയത്. കൊയിലാണ്ടി ആനക്കുളത്തെ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവിൻ്റെ പരിചരണത്തിലുള്ളവരെയാണ് ഉത്സവം കാണാൻ എത്തിച്ചത്. അസുഖങ്ങളാലും വാർദ്ധക്യ സഹജമായ പ്രയാസങ്ങളാലും വീടിൻ്റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോയവർക്ക് ഉത്സവം കാണാനുള്ള അവസരം ഉണ്ടായപ്പോൾ സന്തോഷത്തോടെയാണ്

ആനക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിച്ച് അപകടം; മറിഞ്ഞു വീണത് കാറിന് മുകളിലേക്ക്‌, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: ആനക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കുട്ടികളുടെ പാര്‍ക്കിന് സമീപത്താണ് അപകടം. കണ്ണൂരിലേക്ക് ചെങ്കല്ല് കയറ്റാനായി പോവുന്ന ലോറിയിലേക്ക് പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് തൊട്ട്പുറകിലുണ്ടായിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞു. കാസര്‍ഗോഡ് സ്വദേശികളായ യുവാക്കാളാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി അപകടത്തില്‍ നിന്നും

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കൊയിലാണ്ടിയില്‍ എം.ഡി.എം.എ മയക്കുമരുന്നുമായി അരിക്കുളം സ്വദേശി പിടിയിൽ

മേപ്പയ്യൂര്‍: കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. അരിക്കുളം കുരുടിമുക്ക് ചാവട്ട് സ്വദേശി ധനുവാൻ പുറത്ത് താഴെകുനി വീട്ടില്‍ നിയാസ് (29) ആണ് പിടിയിലായത്‌. ഇയാളില്‍ നിന്നും 5.69 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലാ ഡാൻസാഫ് സ്‌ക്വാഡ്‌ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ നിന്നും ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ്‌ ഇയാളെ പിടികൂടിയത്‌. റൂറൽ എസ്.പി കെ.ഇ

ഒമാനിലെ വാഹനാപകടം; മരണപ്പെട്ട കാപ്പാട് സ്വദേശികൾ ഉൾപ്പടെ മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി

കൊയിലാണ്ടി: സൗദി ഒമാൻ അതിർത്തിക്കടുത്ത് വെച്ച് വാഹനാപകടത്തില്‍ മരിച്ച കൊയിലാണ്ടി കാപ്പാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ള മൂന്ന് മലയാളികളുടെ മൃതദേഹങ്ങള്‍ സൗദിയില്‍ ഖബറടക്കി. അപകടത്തില്‍ മരിച്ച ശിഹാബിന്റെ ഭാര്യ സഹല (30), മകള്‍ ആലിയ (7), മിസ്അബിന്റെ മകന്‍ ദഖ്വാന്‍ (6) എന്നിവരുടെ മൃതദേഹങ്ങളാണ് അല്‍-അഹ്‌സയില്‍ വമ്ബിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്ന് ദുഹ്ര്‍ നമസ്‌കാരശേഷം നടന്ന മയ്യിത്ത്

മെഡിക്കല്‍ ഷോപ്പിലെത്തിയത് രണ്ടുരൂപയുടെ ഗുളികവാങ്ങാന്‍, കൊയിലാണ്ടിയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും സംഭാവന ബോക്‌സ് മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും സംഭാവന ബോക്‌സ് മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ വയോധികനാണ് സംഭാവന ബോക്‌സ് മോഷ്ടിച്ചുകൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ശ്വാസംമുട്ടലിന് കഴിക്കുന്ന രണ്ട് രൂപയുടെ ഗുളികവാങ്ങാനെന്ന പേരിലാണ് ഇയാള്‍ കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിന് മുന്‍വശത്തുള്ള അഞ്ജന മെഡിക്കല്‍സിലെത്തിയത്. ഗുളിക വാങ്ങുന്നതിനിടെ തലശ്ശേരി

error: Content is protected !!