Category: പേരാമ്പ്ര

Total 5340 Posts

‘ജലക്ഷാമത്തിന് പരിഹാരം വേണം’; നൊച്ചാട് മേഖലയിലെ ഡിസ്ട്രിബ്യൂട്ടറി കനാല്‍ തുറക്കണമെന്ന ആവശ്യവുമായി എല്‍.ഡി.എഫ്

കായണ്ണബസാര്‍: നൊച്ചാട് പഞ്ചായത്തിലെ 13, 14, 15 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന നൊച്ചാട് മേഖലയിലെ ഡിസ്ട്രിബ്യൂട്ടറി കനാല്‍ അടിയന്തരമായി തുറന്ന ആവശ്യം ശക്തം. പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുകൊണ്ടിരിക്കുകയാണ്. ജലക്ഷാമം കാരണം കൃഷിയിടങ്ങള്‍ നശിക്കുകയും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം ഇല്ലാത്ത സാഹചര്യമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജലലഭ്യത ഉറപ്പു വരുത്തണമെന്ന് എല്‍.ഡി.എഫ്. നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി

കൂരാച്ചുണ്ട് വില്ലേജ് ഓഫീസില്‍ ഇനി കാര്യങ്ങള്‍ ‘സ്മാര്‍ട്ട്’; പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ പുതിയതായി നിര്‍മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജനാട് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം ജനങ്ങള്‍ക്കായ് സമര്‍പ്പിച്ചത്. വിവിധ ആവശ്യങ്ങളുമായെത്തുന്ന പാവപ്പെട്ട മനുഷ്യരെ ചേര്‍ത്തു പിടിക്കുമ്പോഴാണ് വില്ലേജോഫീസുകള്‍ യഥാര്‍ഥത്തില്‍ സ്മാര്‍ട്ടാകുകയെന്ന് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘടനം ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു. സാധാരണക്കാരനോടാണ്

റോഡിലെ വളവ് അപകടക്കെണിയാവുന്നു; എരവട്ടൂര്‍ കനാല്‍മുക്കില്‍ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം

പേരാമ്പ്ര: എരവട്ടൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. വടകര ചാനിയംകടവ് പേരാമ്പ്ര റോഡിലെ എരവട്ടൂര്‍ കനാല്‍മുക്കിലാണ് ബസും ജീപ്പും കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് റോഡില്‍ അല്പനേരം വാഹന ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും സംഭവ സ്ഥലത്തെത്തിയ പോലീസും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. റോഡിലെ വളവ് അപകടക്കെണിയാവുന്നതായി

കണ്ണിന്റെ ഡോക്ടര്‍ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (26/04/2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ.സിന്ധു കണ്ണ് ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഇല്ല ഡെന്റൽ ഡോ. രഞ്ജിത്ത് എൻ.ഡി.സി ക്ലിനിക്ക് ഇല്ല

കോടേരിച്ചാലില്‍ വടക്കേ എളോല്‍ മീത്തല്‍ കെ.പി.ഭാസ്‌ക്കരന്‍ അന്തരിച്ചു

പേരാമ്പ്ര: കോടേരിച്ചാലില്‍ വടക്കേ എളോല്‍ മീത്തല്‍ കെ.പി ഭാസ്‌ക്കരന്‍ അന്തരിച്ചു. എഴുപത്തൊന്ന് വയസ്സായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ബനീഷ്, ബനില. മരുമക്കള്‍: രാജു, രഷ്മി. സഹോദരങ്ങള്‍: തങ്കം, ഉഷ.

കൊരട്ടിയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം; കുളമുള്ള പുത്തലത്ത് പാണ്ടിക്കോട് റോഡ് യാത്രയ്ക്കായ് തുറന്നു

കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡായ കൊരട്ടിയില്‍ പുതുതായി നിര്‍മ്മിച്ച റോഡ് ജനങ്ങള്‍ക്കായി തുറന്നു. വാര്‍ഡിലെ കുളമുള്ള പുത്തലത്ത് പാണ്ടിക്കോട് റോഡാണ് ഉദ്ഘാടനം ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ച് രണ്ട് റീച്ചുകളിലായാണ് പണി പൂര്‍ത്തീകരിച്ചത്. റോഡിന്റെ ഉദ്ഘാടനം കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍

