Category: പേരാമ്പ്ര
യുവാക്കളെയും സ്കൂൾ വിദ്യാർഥികളെയും കേന്ദ്രീകരിച്ച് ലഹരി വില്പന; പേരാമ്പ്ര മുളിയങ്ങലിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
പേരാമ്പ്ര: മുളിയങ്ങൽ കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുളിയങ്ങലിൽ വാടകക്ക് താമസിക്കുന്ന ജിയാവുൾ ഹഖ് (40) ആണ് പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതി കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി വിൽപന നടത്തുന്നതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ഇയാളെ പോലീസ്
ചങ്ങരോത്ത് അടയ്ക്കാ പറിക്കാനായി കവുങ്ങില്‍ കയറിയ വയോധികൻ കാല് കുടുങ്ങി തല കീഴായി തൂങ്ങിക്കിടന്നത് ഒരു മണിക്കൂർ; അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി
ചങ്ങരോത്ത്: ചങ്ങരോത്ത് തെക്കേടത്ത് കടവിനടുത്ത് പുറവൂരിൽ സ്വന്തം തോട്ടത്തിലെ കവുങ്ങില്‍ മെഷീൻ ഉപയോഗിച്ച് അടയ്ക്ക പറക്കുന്നതിനിടയിൽ മെഷീനിൽ കാൽ കുടുങ്ങി തല താഴേക്ക് മറിഞ്ഞ് തൂങ്ങിക്കിടന്ന വയോധികനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മുതുവണ്ണാച്ച തൊട്ടാർമയങ്ങി വീട്ടിൽ അമ്മദ് ഹാജി (60)യാണ് കവുങ്ങിൽ കുടുങ്ങിയത്. ഒരു മണിക്കൂർ നേരത്തെ ശ്രമകരമായ പ്രവർത്തനത്തിലൂടെയാണ് പേരാമ്പ്ര അഗ്നി
പേരാമ്പ്ര വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു; പേരാമ്പ്ര പോലിസ് കേസെടുത്തു
പേരാമ്പ്ര: വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ അജ്ഞാതര്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു. ഡിവൈഎഫ്‌ഐ കരുവണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗം ജഗന്റെ വീടിനു നേരെയാണ് അക്രമം ഉണ്ടായത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം . വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് പുറത്തിറങ്ങി നോക്കുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. സംഭവ സമയം ജഗനും അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.
ചക്കിട്ടപാറ പഞ്ചായത്തിലെ താന്നിയോട് കല്ലായി കുന്നിൽ വൻ തീപിടുത്തം; തീ അണച്ചത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ താന്നിയോട് കല്ലായി കുന്നിൽ വൻ തീപിടുത്തം. മലയുടെ ഇരു ഭാഗങ്ങളിലേക്കും തീ പടർന്നു പിടിച്ചു.ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷ സേന സ്ഥലത്തെത്തി. തീപ്പിടിച്ച മലയുടെ ഏറ്റവും മുകളിൽ ഫയർ എഞ്ചിൻ എത്തിക്കാനാകില്ല. അതിനാൽ നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് തീ
പ്രശ്നങ്ങളെ അഭിമുഖീകരിന്നതിന് അമ്മമാരെ പ്രാപ്തരാക്കുക; വടക്കുമ്പാട് ഹയർ സെക്കൻഡറിയിൽ കൗൺസിലിങ് സഭ
പേരാമ്പ്ര : മാറിയ സാമൂഹ്യ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളെ അഭിമുഖീകരിന്നതിന് അമ്മമാരെ പ്രാപ്തരാക്കാൻ വടക്കുമ്പാട് ഹയർ സെക്കൻ്ററി സ്കൂളിൽ കൗൺസിലിങ് സഭ സംഘടിപ്പിച്ചു. കേരള പോലീസ് സോഷ്യൽ പോലീസിങ്ങിൻ്റെ “ചിരി” പദ്ധതിയുടെ ഭാഗമായാണ് “അമ്മ അറിയാൻ” എന്ന പരിപാടി നടന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പറേമ്മൽ സഭ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ വി അനിൽ
