Category: പേരാമ്പ്ര
പേരാമ്പ്ര, വടകര, കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകൾ വിഭജിക്കണം; നടുവണ്ണൂരിൽ പുതിയ സ്റ്റേഷൻ അനുവദിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ
കോഴിക്കോട്: പേരാമ്പ്ര, വടകര, കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകൾ വിഭജിച്ച് ആയഞ്ചേരി, ചേമഞ്ചേരി, നടുവണ്ണൂർ, അടിവാരം പോലീസ് സ്റ്റേഷനുകൾ അനുവദിക്കണമെന്ന ആവശ്യവുമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിൽ അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടത്. തുറമുഖ, ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ
പാലേരി പാറക്കടവ് കുന്നത്തുമ്മൽ നാരായണി അമ്മ അന്തരിച്ചു
പാലേരി: പാലേരി പാറക്കടവ് കുന്നത്തുമ്മൽ നാരായണി അമ്മ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. മക്കൾ: വസന്ത (അംഗനവാടി വർക്കർ), ശശീന്ദ്രൻ, പ്രേമജൻ, ഷിജു. മരുമക്കൾ: ഗോവിന്ദൻ (കല്ലിങ്കൽ), ജയശ്രീ, ഷൈനി, നിത്യ. സഹോദരങ്ങൾ: കുഞ്ഞിരാമൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ശ്രീധരൻ നമ്പ്യാർ, പാർവതി അമ്മ, അമ്മാളു അമ്മ, ലീല അമ്മ (ചേരാപുരം). സഞ്ചയനം തിങ്കളാഴ്ച.
സിവില്‍ എഞ്ചിനിയറിങ് ഡിപ്ലോമ, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുള്ളവര്‍ക്ക് പേരാമ്പ്ര പഞ്ചായത്തില്‍ അവസരം
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ കെട്ടിടങ്ങളുടെ വിവര ശേഖരണത്തിന് സിവില്‍ എഞ്ചിനിയറിങ് ഡിപ്ലോമ ഐ.ടി.ഐ, സര്‍വ്വേയര്‍ യോഗ്യതയിലുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ മെയ് 10നകം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
രോഗീസൗഹൃദ പരിശോനാ നിരക്കുകള്‍, തൈറോയ്ഡ്, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് 40 ശതമാനത്തോളം വിലക്കുറവില്‍ പരിശോധന; വികസന പാതയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി
പേരാമ്പ്ര: ആരോഗ്യ പരിപാലന രംഗത്ത് മികച്ച സൗകര്യങ്ങളുമായി പേരാമ്പ്ര താലൂക്ക് ആശുപത്രി. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പരിശോധനാ സംവിധാനമൊരുക്കി ആശുപത്രി രോഗീ സൗഹൃദമാവുകയാണ്. ഇതിന്റെ ഭാഗമായി ഹോര്‍മോണ്‍ അനലൈസര്‍ യന്ത്രം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തൈറോയ്ഡ്, ട്രോപോണിന്‍ ഐ, ഇന്‍ഫേര്‍ട്ടിലിറ്റി, വൈറ്റമിന്‍ ഡി തുടങ്ങി വിവിധങ്ങളായ പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ ആശുപത്രിയില്‍
കായണ്ണ മാട്ടനോട് സ്വദേശിയായ പതിനേഴുകാരനെ കാണാതായതായി പരാതി
കായണ്ണ: മാട്ടനോട് പള്ളിമുക്കിലെ പുളിഞ്ഞോളി യൂസുഫിന്റെ മകന്‍ ബാസിത്തിനെ കാണാതായതായി പരാതി. വെള്ളിയാഴ്ച്ച രാവിലെ വീട്ടില്‍ നിന്നു ജോലിക്ക് പോവുകയാണെന്ന് അറിയിച്ച് ഇറങ്ങിയതാണ് പിന്നെ തിരിച്ചെത്തിയിട്ടില്ല. ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു. ഏകദേശം 165 സെന്റീമീറ്റര്‍ ഉയരവും വെളുത്തനിറവുമാണ്. പോകുമ്പോള്‍ പച്ച കള്ളി ഷര്‍ട്ടും നീല പാന്റുമാണ്
പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം ചെറുവത്ത് മീത്തല്‍ കല്യാണി അന്തരിച്ചു
പേരാമ്പ്ര: ചെറുവത്ത് മീത്തല്‍ കല്യാണി അന്തരിച്ചു. എഴുപത്തി ആറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചെറുവത്ത് മീത്തല്‍ കുഞ്ഞിരാമന്‍. മക്കള്‍: സുനിത, സവിത, സജു (മെമ്പര്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ്, അധ്യാപകന്‍ പേരാമ്പ്ര എച്ച്.എസ്.എസ്). മരുമക്കള്‍: ചന്ദ്രന്‍ (കടിയങ്ങാട്), സതീഷ് (ഇന്ത്യന്‍ ആര്‍മി), രജില (ടീച്ചര്‍. ജി.എം.എല്‍.പി.എസ്, കൊടിഞ്ഞി, മലപ്പുറം). സഹോദരന്‍: നാരായണന്‍ (ആവള).
പാലേരി താനിയോട്ട് സുശീലാമ്മ അന്തരിച്ചു
പേരാമ്പ്ര: പാലേരി താനിയോട്ട് സുശീലാമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. മക്കൾ: രജ്ഞിത് (ആലിയാ മെഡിക്കൽസ് പേരാമ്പ്ര), രഞ്ചിഷ് (ദുബായ്). മരുമക്കൾ: ഗായത്രി (അലങ്കാർ മൂവീസ്), ഹൃദ്യ (ജനറൽ ആശുപത്രി തലശ്ശേരി).
പേരാമ്പ്രയിലെ ആദ്യകാല ടാക്സി ഡ്രൈവര്‍ കാരയില്‍ മീത്തല്‍ ഗംഗാധരന്‍ അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്രയിലെ ആദ്യകാല ടാക്സി ഡ്രൈവര്‍ കാരയില്‍ മീത്തല്‍ ഗംഗാധരന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: പങ്കജാക്ഷി. മക്കള്‍: പ്രജീഷ് (ഡ്രൈവര്‍), ബിജിത്ത് (ഗള്‍ഫ്). മരുമകള്‍: അഖില (കോട്ടയം). സഹോദരങ്ങള്‍: ബാബു, വാസു, ശശി, നാരായണി, മാണി, ശ്രീധരന്‍, പരേതരായ അച്ചുതന്‍, അനില്‍കുമാര്‍.
കണ്ണിന്റെ ഡോക്ടര്‍ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (5-5-2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി ജനറൽ വിഭാഗം ഡോ.ആര്യ കണ്ണ് ഡോ.എമിൻ ഡോ.അസ്‌ലം കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത് എൻ.ഡി.സി
കൂത്താളി പാറമ്മേൽ മൊയ്തീൻ ഹാജി അന്തരിച്ചു
കൂത്താളി : പാറമ്മേൽ മൊയ്തീൻ ഹാജി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ സ്സലാം, സക്കീന. മരുമക്കൾ: സൗദ, അഷറഫ്.