Category: പേരാമ്പ്ര

Total 5339 Posts

‘കുടുംബശ്രീ ജനകീയ ഹോട്ടലുകളെ സംരക്ഷിക്കണം’; കമേഴ്‌സ്യല്‍ എംപ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു കുടുംബശ്രീ പേരാമ്പ്ര ഏരിയ കമ്മറ്റി രൂപീകരണ കണ്‍വെന്‍ഷന്‍

പേരാമ്പ്ര: കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പേരാമ്പരയില്‍ തൊഴിലാളി സംഗമം. കമേഴ്‌സ്യല്‍ എംപ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു കുടുംബശ്രീ പേരാമ്പ്ര ഏരിയ കമ്മറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ യോഗത്തിലാണ് തൊഴിലാളികള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച് ലോകത്തിന് മാതൃകയായ ജനകീയ കുടുംബശ്രീ ഹോട്ടലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന

പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (08-05-2023)വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പേരാമ്പ്ര സബ് സ്റ്റേഷന്‍ മുതല്‍ പേരാമ്പ്ര മാര്‍ക്കറ്റ് പരിസരം വരെയും പൈതോത്ത് റോഡിന്റെ തുടക്കത്തിലായും കിഴിഞ്ഞാണ്യം ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ എച്ച്.ടി. ലൈന്‍ ജോലികള്‍

ഉല്ലാസത്തോടൊപ്പം പ്രകൃതിപഠനവും; ആവളയില്‍ ‘നീര്‍ത്തടം കാണാം, നീന്തിത്തുടിക്കാം’ പരിപാടി സംഘടിപ്പിച്ചു

ചെറുവണ്ണൂര്‍: അവധിക്കാലം ആസ്വദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി ഗ്രന്ഥാലയം ബാലവേദി. വേനലവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് മതിവരുവോളം നീന്തിത്തുടിക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് മഠത്തില്‍മുക്കിലെ ആവള ടി. ഗ്രന്ഥാലയം ബാലവേദി. പ്രദേശത്തെ കാരയില്‍നട ഭാഗത്താണ് കുട്ടികള്‍ക്ക് നീന്താന്‍ അവസരമൊരുക്കിയത്. ജില്ലയുടെ നെല്ലറയെന്നറിയപ്പെടുന്ന ആവളപ്പാണ്ടിയെ അടുത്തറിയാനും കുട്ടികള്‍ക്ക് അവസരമൊരുക്കിയിരുന്നു. വേനലവധിക്കാലം ഉല്ലാസത്തോടൊപ്പം പ്രകൃതിപഠനത്തിനും ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ‘നീര്‍ത്തടം കാണാം നീന്തിത്തുടിക്കാം’ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍

ടൂറിസം ഭൂപടത്തില്‍ പെരുവണ്ണാമൂഴിയുടെ സ്ഥാനം ഉയരങ്ങളിലേക്ക്, ദിനംതോറും ഒഴുകിയെത്തിയത് ആയിരങ്ങള്‍; ആവേശമായ പെരുവണ്ണാമൂഴി ഫെസ്റ്റിന് ഇന്ന് സമാപനം

പെരുവണ്ണാമൂഴി: ഏപ്രില്‍ 23 മുതല്‍ ആരംഭിച്ച പെരുവണ്ണാമൂഴി ഫെസ്റ്റിന് ഞായറാഴ്ച്ച സമാപനം. പെരുവണ്ണാമൂഴി ടൂറിസം വികസനം ലക്ഷ്യമാക്കി നടത്തിയ ഫെസ്റ്റില്‍ നീണ്ട പതിനഞ്ച് ദിനങ്ങളിലും നാടിന്റെ നാനാഭാഗങ്ങലില്‍ നിന്നായി നിരവധിപേരാണ് എത്തിച്ചേര്‍ന്നത്. ആദ്യ 8 നാളുകളിലെ കലാസന്ധ്യകള്‍ കൊണ്ട് മലബാറിലെ മാത്രമല്ല കേരളത്തിലെ ഏറ്റവും വലിയ ടൂറിസം ഫെസ്റ്റ് എന്ന ഖ്യാതി ആണ് പെരുവണ്ണാമൂഴി ഫെസ്റ്റ്

അമ്മദിന് വഴിമുടക്കിയായ മണ്ണുമാന്തി യന്ത്രം മാറ്റും; മന്ത്രിയുടെ ഉറപ്പില്‍ ആശ്വാസവുമായി പേരാമ്പ്രയിലെ സഹോദരങ്ങള്‍ മടങ്ങി

പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വഴിമുടക്കിയായ മണ്ണുമാന്തി യന്ത്രം മാറ്റാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം. കച്ചേരി പറമ്പത്ത് അമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥലത്ത് വീട്ടിനു മുമ്പിലായി അഞ്ചു വര്‍ഷമായി വഴിമുടക്കിയായി നിന്ന മണ്ണുമാന്തി യന്ത്രം എത്രയും പെട്ടെന്ന് മാറ്റിക്കൊടുക്കാന്‍ താലൂക്ക് തല അദാലത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. 2018ലാണ് പാലേരി വടക്കുമ്പാട് പ്രദേശത്ത് മണ്ണുമാന്താനായി കൊണ്ടുവന്ന മണ്ണുമാന്തി

