Category: മേപ്പയ്യൂര്‍

Total 1171 Posts

കടകളടച്ചിട്ട് ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു; മേപ്പയൂരില്‍ ശുചിത്വ ഹര്‍ത്താല്‍

മേപ്പയൂര്‍: പകര്‍ച്ചവ്യാധിരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മേപ്പയൂര്‍ ടൗണില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു. ടൗണിലെ എല്ലാ കച്ചവടക്കാരും മൂന്ന് മണിക്കൂര്‍ നേരം കടകളടച്ച് അവരവരുടെ സ്ഥാപനങ്ങളും പരിസരവും ശുചീകരിച്ചു. ടൗണിലെ മോട്ടോര്‍ തൊഴിലാളികള്‍ ബസ് സ്റ്റാന്റ്, ടാക്‌സി സ്റ്റാന്റ് പരിസരം ശുചീകരിച്ചു. പഞ്ചായത്ത് അംഗങ്ങളും, ഹരി തകര്‍മ്മസേന അംഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത്

മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ അധ്യാപക ഒഴിവ്

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കും എഫ്‌.ടി.എം ഒഴിവുകളിലേക്കും മെയ് 30 തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുന്നു. ഹിന്ദി, ഗണിത ശാസ്ത്രം രാവിലെ 9.30, സോഷ്യൽ സയൻസ് 10.30, മലയാളം 11 .30, എഫ്.ടി.എം 1.30 എന്നിങ്ങനെയാണ് കൂടിക്കാഴ്ചയുടെ സമയം. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ

വിളയാട്ടൂരിലെ കിഴലാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മേപ്പയ്യൂർ: വിളയാട്ടൂരിലെ കിഴലാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭാര്യ: കാർത്ത്യായനി. മക്കൾ: ചന്ദ്രിക, ഇന്ദിര, സജീവൻ, മിനി. മരുമക്കൾ: കരുണൻ (മുചുകുന്ന്), നാരായണൻ (ചേനോളി), ബവിത (കല്ലോട്), ബാബു (നടുവത്തൂർ). സഹോദരങ്ങൾ: കല്യാണി, അമ്മാളു, പരേതനായ ചാത്തു.

കീഴ്പ്പയ്യൂരിലെ വണ്ണാനകണ്ടി മീത്തൽ ഭാസ്ക്കരൻ അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ വണ്ണാനകണ്ടി മിത്തൽ (അർച്ചന) ഭാസ്ക്കരൻ അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ഭാര്യ: ഗീത (മിൽമ). മക്കൾ: അനഘ, അർജുൻ. മരുമകൻ: അഖിൽ (പള്ളിക്കര). സഹോദരങ്ങൾ: നാരായണി, മാണിക്യം, പരേതയായ ജാനകി, രാജൻ, സരസ.

കീഴരിയൂർ ആനപ്പാറ ക്വാറിക്ക് സമീപത്തെ വീടുകളിൽ തെളിവെടുപ്പ്; കമ്മീഷൻ പരിശോധന നടത്തി

മേപ്പയ്യൂര്‍: കീഴരിയൂർ ആനപ്പാറ സമര സമിതി ഹൈ കോടതിയിൽ സമർപ്പിച്ച പരാതിയിൽ കോടതി നിർദ്ദേശിച്ച പ്രകാരം കമ്മീഷൻ തെളിവെടുപ്പ് നടത്തി. പ്രദേശത്തെ 34 വീടുകളിലാണ് പരിശോധന നടത്തിയത്. ഇന്നലെ ആരംഭിച്ച പരിശോധനയാണ് ഇന്ന് പൂർത്തിയാക്കിയത്. ആർ. ഡി. ഓ. ബിജു, താഹസീൽദാർ മണി സി.ഐ സുനിൽ കുമാർ, ഡി.വൈ.എസ്.പി ഹരീന്ദ്രൻ, വില്ലേജ് ഓഫീസർ അനിൽ കുമാർ, പഞ്ചായത്ത്

കളി ചിരിയും തമാശയുമായി ഇനി അവനില്ല, കീഴ്പ്പയ്യൂര്‍ സ്വദേശി നിവേദിന് കണ്ണീരോടെ വിട ചൊല്ലി നാട്

