Category: പേരാമ്പ്ര
നിറഞ്ഞ സ്‌റ്റേഡിയത്തെ സാക്ഷിയാക്കി വാശിയേറിയ പോരാട്ടം, വിജയം നിര്‍ണയിച്ച് പെനാല്‍റ്റി ഷൂട്ടൗട്ട്; ചെറുവണ്ണൂരില്‍ നടക്കുന്ന ഇ.എം.എസ് കപ്പ് ഫുട്‌ബോള്‍ മേളയില്‍ ആദ്യ ദിനം വിജയികളായി എം.എസ്.എ സ്‌പോര്‍ട്‌സ് മാഹിയും സോക്കര്‍ കാലിക്കറ്റും
ചെറുവണ്ണൂര്‍: ഡിവൈഎഫ്‌ഐ ചെറുവണ്ണൂര്‍ മേഖലാ കമ്മിറ്റി മുയിപ്പോത്ത് നിരപ്പം ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഇ.എം.എസ് കപ്പ് ഉത്തരമേഖല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ വിനീത് മുഖ്യാതിഥിയായി. മേഖലാ സെക്രട്ടറി എ.കെ അഭിരാജ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം
ഫെഡറേഷന്‍ കപ്പ് രണ്ടാം ദിനം; 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ തിളക്കവുമായി ചക്കിട്ടപ്പാറയുടെ സ്വന്തം ജിന്‍സണ്‍ ജോണ്‍സണ്‍
റാഞ്ചി: ഫെഡറേഷന്‍കപ്പ് രണ്ടാം ദിന മത്സരത്തില്‍ മലയാളിതാരത്തിന് ആദ്യ സ്വര്‍ണം. മലയാളിതാരം ചക്കിട്ടപ്പാറയുടെ സ്വന്തം ജിന്‍സണ്‍ ജോണ്‍സണാണ് സ്വര്‍ണം സ്വന്തമാക്കിയത്. ജിന്‍സന്റെ സ്വര്‍ണം ഉള്‍പ്പെടെ 5 മെഡലാണ് ചൊവ്വാഴ്ച്ച നടന്ന മത്സരങ്ങളില്‍ മലയാളി താരങ്ങള്‍ നേടിയത്. ഒരു സ്വര്‍ണവും രണ്ടുവെള്ളിയും രണ്ടു വെകലവും ഉള്‍പ്പെടുന്നതാണ് മെഡല്‍. ഇതോടെ 26ാമത് ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ
നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാതെ അടച്ചുപൂട്ടിയ പേരാമ്പ്രിലെ ധനകാര്യ സ്ഥാപനത്തില്‍ പോലീസ് പരിശോധന; രേഖകള്‍ കസ്റ്റഡിയിലെടുത്തു
പേരാമ്പ്ര: പേരാമ്പ്രയില്‍ പൂട്ടിക്കിടക്കുന്ന ധനകാര്യസ്ഥാപനമായ ധനകോടി ചിറ്റ്‌സില്‍ പോലീസ് പരിശോധന നടത്തി. സ്ഥാപനത്തിലെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ കസ്റ്റഡിയിലെടുത്തു. ചിട്ടിയില്‍ച്ചേര്‍ന്ന് പണം ലഭിക്കാതെ പ്രയാസത്തിലായ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം യോഗം ചേരുകയും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സംഭവം അന്വേഷണത്തിനായി വടകര അഡീഷണല്‍ എസ്.പി പി.എം. പ്രദീപിന് കൈമാറിയിട്ടുണ്ട്. പേരാമ്പ്രയില്‍
മാലിന്യ മുക്തം; ഗ്രീന്‍ ചക്കിട്ടപാറ- ക്ലീന്‍ ചക്കിട്ടപാറ പദ്ധതിക്ക് തുടക്കമായി
ചക്കിട്ടപാറ: പഞ്ചായത്തിലെ മാലിന്യമുക്ത പരിപാടിയായ ഗ്രീന്‍ ചക്കിട്ടപാറ – ക്ലീന്‍ ചക്കിട്ടപാറ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി 5800 വീടുകള്‍ ഒരു ദിവസം കൊണ്ട് മാലിന്യ മുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. പതിനഞ്ചു വാര്‍ഡുകളിലെ മൂവായിരം സന്നദ്ധ സേവന പ്രവര്‍ത്തകരാണ് മാലിന്യ സംസ്‌കരണ യജ്ഞത്തില്‍ പങ്കാളികളായത്. 146 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും രൂപവത്ക്കരിച്ച 250 സ്‌ക്വാഡുകളായാണ്
പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (17/05/2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. കന്നിപ്പൊയില്‍ ഭാഗങ്ങളില്‍ രാവിലെ 6.30 മുതല്‍ 8 മണി വരെയും കൊമ്മിണിയോട് ഭാഗങ്ങളില്‍ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയുമാണ് വൈദ്യുതി തടസപ്പെടുക. ടച്ചിങ് ക്ലിയറന്‍സ് പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. summary: There will be