മാഹിയിൽ നിന്ന് ബസ് കയറിയ അഞ്ചാംപീടിക സ്വദേശിയായ യാത്രക്കാരൻ പയ്യോളിയിൽ വച്ച് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

പയ്യോളി: ഓടുന്ന ബസ്സില്‍ കുഴഞ്ഞു വീണ യാത്രികനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. അമിതമായി മദ്യപിച്ച് ബസ്സില്‍ കുഴഞ്ഞുവീണ പേരാമ്പ്ര അഞ്ചാംപീടിക സ്വദേശി ദിനേശനെയാണ് തലശ്ശേരി -തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാഹിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെയാണ് തലശ്ശേരിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ ദിനേശന്‍‌

ടി.സി ഉള്‍പ്പെടെയുള്ള രേഖകളും ആനുകൂല്യങ്ങളും ഇനി കാലതാമസമില്ലാതെ ആദിത്യ കൃഷ്ണന്റെ കൈകളിലെത്തും; പെരുവണ്ണാമൂഴി സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്ക് ആശ്വാസമേകി കരുതലും കൈത്താങ്ങും അദാലത്ത്

പേരാമ്പ്ര: പഠനം പൂര്‍ത്തീകരിച്ചിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാകേണ്ടിയിരുന്ന രേഖകളും ആനുകൂല്യങ്ങളും കിട്ടാതെ വിഷമിച്ച വിദ്യാര്‍ത്ഥിയ്ക്ക് അനുകൂല നടപടിയുമായി കരുതലും കൈത്താങ്ങും അദാലത്ത്. പെരുവണ്ണാമൂഴി സ്വദേശിനി ആദിത്യ കൃഷ്ണനാണ് കാലതാമാസം കൂടാതെ രേഖകളും ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിരിക്കുന്നത്. ഹിന്ദിയില്‍ പി.ജി പഠനം പൂര്‍ത്തിയാക്കിയ ആദിത്യക്ക് രണ്ടാം വര്‍ഷത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള ഇ

ആവള യു.പി സ്‌കൂള്‍ ബസ് ഡ്രൈവര്‍ ചാത്തം കണ്ടി സുഷാന്ത് അന്തരിച്ചു

ആവള: ആവള ചാത്തം കണ്ടി സുഷാന്ത് അന്തരിച്ചു. നാല്‍പ്പത്തൊന്ന് വയസ്സായിരുന്നു. ആവള യു.പി സ്‌കൂളിലെ ബസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ: നാണി. ഭാര്യ: രേഷ്മ. മക്കള്‍: ആദ്‌വിക്, തന്മയ. സഹോദരങ്ങള്‍: സുഗേഷ്, ശരണ്യ. സംസ്‌കാരം വൈകുന്നേരം 4.30 ഓടെ വീട്ടുവളപ്പില്‍ നടന്നു.

”ധൈര്യത്തിലിരുന്നോളീ ട്ടോ, കരയുകയൊന്നും വേണ്ട, ഇടപെടും” അദാലത്തില്‍ പ്രശ്‌നം ബോധിപ്പിച്ച അരിക്കുളത്തെ കുഞ്ഞിക്കണ്ണേട്ടന് മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പ് – വീഡിയോ കാണാം

കൊയിലാണ്ടി: അരയ്ക്ക് കീഴ്‌പ്പോട്ട് ശരീരം പൂര്‍ണമായി തളര്‍ന്ന നിലയിലാണ്, മറ്റൊരാളുടെ സഹായമില്ലാതെ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാനാവാത്ത അവസ്ഥ. എങ്കിലും എല്ലാ വല്ലായ്കയും മറന്ന് അരുക്കുളം സ്വദേശിയായ കാവുമ്പുറത്ത് കുഞ്ഞിക്കണ്ണന്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുന്ന അദാലത്തിനെത്തി. ഒരു ജോലിയും ചെയ്യാന്‍ കഴിയാത്ത തനിക്ക് ഏക ആശ്രയമായ പെന്‍ഷന്‍ എങ്കിലും കിട്ടണേയെന്നതായിരുന്നു കുഞ്ഞിക്കണ്ണന്റെ അപേക്ഷ. ”ധൈര്യത്തിലിരുന്നോളീ, ട്ടോ,

വർണ്ണം -23; വെങ്ങപ്പറ്റ ഗവൺമെന്റ് ഹൈസ്കൂൾ അറുപത്തി ഒൻപതാം വാർഷികവും, യാത്രയയപ്പും

പേരാമ്പ്ര: വെങ്ങപ്പറ്റ ഗവൺമെന്റ് ഹൈസ്കൂൾ വർണ്ണം -23 അറുപത്തി ഒൻപതാം വാർഷികവും, യാത്രയയപ്പും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. 48 വർഷം സേവനമനുഷ്ഠിച്ച് സ്കൂളിലെ കുട്ടികൾക്ക് അന്നം വിളമ്പിയ കോടേരി അമ്മാളു അമ്മ, പ്രധാന അധ്യാപിക സുശീല കുമാരി, പി.ഇ.ടി അധ്യാപകൻ അബ്ദുൾ ലത്തീഫ് എന്നിവർക്ക് യാത്രയയപ്പ് നൽകി. വാർഡ്

error: Content is protected !!