Category: മേപ്പയ്യൂര്‍

Total 1171 Posts

നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസിന്റെ തലപ്പത്ത് ചെറുവണ്ണൂർ സ്വദേശിനി; അനിത കുന്നത്ത് സംസ്ഥാന പ്രസിഡന്റ്

പേരാമ്പ്ര: എന്‍.സി.പിയുടെ മഹിളാ വിഭാഗമായ നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസിനെ ഇനി ചെറുവണ്ണൂർ സ്വദേശിനി നയിക്കും. എന്‍.എം.സിയുടെ സംസ്ഥാന പ്രസിഡന്റായി അനിത കുന്നത്തിനെ ദേശീയ പ്രസിഡന്റ് ഡോ.ഫൗസിയ ഖാന്‍ എം.പി നിയമിച്ചു. കെ.എസ്.യു (എസ്) പ്രവര്‍ത്തകയായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അനിത പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. പേരാമ്പ്ര സി.കെ.ജി കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍, കോണ്‍ഗ്രസ്(എസ്) മണ്ഡലം സെക്രട്ടറി, ബ്ലോക്ക്

കൊഴുക്കല്ലൂർ സ്വദേശിയായ യുവാവ് തിരുപ്പൂരിൽ ആത്മഹത്യ ചെയ്ത നിലയിൽ

മേപ്പയ്യൂർ: കൊഴുക്കല്ലൂർ സ്വദേശിയായ ബിസിനസുകാരനെ തിരുപ്പൂരിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കേളൻകണ്ടി മീത്തൽ കുഞ്ഞിക്കണ്ണന്റെ മകൻ പ്രിൻസാണ് (40)മരിച്ചത്. തിരൂപ്പൂരിൽ ബനിയൻ നിർമ്മാണ കമ്പനി നടത്തുകയാണ് പ്രിൻസ്. കഴിഞ്ഞ ദിവസമാണ് പ്രിൻസിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി രാത്രി ഏഴ് മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. അവിവാഹിതൻ ആണ്. അമ്മ:രാധ, സഹോദരി:പ്രിൻസി(കായലാട്) (ശ്രദ്ധിക്കുക:

നീന്തിക്കയറി കുട്ടികള്‍; മേപ്പയ്യൂര്‍ നമ്പിച്ചാംകണ്ടി കടവിലെ കുളത്തില്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം

മേപ്പയൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പത്താംക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം സംഘടിപ്പിച്ചു. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അധ്യക്ഷയായിരുന്നു. നമ്പിച്ചാം കണ്ടികടവിലെ കുളത്തില്‍ നടന്ന നീന്തലിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അക്വാറ്റിക്ക് അസോസിയേഷന്‍ സെക്രട്ടറി സി.സി.ജോളി, കോച്ച് ശരവ്യന്‍, ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷന്‍

കാന്‍സര്‍ ബാധിച്ച് മുയിപ്പോത്ത് സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ അന്തരിച്ചു

മേപ്പയ്യൂര്‍: കാന്‍സര്‍ ബാധിതനായിരുന്ന മുയിപ്പോത്ത് സ്വദേശിയായ വിദ്യാര്‍ത്ഥി അന്തരിച്ചു. ചെണ്ട്യാങ്കണ്ടി നാസറിന്റെയും സൗദയുടെയും മകനായ മുഹമ്മദ് ജാസിലാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. നാല് വര്‍ഷത്തോളമായി ജാസില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഒരു ഘട്ടത്തില്‍ രോഗം കുറഞ്ഞെങ്കിലും പിന്നീട് വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മേപ്പയ്യൂര്‍ സലഫി ഐ.ടി.ഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്

മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുസ്ലിം ലീഗ് അനുമോദിച്ചു

മേപ്പയ്യൂർ: ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടുകൂടി വിജയിച്ച ദിൽന ഷെറിനെ മുസ്ലിം ലീഗ് ജനകീയ മുക്ക് ശാഖ കമ്മിറ്റി അനുമോദിച്ചു. ഖത്തർ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം ട്രഷറർ ടി.എം.അബ്ദുള്ള ഉപഹാര സമർപ്പണം നടത്തി. ശാഖാ പ്രസിഡന്റ് പി.കെ.കുഞ്ഞബ്ദുള്ള അധ്യക്ഷനായി. യൂസഫ് തസ്‌കീന, ടി.മൊയ്‌തി, ടി.എം.ഹസൻ, മജീദ് ക്രസന്റ്, പി.ടി.അബ്ദുള്ള,