എരവട്ടൂര്‍ പുതിയെടുത്ത്കണ്ടി മാധവി അമ്മ അന്തരിച്ചു
പേരാമ്പ്ര: എരവട്ടൂരിലെ പുതിയെടുത്ത് കണ്ടി മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: എരുവട്ടൂരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച പരേതനായ ഇ.എന്‍ നാരായണന്‍ നായര്‍. മക്കള്‍: പി.കെ ഗീത, പി.കെ സുരേന്ദ്രന്‍ (സിപിഐഎം കണ്ണോത്ത് കുന്ന് ബ്രാഞ്ച് അംഗം, പി.കെ ബില്‍ഡ് വെയര്‍ പേരാമ്പ്ര), പി.കെ സതീശന്‍ (സിപിഐഎം മൊട്ടന്തറ ബ്രാഞ്ച്
കടിയങ്ങാട് സ്വദേശി സ്റ്റേഷനിലെത്തിയത് ദേഹം മുഴുവന്‍ പെട്രോളില്‍ കുളിച്ച്, കയ്യില്‍ തീപ്പെട്ടിയും; യുവാവിനെ അനുനയിപ്പിച്ച് കുളിപ്പിച്ചയക്കുന്ന പേരാമ്പ്ര പൊലീസ്- വീഡിയോ കാണാം
പേരാമ്പ്ര: കടിയങ്ങാട് സ്വദേശിയായ യുവാവ് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തിയത് ദേഹം മുഴുവന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി. കയ്യില്‍ തീപ്പെട്ടിയും യുവാവ് കരുതിയിരുന്നു. കാര്യം മനസിലാക്കിയ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീവനക്കാരുടെ ജാഗ്രതയോടെയുള്ള ഇടപെടല്‍ യുവാവിന് രക്ഷയായി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഭാര്യയുമായി ഒരുമിച്ച് ജീവിച്ചുപോകാന്‍ കഴിയില്ലെന്നും
” എനിക്ക് ഭാര്യയുമൊത്ത് ജീവിച്ചുപോകാന്‍ കഴിയില്ല” എന്ന് പറഞ്ഞ് പെട്രോളില്‍ കുളിച്ച് പൊലീസിന് മുന്നില്‍ ആത്മഹത്യഭീഷണിയുമായി കടിയങ്ങാട് സ്വദേശിയായ 26കാരന്‍; യുവാവിനെ മണിക്കൂറുകളെടുത്ത് അനുനയിപ്പിച്ച് പേരാമ്പ്ര പൊലീസ്
പേരാമ്പ്ര: പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രിയോടെ അരങ്ങേറിയ ഉദ്വേഗഭരിതമായ സംഭവ വികാസങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. സംഭവത്തെക്കുറിച്ചുള്ള പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് കെ.ടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ സുഹൃത്താണ് സ്വന്തം ഫേസ് ബുക്കിലൂടെ റിയാസിന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാനസിക പിരിമുറുക്കത്തിന്റെ തീവ്രതയിൽ രക്ഷയില്ലാതെ മരണം വരിക്കാൻ തീരുമാനിച്ച കടിയങ്ങാട്
പേരാമ്പ്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്നും നാളെയും പേരാമ്പ്ര – പൈതോത്ത് – ചക്കിട്ടപ്പാറ റോഡില്‍ ഗതാഗത നിരോധനം
പേരാമ്പ്ര : പേരാമ്പ്ര – പൈതോത്ത് – ചക്കിട്ടപ്പാറ റോഡില്‍ ഗതാഗതം തടസ്സപ്പെടും. ഇന്നും നാളെയുമായാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ടാറിംഗ് പ്രവര്‍ത്തി നടക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. പേരാമ്പ്ര ടൗൺ മുതൽ പള്ളിത്താഴ വരെയുള്ള ഭാഗത്തെവാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ പ്രത്യേക അറിയിപ്പുണ്ട്.
കല്ലോട്ടെ കോൺഗ്രസ് പ്രവർത്തക൯ ചേണിയക്കുന്നുമ്മൽ നാരായണൻ അന്തരിച്ചു
പേരാമ്പ്ര: കല്ലോട്ടെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ ചേണിയക്കുന്നുമ്മൽ നാരായണൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ഇന്ദിര (ടീച്ചർ, കൈപ്രം അംഗൻവാടി). മക്കൾ: ലിസ്ന, പരേതനായ ലിജിൻ. മരുമകൻ: വിപിൻ. സഹോദരങ്ങൾ: ദേവി, ശാന്ത, പരേതരായ മാണിക്യം, നാരായണി, ഗോപാലൻ. സംസ്കാരം തിങ്കളാഴ്ച രാത്രി 10.30 ന് വീട്ടു വളപ്പിൽ നടന്നു.