മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ രണ്ട്‌ മുതല്‍; ആഘോഷങ്ങള്‍ക്കായി ഒരുങ്ങി നാട്


മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ 2 മുതല്‍ 8വരെ നടക്കും. 2ന് വൈകിട്ട് നാല് മണിയോടെ വോളീബോള്‍ മത്സരങ്ങളോടെ പരിപാടിക്ക് തുടക്കമാവും. എബിസി വിളയാട്ടൂരിലാണ് വോളീബോള്‍ മത്സരങ്ങള്‍ നടക്കുക.

ഡിസംബര്‍ 3 ചൊവ്വാഴ്ച വൈകിട്ട് 3മണിക്ക് മഞ്ഞക്കുളത്തെ ടെറഫില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കും. 4ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മേപ്പയൂര്‍ യൂനിറ്റിയില്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ മത്സരങ്ങള്‍ നടക്കും.

അന്നേദിവസം രാവിലെ ഒമ്പത് മണി മുതല്‍ മമ്മിളിക്കുളം ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ 20-20 ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും. ഡിസംബര്‍ 5ന് രാവിലെ 9മണിക്ക് മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങളും വൈകിട്ട് 4മണിക്ക് മേപ്പയ്യൂര്‍ ടൗണില്‍ വടംവലിയും നടക്കുന്നതായിരിക്കും.

ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെയാണ് കലാമത്സരങ്ങള്‍. 6ന് പഞ്ചായത്ത് ഹാളില്‍ സ്റ്റേജ് ഇതര മത്സരങ്ങള്‍ നടക്കും. 8ന് രാവിലെ 9മണി മുതല്‍ വി.ഇ.എം.യു.പി സ്‌കൂളില്‍ കലാമത്സരങ്ങള്‍ അരങ്ങേറും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://keralotsavam.com/വെബ്‌പോര്‍ട്ടര്‍ മുഖേന ഓണ്‍ലൈന്‍ ആയി നവംബര്‍ 29നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

Description: Meppayur Gram Panchayat Kerala Festival from 2nd December