Category: വടകര

Total 955 Posts

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (09/08/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) എല്ലു രോഗ വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) ഇ.എൻ.ടി വിഭാഗം – ഉണ്ട് 7) നേത്രരോഗ വിഭാഗം – ഉണ്ട് 8) മാനസിക

‘വിലങ്ങാട് അനാഥമല്ല. കേരളം മുഴുവൻ കൂടെയുണ്ട്, വിലങ്ങാട് പുനർനിർമ്മിക്കാൻ പ്രത്യേക പാക്കേജ് അടുത്ത ക്യാബിനറ്റ് ചർച്ച ചെയ്യും’; ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് റവന്യു മാന്ത്രി കെ.രാജൻ

നാദാപുരം: വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ റവന്യു മന്ത്രി കെ.രാജൻ സന്ദർശിച്ചു. ‘വിലങ്ങാട് അനാഥമല്ല, മുഴുവൻ കേരളവും കൂടെയുണ്ട്. വിലങ്ങാട് പുനർനിർമ്മിക്കാൻ പ്രത്യേക പാക്കേജ് വേണ്ടിവരും’. വിലങ്ങാടിനായുള്ള സമഗ്ര പാക്കേജ് അടുത്ത ക്യാബിനറ്റ് ചർച്ച ചെയ്യുമെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധി ഇതിനായി ഉപയോഗിക്കേണ്ടി വരും. ഇക്കാര്യം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.എ

വടകര അഴിത്തല കടവിൽ പാലം യാഥാർത്ഥ്യമാകുമോ?; പ്രദേശവാസികൾ കാത്തിരിപ്പിൽ

വടകര: അഴിത്തല കടവിൽ പാലം യാഥാർത്ഥ്യമാകുന്നതും കാത്തിരുന്ന് പ്രദേശവാസികൾ. കടവിലെ തോണി സർവ്വീസ് നിലച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞു. അതിന് മുൻപ് വരെ വടകര നഗരസഭയിലെ അഴിത്തല വാര്‍ഡും തുരുത്തിയില്‍, കയ്യില്‍ തുടങ്ങി വാര്‍ഡുകളിലെയും നൂറു കണക്കിന് വിദ്യാര്‍ത്ഥികളും മത്സ്യതൊഴിലാളികളും ഉൾപ്പടെയുള്ള ജനങ്ങൾക്ക് തോണിയായിരുന്നു ആശ്രയം.കടവ് തോണി നിലച്ചപ്പോൾ പാലം ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രത്യാശയിലായിരുന്നു ജനങ്ങൾ.

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; സി.പി.എം നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്, പോലിസിന്റേത് വിചിത്ര നടപടിയെന്ന് യൂത്ത് കോൺ​ഗ്രസ്

വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സി.പി.എം നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്. വിവരാവകാശ നിയമ പ്രകാരം യൂത്ത് കോൺഗ്രസ് നേതാവ് ദുൽകിഫ് കേസ് സംബന്ധിച്ച് അപേക്ഷ നൽകിയിരുന്നു. ഇതിന് മറുപടി ലഭിച്ചപ്പോഴാണ് സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെയാണ് കേസെടുത്തില്ലെന്ന് പരാതിക്കാരൻ അറിഞ്ഞത് . പയ്യോളി പൊലീസ് സ്റ്റേഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ

ദേശീയപാതയിലെ ​ഗതാ​ഗത കുരുക്ക്; വടകര ലിങ്ക് റോഡിൽ ഇരു ഭാത്തേക്കും വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യം ശക്തമാകുന്നു

വടകര: ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് അനുദിനം വർധിക്കുന്നു. ​കുരുക്കിൽ പെടാതിരിക്കാൻ നഗരത്തിലെ ഇട റോഡുകളാണ് വാഹനയാത്രികർ ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. അതിനാൽ ഇടറോഡുകളിലും വാഹനത്തിരക്കാണ്. മഴ കൂടി പെയ്യുന്ന സമയമാണെങ്കിൽ കുരുക്ക് മുറുകും. ​ഗതാ​ഗത കുരുക്കിന് പരിഹാരമായി ലിങ്ക് റോഡിൽ ഇരു ഭാ​ഗത്തേക്കും ഗതാഗതം അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. ലിങ്ക് റോ‍ഡ് വീതി

