Category: ചരമം

Total 1085 Posts

കീഴ്പ്പയ്യൂരിലെ നാഗത്താന്‍ കോട്ടക്കല്‍ ജാനു അന്തരിച്ചു

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ നാഗത്താന്‍ കോട്ടക്കല്‍ ജാനു അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഒതയോത്ത് കേളപ്പന്‍. മക്കള്‍: ബാലകൃഷ്ണന്‍ (മേപ്പയൂര്‍ പ്രസ് ക്ലബ് ജോ. സെക്രട്ടറി, ജന്മഭൂമി മേപ്പയ്യൂര്‍ ലേഖകന്‍), രാജന്‍, വിജയന്‍, പരേതനായ കുഞ്ഞിക്കണ്ണന്‍. മരുമക്കള്‍: ചന്ദ്രിക, സൗമിനി, ഉഷ, ശ്യാമ. സഹോദരങ്ങള്‍: ശങ്കരന്‍ (തുറയൂര്‍), പരേതരായ അമ്മാളു, ചിരുതക്കുട്ടി, നാരായണന്‍.  

പേരാമ്പ്ര എ.യു.പി സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകന്‍ കല്ലോത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു

പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകന്‍ കല്ലോത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക്. ഭാര്യ: കെ. കമല (റിട്ട. ടീച്ചര്‍ കെ.ആര്‍.എച്ച്.എസ് പുറമേരി. മക്കള്‍: വിവേക് ബി.കെ (ബ്രാഞ്ച് മാനേജര്‍ റിലേന്‍സ് ജിയോ), ഡോ. ദിവ്യ ബി.കെ (ഇംഗ്ലണ്ട്). മരുമക്കള്‍: ഷിംലി (ടീച്ചര്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി

നൊച്ചാട് പാറക്കൊമ്പത്ത് മൊയ്തി അന്തരിച്ചു

നൊച്ചാട്: പാറക്കൊമ്പത്ത് മൊയ്തി അന്തരിച്ചു. അറുപത്തിയാറ് വയസാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഫയാസ്, ഫിറോസ്. മരുമക്കൾ: നഷീദ (കൊയിലാണ്ടി), റിയാന (തുറയൂർ). സഹോദരങ്ങൾ: അമ്മദ്, അസൈനാർ, അബ്ദുൽ അസീസ്, അബ്ദുൽസലാ, പരേതരായ മാമത്കുട്ടി, അബ്ദുള്ള, ഉമ്മർ, ഇബ്രാഹിം.  

കോട്ടക്കലിൽ റേഷൻ കട നടത്തുന്ന പൈത്താൻ്റവിട രാഘവൻ അന്തരിച്ചു

ഇരിങ്ങൽ: കോട്ടക്കൽ റേഷൻ കട നടത്തുന്ന പൈത്താൻ്റവിട രാഘവൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പരേതനായ ചാത്തന്റെയും മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: ശ്യാമള മക്കൾ: ശ്രീനേഷ് (ലാൻഡ് അക്വിസിഷൻ, സിവിൽ സ്റ്റേഷൻ കൊയിലാണ്ടി ), ശ്രീജേഷ്, ശ്രീഷ്മ മരുമക്കൾ: ദീഷ്മ (ബി ഇ എം ഹയർ സെക്കൻ്ററി സ്കൂൾ, വടകര), രമ്യ (ചിങ്ങപുരം), സുനിൽ (തിക്കോടി) സഹോദരങ്ങൾ:

കായണ്ണ ബസാര്‍ തിരു മംഗലത്ത് കുന്നുമ്മല്‍ നബീസ അന്തരിച്ചു

പേരാമ്പ്ര: കായണ്ണ ബസാര്‍ തിരു മംഗലത്ത് കുന്നുമ്മല്‍ നബീസ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: ഹംസ. മക്കള്‍: നസീര്‍, മുനീര്‍, ഷാഫി, നസീമ, ഷംസി. മരുമക്കള്‍: റഫീഖ്, ജലീല്‍, സജ്ന, സുമയ്യ. സഹോദരങ്ങള്‍: കുഞ്ഞമ്മത്, മൂസ, യൂസഫ്, സുബൈദ, സൈനബ.  

