Category: വടകര

Total 993 Posts

സ്‌കൂട്ടറില്‍ അനധികൃതമായി മദ്യം കടത്താന്‍ ശ്രമിച്ചു; 30 ലിറ്റര്‍ മാഹി മദ്യവുമായി വടകരയില്‍ യുവാവ് പിടിയില്‍

വടകര: കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയില്‍ മാഹി മദ്യവുമായി പിടിയില്‍. കോഴിക്കോട് പുതിയങ്ങാടി സ്വദേശി പണിക്കര്‍ തൊടി വീട്ടില്‍ രഞ്ജിത്ത് കെ.കെയാണ് 30 ലിറ്റര്‍ മാഹി വിദേശ മദ്യവുമായി പിടിയിലായത്. കടത്താനുപയോഗിച്ച കെ.എല്‍ 11 എ.ആര്‍ 2138 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ രാമചന്ദ്രന്‍ പി.പിയും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ

നാദാപുരം-വടകര റോഡില്‍ പഴക്കട മറയാക്കി വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുന്നത് ലഹരി; ചാലപ്പുറം സ്വദേശി പൊലീസ് പിടിയില്‍

നാദാപുരം: നാദാപുരം ടൗണില്‍ പഴക്കട മറയാക്കി കഞ്ചാവ് വില്‍ക്കുന്നയാള്‍ പൊലീസ് പിടിയില്‍. ചാലപ്പുറം സ്വദേശി ചാമക്കാലില്‍ പത്മനാഭ(61)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നാദാപുരം-വടകര റോഡിലെ ഫുട്ട്പാത്തില്‍ പഴക്കച്ചവടം നടത്തുകയായിരുന്ന പത്മനാഭനെതിരെ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി നേരത്തേ അധിക്ഷേപംഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നതായി

ഡ്രൈവിംഗ് ടെസ്റ്റിനിടെ വീട്ടമ്മയോട് മോശം പെരുമാറ്റം; വടകരയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്

വടകര: ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി. വടകര കോട്ടപ്പള്ളി റോഡില്‍ റോഡ് ടെസ്റ്റിനിടയിലാണ് ഉദ്യോഗസ്ഥന്‍ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ വടകര സ്വദേശിയായ യുവതി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ സുരേഷിനെതിരെ വടകര ഡി.വൈ.എസ്.പി ഓഫീസില്‍ പരാതി നല്‍കി. ഇന്നാണ് കേസിനാസ്പദമായ സംഭവം. വാഹനത്തിനുള്ളില്‍ വെച്ച് ഉദ്യോഗസ്ഥന്‍

28 വര്‍ഷത്തെ രാജ്യസേവനം കഴിഞ്ഞ് തിരികെ ജന്മനാട്ടിലേക്ക്; സുബേദാര്‍ പ്രദീപ് കുമാര്‍ എന്‍.പി കൂത്താളിയ്ക്ക് സ്വീകരണം

വടകര: 28 വര്‍ഷത്തെ രാജ്യസേവനം കഴിഞ്ഞു ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ സൈനികന് സ്വീകരണം നല്‍കി. സുബേദാര്‍ പ്രദീപ് കുമാര്‍ എന്‍.പി. കൂത്താളിയ്ക്കാണ് ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് സ്വീകരണം നല്‍കിയത്. വടകര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നടന്ന സ്വീകരണ ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് മീത്തല്‍ അജയകുമാര്‍ പൂച്ചെണ്ട് നല്‍കി. ചടങ്ങില്‍ ഷാജി മുത്താംമ്പി പൊന്നാട അണിയിച്ചു. പ്രമോദ് അയനീക്കാട്

സ്വര്‍ണം കാപ്‌സ്യൂള്‍ രൂപത്തിലാക്കി കടത്തി; കല്ലാച്ചി സ്വദേശിയായ യുവാവ് പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശി സഹീറില്‍നിന്നാണ് അരക്കോടിയുടെ സ്വര്‍ണം പിടികൂടിയത്. ഡി.ആര്‍.ഐ കണ്ണൂര്‍ യൂണിറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ സഹീറില്‍നിന്നു സ്വര്‍ണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി മലദ്വാരത്തില്‍

