Category: പേരാമ്പ്ര

Total 5339 Posts

ഇന്ത്യന്‍ ട്രൂത്ത് എക്‌സലന്‍സി അവാര്‍ഡ് 2023; മികച്ച ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം: അവാര്‍ഡ് നേട്ടവുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. 11ാമത് ഇന്ത്യന്‍ ട്രൂത്ത് എക്‌സലന്‍സി അവാര്‍ഡ് 2023 ലാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള അവാര്‍ഡ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിലും മികച്ച യുവ സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്തും ഏറ്റുവാങ്ങി.

കടിയങ്ങാട് പുറവൂര്‍ നങ്ങോളി കോത്തബ്ര സൂപ്പി ഹാജി അന്തരിച്ചു

കടിയങ്ങാട്: പുറവൂരിലെ നങ്ങോളി കോത്തബ്ര സൂപ്പി ഹാജി അന്തരിച്ചു. എഴുപത്താറ് വയസ്സായിരുന്നു. ചങ്ങരോത്ത് പഞ്ചായത്ത് ലീഗ് സെക്രട്ടറി, പുറവൂര് മഹല്ല് പ്രസിഡന്റ്, മുസ്ലിം ലീഗ് പുറവൂര്‍ ശാഖ സെക്രട്ടറി, പുറവൂര്‍ മമ്പഉല്‍ ഉലൂം മദ്രസ കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി. മക്കള്‍: അമ്മത്, സീനത്ത്, അഷറഫ്. മരുമക്കള്‍: സൗദ, മജീദ് കെ.ഇ,

പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ ഇന്ന് (15/05/2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. സില്‍വര്‍ കോളേജ്, ഉണ്ണിക്കുന്ന്, കൊമ്മിനിയോട്ട് ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളില്‍ എല്‍.ടി മെയ്ന്റനന്‍സ് പ്രവൃത്തികള്‍ നടക്കുന്നതിന്റെ ഭാഗമായി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും പാണ്ടിക്കോട് രാവിലെ 6.30 മുതല്‍ 11

ചിട്ടിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാതെ സ്ഥാപനം അടച്ചുപൂട്ടി; വഞ്ചനക്കെതിരെ നിയമ നടപടിക്കൊരുങ്ങി പേരാമ്പ്രയില്‍ നിക്ഷേപകരുടെ യോഗം

പേരാമ്പ്ര: ചിട്ടിയില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതില്‍ നടപടിക്കൊരുങ്ങി നിക്ഷേപകര്‍. നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധനകോടി ചിറ്റ്‌സ് സ്ഥാപനം പൂട്ടിയതിനെതിരേ ചിട്ടിയില്‍ പണം നിക്ഷേപിച്ചവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഒരുമാസമായി സ്ഥാപനം അടഞ്ഞുകിടക്കുകയാണെന്ന് പണം നിക്ഷേപിച്ചവര്‍ പറഞ്ഞു. ചിട്ടിയില്‍ ചേര്‍ന്നവരെ വഞ്ചിച്ചതിനെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്ന് പേരാമ്പ്രയിലെ ചിറ്റാളന്മാരുടെ യോഗം ആവശ്യപ്പെട്ടു. 200-ഓളം പേരുടേതായി രണ്ടുകോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ്

പേരാമ്പ്ര ചേനോളി റോഡില്‍ ‘ജയശ്രീ’ നിവാസില്‍ കെ.വി.ജയശ്രീ അന്തരിച്ചു

പേരാമ്പ്ര: ചേനോളി റോഡില്‍ ‘ജയശ്രീ’ നിവാസില്‍ കെ.വി ജയശ്രീ അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ അഡ്വ. വി.കെ കേളപ്പന്‍. മകന്‍: വി.കെ ശ്രീകാന്ത്. മരുമകള്‍: സി.എസ് ആര്യാചന്ദ്. സഹോദരങ്ങള്‍: കെ.വി പ്രകാശന്‍, കെ.വി പ്രമീള.