കീഴരിയൂര്‍ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ അന്തരിച്ചു

കീഴരിയൂര്‍: കീഴരിയൂര്‍ പരേതനായ പള്ളിക്കല്‍ മീത്തല്‍ ഹസ്സന്‍ കുട്ടിയുടെ ഭാര്യ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. മകന്‍: അഷറഫ്, മരുമകള്‍: ഷമീറ കീഴ്പയ്യൂര്‍. സഹോദരങ്ങള്‍: കുഞ്ഞാമിന വാല്യക്കോട്, സൈനബ കീഴരിയൂര്‍, അബ്ദുറഹിമാന്‍ പയ്യോളി (ബഹറൈന്‍), പരേതരായ മറിയം , കുഞ്ഞമ്മദ്, ഇബ്രാഹിം, നഫീസ .

തിരുവങ്ങൂരില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

തിരുവങ്ങൂര്‍: മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവങ്ങൂര്‍ കേരഫെഡിന് സമീപ പ്രദേശത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം അൻപത് വയസിന് മുകളിൽ പ്രായമുള്ളയാളാണ് മരിച്ചത്. വിവരം ലഭിച്ചതിനെത്തുടർന്ന് കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

തിരുവങ്ങൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കനെ തിരിച്ചറിഞ്ഞു; മരണപ്പെട്ടത് പ്രദേശവാസിയായ കുന്നംവള്ളി അജിത് കുമാര്‍

തിരുവങ്ങൂര്‍: തിരുവങ്ങൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. തിരുവങ്ങൂര്‍ കുന്നംവള്ളി അജിത് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍പത്തിയാറ് വയസായിരുന്നു. കേരഫെഡിന് സമീപത്തുള്ള വീട്ടിലായിരുന്നു ഇന്നലെ മൃതദേഹം കണ്ടത്. മൃതദേഹം മരണം നടന്ന സ്ഥലത്തുതന്നെയാണുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു. അച്ഛന്‍: ഉണ്ണിനായര്‍, അമ്മ:

ഓര്‍ക്കാട്ടേരി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ അന്തരിച്ചു

ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി സ്വദേശിയായ മധ്യവയസ്കൻ ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ അന്തരിച്ചു. ചിറ്റു കണ്ടി താഴ താമസിക്കുന്ന സി.കെ ബഷീര്‍ ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: നസീമ. മക്കള്‍: റംഷീന . റഫ്ന അനസ്. മരുമക്കള്‍: അഷ്കര്‍, സജീര്‍. പരേതനായ അബ്ദുള്ളയുടെയും ആയിശുവിന്റെയും മകനാണ്. സഹോദരങ്ങള്‍: കരീം, ഗഫൂര്‍, കുഞ്ഞല്‍മ, സഫിയ, മൈമു, സുഹറ, അസ്മ,

കര്‍ണാടകയിലെ ഷിമോഗയില്‍ വാഹനാപകടം; ബാലുശ്ശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ബാലുശ്ശേരി: കര്‍ണാടകയിലെ ഷിമോഗയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബ്ലോക്ക് റോഡ് കുമ്മിണിയോട്ടുമ്മല്‍ ബബിലാഷ് ആണ് മരിച്ചത്. നാല്‍പ്പത്തി രണ്ട് വയസ്സായിരുന്നു. ഞായറാഴ്ച വൈകുന്നേരം ജോലികഴിഞ്ഞു താമസസ്ഥലത്തേക്ക് പോകുന്നവഴി ലോറി ഇടിക്കുകയായിരുന്നു. അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: വിലാസിനി. ഭാര്യ: ഷീബ. മകള്‍: സങ്കീര്‍ണ. സഹോദരി: പരേതയായ ബവിത. സഞ്ചയനം ബുധനാഴ്ച.

error: Content is protected !!