Category: പേരാമ്പ്ര
മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടു, പേരാമ്പ്ര സ്വദേശി അമ്മദിന് വഴിമുടക്കിയായ മണ്ണുമാന്തി യന്ത്രം നീക്കം ചെയ്തുvvvvvvvvv
പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വഴിമുടക്കിയായ മണ്ണുമാന്തി യന്ത്രം എടുത്തുമാറ്റി. കച്ചേരി പറമ്പത്ത് അമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥലത്ത് വീട്ടിനു മുമ്പിലായി അഞ്ചു വര്‍ഷമായി വഴിമുടക്കിയായി നിന്ന മണ്ണുമാന്തി യന്ത്രമാണ് മാറ്റിയത്. കൊയിലാണ്ടി താലൂക്ക് അദാലത്തിനെത്തിയ അമ്മദിന്റെ പരാതിക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന പൊതുമാരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
‘ഉദാത്തമായ മനുഷ്യസ്നേഹത്തിന്‍റെയും സേവനസന്നദ്ധതയുടെയും പ്രതീകമാണ് സിസ്റ്റർ ലിനി’; അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
പേരാമ്പ്ര: നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയിൽ ജീവ ത്യാഗം വരിച്ച ചക്കിട്ടപാറ സ്വദേശിനിയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമായ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് അഞ്ചാണ്ട്. അപകടകാരിയായ വൈറസിനു മുൻപിൽ വിറങ്ങലിച്ചുപോയ ജനതയ്ക്ക് ജീവത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് ലിനി ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: ഇന്ന് സിസ്റ്റർ ലിനിയുടെ ഓർമ്മദിനമാണ്. സ്വന്തം
കാപ്പാട് മഹല്ല് ഖാസി പി.കെ.ശിഹാബുദ്ദീന്‍ അഹമ്മദ് ഫൈസി അന്തരിച്ചു
കാപ്പാട്: കാപ്പാട് മഹല്ല് ഖാസി പി.കെ.ശിഹാബുദ്ദീന്‍ അഹമ്മദ് ഫൈസി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ജാമിഅ ഐനുല്‍ ഹുദാ കാപ്പാടിന്റെ മുഖ്യരക്ഷാധികാരിയും കോഴിക്കോട് ജില്ലാ മുശവറ അംഗവുമാണ്. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ പി.കെ.കെ.ബാവയുടെ ഇളയ സഹോദരനാണ്. ഭാര്യ ഫാത്തിമ. മക്കള്‍: നൂറുദ്ദീന്‍ ഹൈത്തമി (ദുബൈ), ജുനൈദ് വാഫി ( ലണ്ടന്‍), ഉബൈദു
പിന്‍വലിച്ച 2000 രൂപ കയ്യിലുള്ളവര്‍ എന്ത് ചെയ്യണം? സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ വ്യാപകമായിരിക്കെ വ്യക്തത വരുത്തി എസ്.ബി.ഐ
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുന്നതും നിക്ഷേപിക്കുന്നതും സംബന്ധിച്ച ആശയ കുഴപ്പത്തില്‍ വ്യക്തതവരുത്തി എസ്ബിഐ. സാമൂഹ്യമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച പല പ്രചരണങ്ങളും വ്യാപകമായിരിക്കെയാണ് എസ്.ബി.ഐ തന്നെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. നോട്ടുകള്‍ മാറുന്നതിന് ബാങ്കില്‍ പ്രത്യേക സ്ലിപ്പ് എഴുതി നല്‍കുകയോ ഐഡി കാര്‍ഡുകള്‍ കാണിക്കുകയോ വേണ്ടെന്നാണ് ബ്രാഞ്ചുകള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദശത്തില്‍ പറയുന്നത്. ഏതെങ്കിലും
സംഗീത പ്രേമികളുടെ മനം കവരാനായി തേന്‍ നിലാവ്; വെങ്ങപ്പറ്റ ഹൈസ്‌കൂള്‍ പ്രവേശനോത്സവ ഗാനം പ്രകാശനത്തിനൊരുങ്ങി