വിലങ്ങാട് ഉരുള്‍പൊട്ടല്‍: പുനരധിവാസപാക്കേജ് പ്രഖ്യാപിക്കണമെന്ന്‌ കേരള കോൺഗ്രസ്

വാണിമേൽ: വിലങ്ങാട് ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് സമഗ്രമായ പുനരധിവാസപാക്കേജ് രൂപവത്കരിച്ച് സത്വരനടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ ക്യാമ്പുകളിൽ സന്ദർശിച്ചശേഷം കേരള യൂത്ത് ഫ്രണ്ട് നൽകിയ ഗൃഹോപകരണങ്ങൾ മഞ്ഞക്കുന്ന് പള്ളിവികാരിക്ക് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ പ്രദേശത്ത്

വയനാടിനെ ചേര്‍ത്ത്പ്പിടിച്ച്‌ ഡി.വൈ.എഫ്.ഐ; സ്‌നേഹവീടുകളുടെ നിര്‍മ്മാണത്തിനായി സ്വര്‍ണ്ണ മോതിരം നല്‍കി മുൻ സംസ്ഥാന കമ്മിറ്റി അംഗം

ഒഞ്ചിയം: ഉരുള്‍പൊട്ടലില്‍ വയനാട്ടിൽ വീടും കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ഡിവൈഎഫ്‌ഐ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മ്മാണത്തിനായി തന്റെ സ്വര്‍ണമോതിരം നല്‍കി ഒഞ്ചിയം സ്വദേശി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി ലേഖയാണ് അരപ്പവന്‍ വരുന്ന മോതിരം കൈമാറിയത്‌. ജില്ലാ സെക്രട്ടറി പി.സി ഷൈജു മോതിരം ഏറ്റുവാങ്ങി. ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി കെ.ബബീഷ്, പ്രസിഡന്റ്

വിലങ്ങാട് ഉരുള്‍പൊട്ടല്‍: 33 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു, വാസയോഗ്യമല്ലാതെ 79 വീടുകള്‍, ഉരുള്‍പൊട്ടലില്‍ നഷ്ടം 200 കോടി

നാദാപുരം: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 112 വീടുകള്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തി. വാണിമേല്‍ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ വിവരശേഖരണത്തില്‍ 33 വീട് പൂര്‍ണമായും തകര്‍ന്നതായും 79 വീടുകള്‍ താമസയോഗ്യമല്ലെന്നും കണ്ടെത്തി. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.വി രേവതിയുടെ നേതൃത്വത്തില്‍ വിലങ്ങാട്, മഞ്ഞച്ചീളി, അടിച്ചിപ്പാറ, പാനോം, ആനക്കുഴി, മലയങ്ങാട്, പന്നിയേരി എന്നീ പ്രദേസങ്ങളിലെ കണക്കാണ് എടുത്തത്. വീടുകള്‍ക്കൊപ്പം 12 വ്യാപാര

ചോറോട് ഈസ്റ്റ് തയ്യുള്ളതിൽ ജാനു അന്തരിച്ചു

ചോറോട് ഈസ്റ്റ്: ചോറോട് രാമത്ത് പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം തയ്യുള്ളതിൽ ജാനു അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ തയ്യുള്ളതില്‍ കൃഷ്ണന്‍. മക്കൾ: ചന്ദ്രൻ (പെയിന്റർ), കമല, ശശി (സൗദി അറേബ്യ), സുരേഷ് (ഗവ:കോളജ്, മടപ്പള്ളി), ശ്രീജ. മരുമക്കൾ: ലിനി (മുയിപ്ര), ജീഷ (ഓർക്കാട്ടേരി), മിനി (ഒഞ്ചിയം), സുനിൽകുമാർ (മയ്യന്നൂര്‍). സഹോദരങ്ങൾ: ചാത്തു,

തൂണേരി മുടവന്തേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; ഏകദേശം 45000 രൂപയുടെ നാശനഷ്ടം

നാദാപുരം: തൂണേരി മുടവന്തേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. കഞ്ഞിപ്പുരമുക്കില്‍ നൊട്ടയില്‍ പോക്കറിന്റെ വീട്ടിലെ തേങ്ങാക്കൂടയ്ക്കാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ തീപിടിച്ചത്. ഏകദേശം 2500ഓളം തേങ്ങ കത്തിനശിച്ചിട്ടുണ്ട്. തേങ്ങാക്കൂടയുടെ ഓടിട്ട മേല്‍ക്കൂരയും കത്തിനശിച്ചു. ഏതാണ്ട് 45000 രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട്‌ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. സ്റ്റേഷൻ ഓഫീസർ

error: Content is protected !!