പേരാമ്പ്ര: കളി ചിരികളും തമാശകളുമായി നിവേദ് ഇനി അവര്‍ക്കരികിലേക്ക് വരില്ല, പൊന്നോമന മകന്റെ മരണത്തില്‍ വിറങ്ങലിച്ചു നില്‍കുകയാണ് കീഴ്പ്പയ്യൂരിലെ വീട്ടിലുള്ളവര്‍. ഒതയോത്ത് ഗംഗാധരന്റെയും ഷീബയുടേയും മകന്‍ നിവേദാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മകന്റെ അപകട വിവിരം അറിഞ്ഞത് മുതല്‍ മകന് ഒന്നും സംഭവിക്കരുതേയെന്നായിരുന്നു ഇവരുടെ പ്രാര്‍ത്ഥന. എന്നാല്‍ പ്രിതീക്ഷകളെല്ലാം വിഫലമാക്കി എന്നന്നേക്കുമായി അവന്‍ മടങ്ങി.

റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി, കാല്‍നട യാത്ര ദുഷ്‌ക്കരം; മേപ്പയ്യൂരിലെ കായലു കണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റ ശോചനീയാവസ്ഥയില്‍ ബുദ്ധിമുട്ടിലായി യാത്രക്കാര്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍-അരിക്കുളം ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന കായലു കണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തമാവുന്നു. റോഡ് തകര്‍ന്നതിനാല്‍ ഇതുവഴി കാല്‍ നടയാത്രപോലും ദുസ്സഹമായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ ഗതാഗതം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ റോഡ് ചെളിക്കുളമായ അവസ്ഥയായിരുന്നു. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴ്പ്പയ്യൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

പേരാമ്പ്ര: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴ്പ്പയ്യൂര്‍ സ്വദേശി മരിച്ചു. ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദാണ് മരിച്ചത്. 22 വയസ്സാണ്. പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന നിവേദിനെയും കാല്‍നടക്കാരനായ എരവട്ടൂരിലെ പാറപ്പുറം ചെല്ലച്ചേരി മൊയ്തിയേയും ചെറുവണ്ണൂര്‍ ഭാഗത്തു നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ

38 വര്‍ഷമായി ഇണങ്ങിയും പിണങ്ങിയും കുട്ടികളോടൊപ്പം; തുറയൂരില്‍ അങ്കണവാടി അധ്യാപികയ്ക്ക് യാത്രയയപ്പ്

തുറയൂര്‍: പാലച്ചുവട് അംഗന്‍വാടിയില്‍ 38 വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന അങ്കണവാടി വര്‍ക്കര്‍ ഗീതയ്ക്ക് പാലച്ചുവട് പൗരാവലി യാത്രയയപ്പ് നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.വി.കെ അച്ചുതന്‍, അശോകന്‍ ധനശ്രീ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സുലൈഖ, മണിദാസ് പയ്യോളി, കനകദാസ് തുറയൂര്‍,

ഉയർന്ന വോൾട്ടേജ്; കൊഴുക്കല്ലൂരിൽ വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു; നിരവധി വീടുകളിൽ നാശനഷ്ടം

മേപ്പയൂർ: ഉയർന്ന വോൾട്ടേജ് മൂലം കൊഴുക്കല്ലൂരിൽ വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു. കോരമ്മൻ കണ്ടി അന്ത്രുവിൻ്റെ വീട്ടിലാണ് വലിയതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. സമീപത്തെ വീടുകളിലും വൈധ്യുതി ഉപകരണങ്ങൾക്ക് കേടുപാടുകളുണ്ടായി. അന്ത്രുവിൻ്റെ വീട്ടിലെ ഫ്രിഡ്ജും മറ്റു നിരവധി വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. ഏകദേശം 65000 രൂപയുടെ നഷ്ട്ടം സംഭവിച്ചുവെന്നാണ് കണക്കുകൂട്ടൽ. സമീപത്തെ വീടുകളിലും മിക്സി, ഫാൻ, എക്സ്ഹോസ്റ്റ് ഫാൻ തുടങ്ങിയവ

error: Content is protected !!