വെങ്ങപ്പറ്റ: ആസ്വാദകരുടെ മനസ്സില്‍ ഇടം നേടാനായി ഒരുങ്ങിയിരിക്കുകയാണ് വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിന്റെ പ്രവേശനോത്സവ ഗാനം. ‘തേന്‍ നിലാവ്’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ഔദ്യോഗിക പ്രകാശനം ഗായകനും പാട്ടെഴുത്തുകാരനുമായ വി.ടി മുരളി മെയ് 23ന് തന്റെ ഫേസ്ബുക്കിലൂടെ നിര്‍വഹിക്കും. നവല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ വെങ്ങപ്പറ്റ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ നിജീഷ് മണിയൂരാണ് ഗാനത്തിന്റെ രചയിതാവ്. വരികള്‍ക്ക് സംഗീതം
തൃശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിന് തീപ്പിടിച്ചു
തൃശൂര്‍: തൃശൂരില്‍ ഓടിക്കൊണ്ടിരിക്കെ ട്രാവലറിന് തീപ്പിടിച്ചു. കല്ല്യാണ ഓട്ടത്തിനിടെ ചേലക്കര കൊണ്ടാഴിയിലായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. തീപിടുത്തത്തില്‍ ട്രാവലര്‍ പൂര്‍ണമായി കത്തിനശിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. കല്ല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തില്‍ ആദ്യ ഘട്ടത്തില്‍ ആളുകളെ എത്തിച്ചശേഷം രണ്ടാം ഘട്ടത്തിനായി ആളുകളെ എടുക്കുന്നതിനായി എത്തിയ സമയത്താണ് തീപിടുത്തമുണ്ടായതെന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഡ്രൈവര്‍ ഉടന്‍ തന്നെ
ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമെ മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത 24 മണിക്കൂറില്‍ 64.5
തിരുവനന്തപുരത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറയന്‍കീഴ് ശാര്‍ക്കര ശ്രീ ശാരദാ വിലാസം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആര്‍.എസ്.രാഖിശ്രീ (ദേവു) ആണ് മരിച്ചത്. പതിനഞ്ച് വയസായിരുന്നു. കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം പുറത്ത് വന്നപ്പോള്‍ മുഴുവന്‍
സിസ്റ്റര്‍ ലിനി നിപ പോരാട്ടത്തിന്റെ ചുരുക്കപ്പേര്; കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി ടി.പി രാമകൃഷ്ണന്‍ എംഎല്‍എ
പേരാമ്പ്ര: ആതുര സേവനത്തിന്റെ ത്യാഗോജ്വലമായ മാതൃക തീര്‍ത്ത സിസ്റ്റര്‍ ലിനിയുടെ വീട് സന്ദര്‍ശിച്ച് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍. ഇന്ന് രാവിലെയായിരുന്നു എംഎല്‍എ വീട്ടിലെത്തിയിരുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിപയ്‌ക്കെതിരെയുള്ള പോരാട്ടത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ലിനിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് അഞ്ച് വര്‍ഷം തികയുകയാണ്. ” സിസ്റ്റര്‍ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് ഇന്നേക്ക് അഞ്ചാണ്ട്
കൂരാച്ചുണ്ട് നടുപറമ്പില്‍ ഐഷഹസ്സന്‍ അന്തരിച്ചു
കൂരാച്ചുണ്ട്: ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന നടൂപറമ്പില്‍ ഐഷഹസ്സന്‍ അന്തരിച്ചു. നൂറ്റി നാല് വയസ്സായിരുന്നു. കൂരാച്ചുണ്ടിലെ വ്യാപാരി മാടോലില്‍ സലിമിന്റെ (മലനാട് സ്റ്റോഴ്‌സ് ) വല്ല്യുമ്മയാണ്. ഭര്‍ത്താവ്: ഹസ്സന്‍ (പരേതന്‍) മക്കള്‍ അലി, ബഷീര്‍ മാസ്റ്റര്‍ (ഇരുവരുംപരേതര്‍) സൈനബ, നബീസ, പാത്തു. മരുമക്കള്‍: പാത്തു,സുബൈദ,കാസിംമാടോലില്‍ (പരേതന്‍) തമ്പി ,അലി മയ്യത്ത് നിസ്‌കാരം ഇന്ന് 10. 30 ന്