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് ചങ്ങാടത്ത് സത്യപ്രതിജ്ഞ ചെയ്തു

മേപ്പയ്യൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് ചങ്ങാടത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പതിനൊന്നുമണിക്ക് മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സുരേഷ് ചങ്ങാടത്ത് എട്ടുവോട്ടുകള്‍ നേടിക്കൊണ്ടാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാജീവന്‍ മാസ്റ്റര്‍ നാലുവോട്ടുകളും നേടി. മേലടി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഒമ്പത് അംഗങ്ങളും യു.ഡി.എഫിന് നാല്

സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും; സത്യപ്രതിജ്ഞ നാളെ

മേപ്പയ്യൂർ: സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. മേലടി ബ്ലോക്കില്‍ എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷമുണ്ടെന്നതിനാല്‍ സുരേഷ് ചങ്ങാടത്ത് തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. സുരേഷ് ചങ്ങാടത്തിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സി.പി.എം തീരുമാനിച്ചതായി സി.പി.എമ്മിന്റെ മേലടി ബ്ലോക്ക് സബ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ജില്ലാ

അച്ഛന്റെ സ്വപ്‌നങ്ങളെ നെഞ്ചിലേറ്റി തളരാതെ പുണ്യ; എസ്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി കാരയാടിലെ ടി.സി അഭിലാഷിന്റെ മകള്‍

മേപ്പയ്യൂര്‍: രോഗത്തെ തുടര്‍ന്ന് അകാലത്തില്‍ ടി.സി. അഭിലാഷ് മരിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് പുണ്യ.എ.എസ്. അപ്രതീക്ഷിതമായ വിയോഗം കുടുംബത്തെ ആകെ തളര്‍ത്തിയിരുന്നു. പുണ്യയെ സംബന്ധിച്ച് മുന്നോട്ടുള്ള പഠനം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. കുടുംബത്തിന്റെ തളര്‍ച്ചയില്‍ മനസുപതറാതെ പുണ്യ നടത്തിയ കഠിനാധ്വാനം ഫലം കണ്ടു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയാണ് പുണ്യ വിജയിച്ചിരിക്കുന്നത്. കാരയാടിലെ ടി.സി.

​ഗ്രേസ് മാർക്കില്ലാതെ മനുകാർത്തിക് പഠിച്ച് നേടിയത് 1200 ൽ 1199; പ്ലസ് ടു പരീക്ഷയിൽ കൊയിലാണ്ടി താലൂക്കിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയായി ഇരിങ്ങത്ത് സ്വദേശി

തുറയൂർ: ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി ഇരിങ്ങത്ത് സ്വദേശി മനു കാർത്തിക്. ബയോളജി സയൻസ് വിഭാഗത്തിൽ 1200 ൽ 1199 മാർക്ക് വാങ്ങിയാണ് കൊയിലാണ്ടി താലൂക്കിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയായി മനുകാർത്തിക് മറിയത്. മലയാളത്തിന് മാത്രമാണ് മനുവിന് ഒരു മാർക്ക് കുറഞ്ഞ് പോയത്. ഇത്തവണ ഗ്രേസ് മാർക്കില്ലാതെ ഫലം പ്രഖ്യാപിച്ചപ്പോൾ മുഴുവൻ

തെങ്ങു മുറിഞ്ഞുവീണ് വീട് തകർന്നു; മേപ്പയ്യൂരില്‍ നാലം​ഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മേപ്പയ്യൂർ: മേപ്പയ്യൂർ കായലാട് തെങ്ങുവീണ് വീട് തകർന്നു. കായലാട് ചെട്ടിവീട് കോളനിയിൽ താമസിക്കുന്ന ശിവദാസന്റെ ഷീറ്റിട്ട വീടാണ് തകർന്നത്. അപകടത്തിൽ വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ വീട് പൂർണ്ണമായി തകർന്നു. ഇന്നലെ പുലർച്ച 4.30 നാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ തെങ്ങ് മുറിഞ്ഞ് വീടിന് മുകളിൽ പതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഷീറ്റു പൊട്ടി തെങ്ങിൻ കഷ്ണം

error: Content is protected !!