2025 -26 വാർഷിക പദ്ധതി രൂപീകരണം; പേരാമ്പ്രയിൽ ബ്ലോക്ക് ഗ്രാമസഭ ചേർന്നു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായുള്ള ബ്ലോക്ക് ഗ്രാമസഭ പ്രസിഡൻ്റ് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭയിൽ വൈസ് പ്രസിഡൻ്റ് സി.കെ പാത്തുമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്ഥിരം സമിതി ചെയർമാൻ കെ. സജീവൻ മാസ്റ്റർ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. പേരാമ്പ്ര ഗ്രാമ
നിങ്ങളുടെ നാട്ടിലെ ഈന്ത് മരങ്ങൾ അകാരണമായി ഉണങ്ങിപ്പോകുന്നുണ്ടോ? ഈന്തിനെ നശിപ്പിക്കുന്ന കീടങ്ങളെ കുറിച്ച് കൂടുതൽ അറിയാം
വടകര: നിങ്ങളുടെ നാട്ടിലും പരിസര പ്രദേശങ്ങളിലും ഈന്തുമരങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ, അവ അകാരണമായി ഉണങ്ങിപ്പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? പ്രശ്നം നിസ്സാരമായി കാണരുതെ, ശൽക്കകീടങ്ങളുടെ (സൈക്കഡ് സ്‌കെയിൽസ്) ആക്രമണമാണ് ഇതിന് പിന്നിൽ. ശ്രദ്ധിച്ചില്ലെങ്കിൽ അവ പൂർണ്ണമായും നശിക്കും. ജുറാസിക് കാലഘട്ടംമുതൽ ഭൂമിയിലുള്ള സസ്യവിഭാഗമാണ് ജീവിക്കുന്ന ഫോസിലുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈന്ത്. ജീവജാലങ്ങളുടെ കൂട്ടവംശനാശങ്ങളെ അതിജീവിച്ച ഈന്ത് (സൈക്കസ് സിർസിനാലിസ്) ഇപ്പോൾ
പേരാമ്പ്രയിൽ ജോലിസ്ഥലത്ത് നിർത്തിയിട്ട ടിപ്പര്‍ലോറിയുടെ ടയര്‍ മോഷ്ടിച്ചതായി പരാതി
പേരാമ്പ്ര: പേരാമ്പ്രയില്‍ ടിപ്പര്‍ലോറിയുടെ ടയര്‍ മോഷ്ടിച്ചതായി പരാതി. പേരാമ്പ്ര ഹൈസ്‌കൂള്‍ ഗ്രൗണ്ടിന്റെ നിര്‍മ്മാണ പ്രവൃത്തിക്കായി എത്തിച്ച കെഎൽ 11 BN 0092 നമ്പർ നിസ്സാൻ ടിപ്പർ ലോറിയുടെ സ്‌റ്റെപ്പിനി ടയര്‍ ആണ് മോഷണം പോയത്. ജോലികളെല്ലാം കഴിഞ്ഞ ശേഷം വൈകുന്നരം സ്‌കൂള്‍ ഗ്രൗണ്ടില്‍ തന്നെയാണ് ലോറി നിര്‍ത്തിയിടാറ്. 26ന് പതിവുപോലെ രാവിലെ ഡ്രൈവര്‍ ഗ്രൗണ്ടിലെത്തിയപ്പോഴാണ് ടയര്‍
വെള്ളിയൂരിൽ വീടുകയറി ആക്രമണം നടത്തിയ സംഭവം: പ്രതികൾ റിമാന്റിൽ
പേരാമ്പ്ര: വെള്ളിയൂരിൽ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികൾ റിമാന്റിൽ. വാളൂർ സ്വദേശികൾ ആയ റാഷിദ്, റിയാസ്. എൻ.കെ, ഷൗക്കത്തലി, മുഹമ്മദ് ഷമീം, ഇല്യാസ്, ബാസിം നുജൂം എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. വെള്ളിയൂർ വലിയപറമ്പിൽ കൊട്ടാരക്കുന്നുമ്മൽ രവീന്ദ്രന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്. ജനുവരി പതിനഞ്ചാം
ബെന്യാമിന്‍ ഇന്ന് പേരാമ്പ്ര മുയിപ്പോത്ത്; ജനകീയ സാംസ്കാരിക വേദിയുടെ വീട്ടുമുറ്റ പുസ്തക ചർച്ചയില്‍ ‘മോണ്‍ട്രീഷേര്‍ ഡയറി’
പേരാമ്പ്ര: ജനകീയ സാംസ്കാരിക വേദി മുയിപ്പോത്ത് സംഘടിപ്പിക്കുന്ന വീട്ടുമുറ്റ പുസ്തക ചർച്ചയില്‍ ഇന്ന് ബെന്യാമിന്റെ ‘മോണ്‍ട്രീഷേര്‍ ഡയറി’. വൈകീട്ട് 6.30 ന് സി.ടി ഹമീദിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിക്കുന്ന പുസ്തക ചർച്ചയില്‍ ഡോ.എ.കെ അബ്ദുള്‍ ഹക്കീം പുസ്തകാവതരണം നടത്തും. ചടങ്ങില്‍ ഗ്രന്ഥകാരന്‍ ബെന്യാമിന്‍ മുഖ്യാതിഥിയാകും. സ്വിറ്റ്സര്‍ലന്‍ഡിലെ മോണ്‍ട്രീഷേര്‍ ഗ്രാമത്തില്‍ ബെന്യാമിന്‍ ചെലവിട്ട രണ്ടുമാസത്തെ അനുഭവക്കുറിപ്പുകളാണ് ‘മോണ്‍ട്രീഷേര്‍ ഡയറി’