Category: പേരാമ്പ്ര

Total 5337 Posts

ഫിസിഷ്യന്‍ ഇന്നുണ്ട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (02-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ ഡോ.ആര്യ കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത്

പേരാമ്പ്രയില്‍ നാളെ ഹര്‍ത്താല്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ നാളെ ഹര്‍ത്താല്‍ നടത്തും. വിക്ടറിയില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിന്റെ ഭാഗമായി വ്യാപാരികള്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി. തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ

കുട്ടിക്കൂട്ടത്തിന്റെ ആരവങ്ങള്‍ളോടെ നാടാകെ പ്രവേശനോത്സവം ആഘോഷിക്കുമ്പോള്‍ ഒന്നാം ക്ലാസിലെത്തിയ ഒരു കുട്ടിക്കായ് പ്രവേശനോത്സവമൊരുക്കി പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂള്‍

പേരാമ്പ്ര: നാടാകെ പ്രവേശനോത്സവത്തിന്റെ ആരവങ്ങളും ആഘോഷങ്ങളും മുഴങ്ങുമ്പോള്‍ പേരാമ്പ്ര ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ പുതുതായെത്തിയ ഒരു വിദ്യാര്‍ത്ഥിയ്ക്കായ് പ്രവേശനോത്സവമൊരുക്കി അധ്യാപകര്‍. തോരണങ്ങളാല്‍ അലങ്കരിച്ച സ്‌കൂള്‍ അങ്കണത്തില്‍ നവാഗതയായെത്തിയ കുട്ടിയെ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളെ മധുരങ്ങള്‍ നല്‍കി അധ്യാപകര്‍ സ്വീകരിച്ചു. മറ്റ് സ്‌കൂളുകളെപ്പോലെ തന്നെ സൗകര്യങ്ങളും പഠന നിലവാരവും ഉണ്ടായിട്ടും ഈ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല എന്നതാണ് വസ്തുത.

അറിവിന്റെ ലോകത്തേക്ക് ആരവങ്ങളും ആഘോഷങ്ങളിമായി കുരുന്നുകളെത്തി; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ നടന്നു

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുബീഷ് ടി അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള പഠന കിറ്റ് വിതരണം പേരാമ്പ്ര ബ്ലോക്ക് ബി.പി.സി നിത വി.പി, സ്‌കൂള്‍ മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍

പേരാമ്പ്ര വിക്ടറി ടൈല്‍സിന് മുന്നില്‍ തൊഴിലാളികള്‍ നടത്തിയിരുന്ന സമരത്തിടെ സംഘര്‍ഷാവസ്ഥ; സമരക്കാരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കം ചെയ്തു, സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങി

പേരാമ്പ്ര: തൊഴിലാളി സമരം നടക്കുന്ന പേരാമ്പ്രയിലെ വിക്ടറി ടൈല്‍സിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. സമരസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കം ചെയ്തു. സമരം നടത്തിയ സി.ഐ.ടി.യു ബി.എം.എസ് പ്രവര്‍ത്തകരായ തൊഴിലാളികളെയും സമരത്തിന് നേതൃത്വം നല്‍കിയ മറ്റു പ്രവര്‍ത്തകരെയും ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്ഥപനം തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങി. സ്ഥാപനത്തില്‍ പത്ത് വര്‍ഷത്തോളമായി തൊഴിലെടുക്കുന്ന ഏഴുപേരെ

കണ്ണൂരിലെ ട്രെയിനിലെ തീപിടുത്തം; സി.സി.ടി.വിയിലെ ആളെ തിരിച്ചറിഞ്ഞതായി സൂചന; കുടുങ്ങിയത് ഇന്ധന ഡിപ്പോയിലെ ക്യാമറയില്‍

കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ട്രെയിനിന് സമീപത്ത് കണ്ടയാളെ തിരിച്ചറിഞ്ഞതായി സൂചന. റെയില്‍വേ ട്രാക്കിന് സമീപത്തുള്ള ബി.പി.സി.എല്‍ ഇന്ധന ഡിപ്പോയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ട്രെയിനിന് സമീപത്തു കൂടി ഒരാള്‍ നടന്നു പോവുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. തീപിടുത്തമുണ്ടാകുന്നതിനു മുമ്പ് ഇയാള്‍ ട്രെയിനിനടുത്ത് ഉണ്ടായിരുന്നു. പോലീസ് ഇയാളെ തിരിച്ചറിഞ്ഞെന്നും കസ്റ്റഡിയിലായെന്നുമാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവിന്റെ അമ്മ പി.എം ശാരദ അന്തരിച്ചു

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റിയംഗവുമായ എന്‍.പി ബാബുവിന്റെ അമ്മ പി.എം ശാരദ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ഡലം കമ്മറ്റി അംഗവും സി.പി ഐ എം നേതാവുമായിരുന്ന സഖാവ് പി എം നാരായണ മാരാരുടെ ഭാര്യയാണ്. മക്കള്‍; പി.എം ശ്രീകുമാര്‍ (റിട്ട: പ്രിന്‍സിപ്പാള്‍, നവോദയ, മൊറേന) പി.എന്‍ ജയശ്രീ

മണിദാസ് പയ്യോളിയുടെ നാടന്‍ പാട്ടും, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും; മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആവേശമായി പ്രവേശനോത്സവം

മേപ്പയ്യൂര്‍: ആട്ടവും പാട്ടുമായി പ്രവേശനോത്സവത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. മണിദാസ് പയ്യോളിയുടെ നാടന്‍ പാട്ടും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എം എം ബാബു പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.രമ്യ മുഖ്യാതിയായി പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ കെ. നിഷിദ് സ്വാഗതം

അവര്‍ എഴുതിയും വായിച്ചും വളരട്ടെ; കുരുന്നുകള്‍ക്കായി നരിനട ഡി.വൈ.എഫ്.ഐ യൂണിറ്റുകള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

നരിനട: പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നരിനട ഡി.വൈ.എഫ്.ഐ യൂണിറ്റുകള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എല്‍.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണ കിറ്റ് വിതരണം ചെയ്തത്. നരിനട പുഷ്പ സ്‌കൂളില്‍ വെച്ചായിരുന്നു വിതരണം. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ കീഴില്‍ 2527 കിറ്റുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ കിറ്റ് നല്‍കുന്നത്. വിതരണോദ്ഘാടനം വാര്‍ഡ്

പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്: അനിശ്ചിത കാല സമരം തുടങ്ങുമെന്ന് സമരസമിതി

പേരാമ്പ്ര: തൊഴില്‍ പ്രശ്‌നം മൂലം അടച്ചിട്ട പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്‍ഡ് സാനിറ്ററീസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. സ്ഥാപനത്തിന് മുന്നില്‍ സി.ഐ.ടി.യു , ബി.എം.എസ് തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്തില്‍ സമരം ശക്തമാകുന്നതിനിടെയാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. അതേസമയം ജീവനക്കാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കളും വ്യക്തമാക്കി. സ്ഥാപനത്തില്‍ പത്ത് വര്‍ഷത്തോളമായി

error: Content is protected !!