പെരുവണ്ണാമൂഴിയില്‍ ചിത്രീകരിച്ച ‘ജാക്‌സണ്‍ ബാസാര്‍ യൂത്ത്’ ലെ ആദ്യ ഗാനം പുറത്ത്; ജാഫര്‍ ഇടുക്കിക്കും ലുഖ്മാനുമൊപ്പം ആടിതിമിര്‍ത്ത് ചക്കിട്ടപാറക്കാരും

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയില്‍ ചിത്രീകരിച്ച ജാഫര്‍ ഇടുക്കി ലുഖ്മാന്‍ അവറാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ജാക്‌സണ്‍ ബസാര്‍ യൂത്തി’ലെ ‘പള്ളി പെരുന്നാള്‍’ ഗാനം പുറത്തിറങ്ങി. കെട്ടിലും മട്ടിലും ഒരു ‘കളര്‍ഫുള്‍ എന്റെര്‍ടെയ്‌നര്‍’ എന്ന് തോന്നുന്ന തരത്തിലുള്ള പാട്ടില്‍ ആടിതിമര്‍ക്കുന്ന ചക്കിട്ടപ്പാറ സ്വദേശികളെയും കാണാം. പെരുവണ്ണാമൂഴില്‍ ചിത്രീകരിച്ച ഗാനരംഗങ്ങളില്‍ ജാഫര്‍ ഇടുക്കിക്കും ലുഖ്മാനുമൊപ്പം ചക്കിട്ടപ്പാറ പ്രദേശങ്ങളിലെ നിരവധിപേരും അഭിനയിച്ചിട്ടുണ്ട്.

‘ഞാന്‍ തന്നെയാണ് പരിഹാരം’; സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പിന് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി

പേരാമ്പ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2023 വര്‍ഷത്തെ നാല് ദിവസത്തെ സ്‌കൂള്‍ തല സമ്മര്‍ ക്യാമ്പിന് തുടക്കമായി. വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന ക്യാമ്പ് ‘അയാം ദ സൊല്യൂഷന്‍’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പേരാമ്പ്ര സബ്ബ് ഡിവിഷണല്‍ ഡി.വൈ.എസ്.പി കുഞ്ഞുമോയിന്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് വഹീദ പാറേമ്മല്‍

ശക്തമായ മഴ; പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ ഇന്നത്തെ പരിപാടികളില്‍ മാറ്റം

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫെസ്റ്റ്‌ന്റെ ഭാഗമായി ഇന്ന് നടക്കാനിരുന്ന പരിപാടിയില്‍ മാറ്റം. ഇന്ന് നടക്കാനിരുന്ന ‘ഗ്രാമോത്സവം’ സ്‌റ്റേജ് പ്രോഗ്രാമാണ് മാറ്റിയിരിക്കുന്നത്. പരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്നത്തെ പരിപാടി മെയ്യ് 1ലേക്ക് മാറ്റുകയായിരുന്നു. മഴ ശക്തമായതിനെത്തുടര്‍ന്ന് പരിപാടിയുടെ നടത്തിപ്പില്‍ പ്രയാസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മാറ്റിവെക്കാന്‍ തീരുമാനിക്കുകയായുരുന്നെന്ന് സ്വാഗത സംഘം കണ്‍വീനര്‍/ചെയര്‍മാന്‍ അറിയിച്ചു. പതിനഞ്ച്

നൊച്ചാട് പാലയുള്ളപറമ്പില്‍ ജാനകി അന്തരിച്ചു

നൊച്ചാട്: പാലയുള്ളപറമ്പില്‍ ജാനകി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ പാലയുള്ളപറമ്പില്‍ ചെക്കു. മക്കള്‍: ദേവി, പരേതനായ ഗോവിന്ദന്‍, കാര്‍ത്യായനി, വത്സല, രാജന്‍, ജയകൃഷ്ണന്‍. മരുമക്കള്‍: പി.കെ കുഞ്ഞിരാമന്‍ (ചേനോളി), വി.സി രാജന്‍ (കല്പത്തൂര്‍), കരിമ്പനകണ്ടി നാരായണന്‍ (കല്ലോട്), ശാന്ത(കല്ലോട്), സുമ (മരുതേരി), ഷൈമ (ഗുളികപ്പുഴ).

error: Content is protected !!