യാത്ര ഇനി പുതിയ പാലത്തിലൂടെ, കടന്തറപുഴയ്ക്ക് കുറുകെ കുറത്തിപ്പാറയില്‍ നിര്‍മ്മിച്ച സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പുപാലം 23ന് നാടിന് സമര്‍പ്പിക്കും; സ്വാഗതസംഘം രൂപീകരിച്ചു

പെരുവണ്ണാമൂഴി: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ കുറത്തിപാറയെയും മരുതോങ്കര പഞ്ചായത്തിലെ സെന്റര്‍മുക്കിനെയും ബന്ധിപ്പിച്ച് കടന്തറപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച ഇരുമ്പുപാലം 23ന് നാടിന് സമര്‍പ്പിക്കും. സിസ്റ്റര്‍ ലിനിയുടെ സ്മാരകമായി എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരുകോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍എ നിര്‍വ്വഹിക്കും. 2021 ഫെബ്രുവരിയില്‍ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞെങ്കിലും കഴിഞ്ഞ

പ്രഭാത സായാഹ്ന സവാരിയും കാല്‍നടയാത്രയും കൂടുതല്‍ സൗകര്യത്തോടെ; നൊച്ചാട് ജോഗിങ് പാത്ത് നിര്‍മ്മാണ പ്രവൃത്തിക്കും തോട് നവീകരണത്തിനും തുടക്കമായി

നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ചാലിക്കര സുഭിക്ഷ മുതല്‍ പുതിയ പുറത്ത് താഴ വരെ പുതുതായി നിര്‍മ്മിക്കുന്ന ജോഗിങ് പാത്തിന്റെയും തോട് നവീകരണത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് പാത്ത് നിര്‍മ്മിക്കുന്നത്. കരുവണ്ണൂര്‍ ബ്രാഞ്ച് കനാലിന്റെ വശത്ത് കൂടി നിര്‍മ്മിക്കുന്ന ജോഗിങ് പാത്തിന്റെ പ്രവൃത്തിയും വെള്ളിയൂര്‍ ചെമ്പോളി താഴ തോട്

ഭക്തിയില്‍ മുഴുകി നാട്; വാല്യക്കോട്ട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനം

പേരാമ്പ്ര: വാല്യക്കോട്ട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ഭക്തിഗാനസുധ, മുജപം, ഓട്ടന്‍തുള്ളല്‍, ഭഗവതി സേവ, ഗസല്‍ സന്ധ്യ, കലാസന്ധ്യ, പ്രസാദസദ്യ, ദീപാരാധന, സോപാന സംഗീതം, തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരും കൊട്ടാരം വിനുവും നേതൃത്വം നല്‍കിയ ഇരട്ടത്തായമ്പക, വിളക്കിനെഴുന്നള്ളത്ത് എന്നിവയും നടന്നു. മെയ്യ് ഏഴ് മുതലാണ് പ്രതിഷ്ഠാ ദിന മഹോത്സവം ആരംഭിച്ചത്. ചടങ്ങുകള്‍ക്ക് തന്ത്രി

ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി വോളിബോള്‍ ടൂര്‍ണ്ണമെന്റ്; വാശിയേറിയ മത്സരത്തില്‍ നൊച്ചാട് നോര്‍ത്ത് മേഖല ചാമ്പ്യന്‍മാര്‍

പേരാമ്പ്ര: ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ആവള മാനവ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ നൊച്ചാട് നോര്‍ത്ത് മേഖല ചാമ്പ്യന്‍മാരായി ആവള മേഖല റണ്ണേഴ്സ് അപ്പായി. വോളിബോള്‍ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം ജിജേഷ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.എം രഘുനാഥ്, ജില്ലാ കമ്മിറ്റി അംഗം സി.കെ

ആവള എടത്തും താഴ ജിജീഷ് അന്തരിച്ചു

ആവള: ആവള എടത്തും താഴ ജിജീഷ് അന്തരിച്ചു. മുപ്പത്തെട്ട് വയസ്സായിരുന്നു. അച്ഛന്‍: ശങ്കരന്‍. അമ്മ: മീനാക്ഷി. ഭാര്യ: ശാരി (കൂട്ടാലിട). സഹോദരങ്ങള്‍: ജിതേഷ് (തിരുവള്ളൂര്‍), ജിഷ (പാലേരി) mid4]

error: Content is protected !!