Category: പേരാമ്പ്ര
Kerala Lottery Result Sthree Sakthi SS 366 Winners List| 75 ലക്ഷം നേടിയത് ആരാകും? സ്ത്രീ ശക്തി ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം…
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 366 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.comൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
താമരശ്ശേരിയില്‍ വീടിന് മുകളിലേക്ക് മിനി ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
താമരശ്ശേരി: താമരശേരിയില്‍ വീടിന് മുകളിലേക്ക് മിനി ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ലോഡിങ് തൊഴിലാളികളായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രാജന്റെ എന്ന തൊഴിലാളിയുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. കുന്നിന്റെ മുകളില്‍ നിന്ന് മരം കയറ്റി വരുകയായിരുന്ന ലോറി താഴേക്ക് റിവേഴ്സ് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. തുടര്‍ന്നാണ് ലോറിക്കുള്ളിലുണ്ടായിരുന്ന
ബര്‍ഗര്‍ കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ; പേരാമ്പ്രയിലെ സിറ്റി ബെര്‍ഗര്‍ കോഫീ ആന്‍ഡ് കൂള്‍ബാറിന്റെ മൂന്ന് കടകള്‍ അടപ്പിച്ചു
പേരാമ്പ്ര: നഗരത്തിലെ കൂള്‍ബാറില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ. സിറ്റി ബെര്‍ഗര്‍ കോഫീ ആന്‍ഡ് കൂള്‍ബാറില്‍ നിന്ന് ചിക്കന്‍ ബെര്‍ഗര്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. കടയില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഛര്‍ദിയും വയറിളക്കവും ബാധിച്ചതോടെ 8 പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും 12 പേരെ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കനത്ത മഴ: കുറ്റ്യാടിയിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശം, എട്ട് വീടുകള്‍ തകര്‍ന്നു
കുറ്റ്യാടി: ഇന്നലെ ഉച്ചയോടെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും കുറ്റ്യാടിയിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കുറ്റ്യാടി വേളം കുറിച്ചകം കൂളിക്കുന്ന് മേഖലയില്‍ എട്ട് വീടുകള്‍ തകര്‍ന്നു. കായക്കൊടി, കാവിലുംപാറ പ്രദേശത്തും ശക്തമായ മഴയായിരുന്നു പെയ്തിരുന്നത്. കുറിച്ചകം ചിറയ്ക്കല്‍ മീത്തല്‍ കുമാരന്‍, എടത്തും പൊയില്‍ ശാന്ത, കണിശന്റെ ചാലില്‍ പൊക്കന്‍, പി.എം ബാബു, പോതിക്കണ്ടി ഗോപാലന്‍,
“പാപ്പാത്തി കൂട്ടം” കായണ്ണയിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം സംഘടിപ്പിച്ചു
കായണ്ണ ബസാർ: കായണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “പാപ്പാത്തി കൂട്ടം” എന്ന പേരിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യനില്ലെങ്കിലും പ്രകൃതിക്ക് നിലനിൽക്കാൻ ആകുമെന്നും പ്രകൃതിയില്ലെങ്കിൽ മനുഷ്യന് നിലനിൽപ്പില്ലെന്നുമുള്ള സത്യം മനുഷ്യൻ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷത
ഭക്ഷണത്തിന്റെ രുചിക്കായി ഉപ്പിടുമ്പോള്‍ ശ്രദ്ധിക്കണേ, ഉപ്പു കൂടിയ ഭക്ഷണം വൃക്കയെ തകരാറിലാക്കും, നോക്കാം വിശദമായി
ഭക്ഷണത്തിന് രുചി കൂട്ടുന്ന ഉപ്പ് മനുഷ്യരില്‍ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഭക്ഷണത്തിലെ ഉപ്പില്‍ നിന്നു തന്നെയാണ് ശരീരത്തിനാവശ്യമായ സോഡിയവും ക്‌ളോറൈഡ് അയണുകളുമെല്ലാം ലഭിക്കുന്നതും നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തിന് സഹായിക്കുന്നതും. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിലും ഈ ധാതുക്കള്‍ പ്രധാന പങ്കു വഹിക്കുന്നു. എന്നാല്‍ ഉപ്പ് കൂടുതലുപയോഗിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു കാരണമാകും. കൂടാതെ വൃക്കയ്ക്കും തകരാറാണ്. ഉപ്പു
കോഴിക്കോട് യുവ ദമ്പതികളെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവം; പ്രതി പിടിയില്‍
കോഴിക്കോട്: കോഴിക്കോട്ട് നഗരത്തില്‍ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. പ്രതിയെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു. കേസില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ മുഹമ്മദ് അജ്മലാണ് മര്‍ദ്ദിച്ചതെന്നും മറ്റുള്ളവര്‍ക്കെതിരെ പരാതിയില്ലെന്നും പരാതിക്കാരനായ അശ്വിന്‍ വ്യക്തമാക്കി. ഞായറാഴ്ച രാത്രി സിനിമ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരിങ്ങാടന്‍പള്ളി സ്വദേശി
‘തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം’; യൂനിയന്‍ എസ്.ടി.യു പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
പേരാമ്പ്ര: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കണ്‍വെന്‍ഷന്‍. തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ എസ്.ടി.യു പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷമാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ ജില്ലാ പ്രസിഡന്റ് കെ.പി സലാം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി.കെ റഹിം അധ്യക്ഷനായി. അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രന്‍ കല്ലൂര്‍, ഷര്‍മിന കോമത്ത്, സക്കീന
നിപ ജീവനെടുത്ത പന്തിരിക്കരയിലെ സാലിഹിന്റെ വിദ്യാഭ്യാസ വായ്പയില്‍ ജപ്തി ഭീഷണി; സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് കുടുംബം
പേരാമ്പ്ര: നിപബാധിച്ച് മരിച്ച കുടുംബാഗംങ്ങളുടെ വിയോഗത്തിന്റെ വേദനയില്‍ നിന്നും കരകയറുംമുന്‍പേ ജപ്തി ഭീഷണിയില്‍ വലഞ്ഞ് കുടുംബം. സൂപ്പിക്കടയിലെ മറിയത്തിന്റെ കുടുംബത്തിനാണ് ഇങ്ങനെ ഒരു വിഷമകരമായ അനുഭവമുണ്ടായിരിക്കുന്നത്. നിപകവര്‍ന്ന മകന്‍ സാലിഹിന്റെ വിദ്യാഭ്യാസ വായ്പ്പയുടെ കുടിശ്ശികയിലാണ് വീട് ജപ്തി ഭീഷണി നേരിടുന്നത്. 2011 ലാണ് സാലിഹ് ബെംഗളൂരുവില്‍ സിവില്‍ എഞ്ചിനിയറിങ് പഠനത്തിന് കേരള ഗ്രാമീണ ബാങ്ക് പന്തിരിക്കര
രാജീവ് ഗാന്ധി രക്തസാക്ഷി ദിനം; ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി അനുസ്മരണ സദസ് സംഘടിപ്പിച്ചു
ചെറുവണ്ണൂര്‍: രാജീവ് ഗാന്ധി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. എം.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അരുണ്‍ മണമല്‍ മുഖ്യ പ്രഭാഷണം നടത്തി. എ.കെ ഉമ്മര്‍, ആര്‍.പി ഷോഭിഷ്, പട്ടയാട്ട് അബ്ദുള്ള,