Category: മേപ്പയ്യൂര്‍

Total 1169 Posts

‘പഠനമാണ് ലഹരി, സേ നോ ടു ഡ്രഗ്സ്’, ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്

മേപ്പയ്യൂർ: മയക്കു മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സമൂഹത്തിന് ആപത്താണെന്നും പഠനമാണ് ലഹരിയെന്ന സന്ദേശമുയർത്തി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരത്തി റാലി നടത്തി. ക്ലാസുകളിൽ ലഹരി വിരുദ്ധ

പ്രതിരോധം പ്രധാനം; മേപ്പയ്യൂരില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായ് പഞ്ചായത്ത് ആരോഗ്യ വിഭാഗം വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചു

മേപ്പയ്യൂര്‍: ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചപ്പനികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് ആരോഗ്യ വകുപ്പ്. മഴക്കാല രോഗങ്ങളില്‍ നിന്നും പ്രതിരോധം ഉറപ്പുവരുത്തുന്നതിനായുള്ള ഉറവിട നശീകരണ പ്രവര്‍ത്തനത്തിന് പഞ്ചായത്തില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ചന്ദ്രലേഖ,

പ്രചോദനമായ് അനുഗ്രഹ; ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവരെ ആദരിച്ച് മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ടീം

മേപ്പയ്യൂര്‍: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറുമായ അനുഗ്രഹയെ ആദരിച്ചു. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്‌ന്റെ നേതൃത്വത്തില്‍ ഗൈഡ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് ആദരിച്ചത്. തൊഴില്‍ തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട അനുഗ്രഹ എല്ലാവര്‍ക്കും മാതൃകയായിരിക്കുകയാണ്. വെള്ളിയാഴ്ച സ്‌കൂളിന് സമീപം ചേര്‍ന്ന ചടങ്ങില്‍

മേപ്പയ്യൂർ കുട്ടോത്ത് അല്ല, അത് മേപ്പയിൽ കുട്ടോത്തായിരുന്നു; കെ.വിദ്യയെ പൊലീസ് പിടികൂടിയത് വടകരയിൽ നിന്നെന്ന് റിമാന്റ് റിപ്പോർട്ട്, സ്ഥലപ്പേര് തെറ്റാൻ കാരണം പൊലീസുകാരന് പറ്റിയ പിഴവ്

വടകര: വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യ ഒളിവില്‍ കഴിഞ്ഞത് വടകര വില്യാപ്പള്ളി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മേപ്പയില്‍ കുട്ടോത്താണെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ഇന്നലെ മുതല്‍ മേപ്പയൂര്‍ കുട്ടോത്ത് നിന്നുമാണ് വിദ്യയെ പിടികൂടിയത് എന്നായിരുന്നു വാര്‍ത്തകള്‍. കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ കെ.വിദ്യ ഒളിച്ചത് എവിടെയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നില്ല. ആവളയിലെ മേപ്പയൂര്‍ കുട്ടോത്ത് നിന്നുമാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്

പ്രവാസി പെൻഷൻ യഥാസമയം വിതരണം ചെയ്യണമെന്ന്‌ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ

മേപ്പയ്യൂർ: പ്രവാസികളുടെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് അരിക്കുളം പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷനിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ. രാജ്യത്ത് ഇന്ന് കാണുന്ന സാമ്പത്തിക പുരോഗതിയിൽ പ്രവാസികൾ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണെന്നും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നവരോടുള്ള സർക്കാറിന്റെ ചിറ്റമ്മനയം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രവാസി

വിദ്യയ്ക്ക് ആവള കുട്ടോത്ത് ഒളിവിൽ കഴിയാൻ സഹായം നൽകിയത് മേപ്പയ്യൂർ പൊലീസെന്ന് ആരോപണം; പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം

മേപ്പയ്യൂര്‍: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ വിദ്യയുടെ അറസ്റ്റിന് പിന്നാലെ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. വിദ്യയ്ക്ക് ആവള കുട്ടോത്ത് ഒളിവില്‍ കഴിയാന്‍ സഹായം ഒരുക്കിയത് മേപ്പയ്യൂര്‍ പൊലീസ് ആണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പൊലീസ്

കെ.വിദ്യയെ കണ്ടെത്തിയത് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍; പിടികൂടിയത് ആവള കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങവെ

മേപ്പയ്യൂര്‍: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ.വിദ്യയെ പൊലീസ് പിടികൂടിയത് മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവില്‍. അഗളി പൊലീസാണ് ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് വിദ്യ ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് എത്തിയത്. സുഹൃത്തിന്റെ വീട്ടിലാണ് വിദ്യ ഒളിവില്‍ കഴിഞ്ഞിരുന്നത്. ആവള കുട്ടോത്തെ

”ലോകത്തിലെ വ്യത്യസ്തമായ അനുഭവത്തിലൂടെ അതിവേഗം സഞ്ചരിക്കുകയാണ് ഈ മുയിപ്പോത്തുകാരി രാധമ്മ”; പുസ്തകങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന വീട്ടമ്മയെ ആദരിച്ച് നിരപ്പംകുന്നിലെ സത്യന്‍ ഗ്രന്ഥാലയം

ചെറുവണ്ണൂര്‍: വാര്‍ദ്ധക്യത്തെ മനോഹരമാക്കാന്‍ വായനയ്ക്ക് സാധിക്കും എന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചു കൊടുത്ത രാധമ്മ ഇന്ന് ആദരവിന്‍െയും അനുമോദനത്തിന്‍െയും നടുവിലാണ്. വായനാപക്ഷാചരണത്തിന്റെ ഭാഗമായി നിരപ്പം സത്യന്‍ ഗ്രന്ഥാലയം പൊന്നാടയും മൊമന്റോയും നല്‍കി ആദരിക്കാനായി തിരഞ്ഞെടൂത്തത് ഒരു സാധാരണ വീട്ടമ്മയെയാണ്, വായനശാലയില്‍ നിന്നും പതിവായി പുസ്തകങ്ങളെടുത്ത് വായനയുടെ ലോകത്ത് നിറസാന്നിദ്ധ്യമായി മാറിയ നിരപ്പത്തിന്മേല്‍ രാധാമ്മയെ. അപൂര്‍വ്വം ചിലര്‍ക്ക്

ഇന്ത്യയെ അറിയാൻ അംബേദ്കർ വായന; 171 ദിവസം നീണ്ടുനിൽക്കുന്ന വേറിട്ട പരിപാടിയുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ

മേപ്പയ്യൂർ: ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ ജീവിതവും ദർശനവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മേപ്പയൂർ ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന ഇന്ത്യയെ അറിയാൻ അംബേദ്കർ വായന പരിപാടിക്ക് തുടക്കമായി. സ്വാതന്ത്ര്യസമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ജൂൺ19 വായനാദിനം മുതൽ ഡിസംബർ 6

error: Content is protected !!