അനധികൃതമായി മദ്യം കടത്തി; അഴിയൂരില്‍ 96 കുപ്പി മദ്യവുമായി യുവാവ് പിടിയില്‍

അഴിയൂര്‍: അനധികൃതമായി കടത്തിയ മാഹി മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. ഒഡിഷ സ്വദേശി മംഗരാജ് ബെഹ്‌റയാണ് (28) പിടിയിലായത്. 96 കുപ്പികളിലായി 17.28 ലിറ്റര്‍ മാഹി വിദേശ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അഴിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്‍വശം ഹൈവേയ്ക്ക് സമീപം അഖിലേഷ് സ്മാരക ബസ്സ് ഷെല്‍ട്ടറിന്റെ സമീപത്തു നിന്നാണ് യുവാവിനെ പിടികൂടിയത്. വടകര

ജോലി അന്വേഷിച്ച് മടുത്തോ എങ്കില്‍ ഇന്ന് വടകരക്ക് പോന്നോളൂ; ആയിരത്തോളം തൊഴിലവസരങ്ങളുമായി ഇന്ന് തൊഴില്‍മേള

വടകര: വടകര നഗരസഭയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വകുപ്പും ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴില്‍മേള ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വടകര ടൗണ്‍ഹാളില്‍ നടക്കും. തൊഴില്‍ദാതാക്കളായ 66 പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. 9548 തൊഴിലന്വേഷകര്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 1000 പേര്‍ക്കെങ്കിലും ഈ രണ്ടു ദിവസങ്ങളിലായി തൊഴില്‍നല്‍കുകയാണ് ലക്ഷ്യം. തൊഴില്‍മേളയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തിലേറെ

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ പി ഹണ്ട്; വടകര എടച്ചേരി സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : ജില്ലയിൽ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ വടകര എടച്ചേരി സ്വദേശി അറസ്റ്റിൽ. എടച്ചേരി ചെട്ടിയാംവീട്ടിൽ വിജിത്ത് (30)നെ ആണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹകരണത്തോടെ സംസ്ഥാനവ്യാപകമായി പോലീസ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സൈബർസെല്ലിന്

കാപ്പാട് ബെെക്കപകടം; വടകര സ്വദേശിയായ ഇരുപത്തിനാലുകാരൻ മരിച്ചു

കൊയിലാണ്ടി: കാപ്പാട് ബെെക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വടകര കേളുബസാർ ബീച്ചിൽ തയ്യിൽ ഹൗസിൽ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. കാപ്പാട് റോഡിന് സമീപത്തെ വീടിന്റെ ചുറ്റുമതിലിനും പോസ്റ്റിനും ഇടയിൽ കുടുങ്ങിയ നിലയിലാണ് ബെെക്ക് കണ്ടെത്തിയത്. സമീപത്ത് യുവാവ് വീണ് കിടക്കുകയായിരുന്നു. ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാഹിയില്‍ പെണ്‍വാണിഭത്തിന് മറയാക്കിയത് അനധികൃത മസാജ് സെന്റര്‍; നടത്തിപ്പുകാരനായ കണ്ണൂര്‍ സ്വദേശിയും ബംഗളുരു സ്വദേശിനിയായ യുവതിയും അറസ്റ്റില്‍

മാഹി: അന്യസംസ്ഥാന യുവതികളെ മാഹിയിലെ മസാജ് സെന്ററിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ കണ്ണൂര്‍ സ്വദേശിയും ബംഗളുരു സ്വദേശിനിയും പിടിയില്‍. മാഹി റെയില്‍വേസ്റ്റേഷന്‍ റോഡില്‍ സബ്ജയിലിന് സമീപത്തെ ആയുര്‍ പഞ്ചകര്‍മ്മ സ്പാമസാജ് സെന്ററിന്റെ മറവിലാണ് പെണ്‍വാണിഭം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മാഹി പോലീസ് നടത്തിയ പരിശോധനയില്‍ നടത്തിപ്പുകാരനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും അറസ്റ്റ് ചെയ്യുകയും

error: Content is protected !!