Category: പേരാമ്പ്ര

Total 5337 Posts

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (08-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ.അനുഷ കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത് എൻ.ഡി.സി ക്ലിനിക്ക്

സർക്കാർ ജോലിയാണോ സ്വപ്നം? പേരാമ്പ്രയിൽ സൗജന്യ പി.എസ്.സി പരിശീലനം, വിശദാംശങ്ങൾ

പേരാമ്പ്ര: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുക. തിങ്കൾ മുതൽ വെള്ളി വരെയുള്ള റെഗുലർ ബാച്ചും ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചുമാണ് നടത്തുക. ആറു മാസമാണ് പരിശീലന

ഫല വൃക്ഷ തൈകളും അലങ്കാര ചെടികളും, സബ്സിഡിയിൽ കാർഷിക യന്ത്രങ്ങളും; ഞാറ്റുവേല ചന്ത നാളെ മുതൽ ചെറുവണ്ണൂരിൽ

ചെറുവണ്ണൂർ: ഗ്രാമപഞ്ചായത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം പച്ചക്കറി കൃഷി നടപ്പിലാക്കുന്നു. കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയിൽ വിത്തുകൾ വിതരണം ചെയ്യും. പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി ഷിജിത്ത് ജൂലെെ ഏഴിന് രാവിലെ 10.30 ന് നിർവ്വഹിക്കും. പേരാമ്പ്ര ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്ററിന്റെ സ്റ്റാളിൽ

കല്ലോട്ടെ കൂമുള്ളില്‍ മീത്തല്‍ ശങ്കരന്‍ അന്തരിച്ചു

പേരാമ്പ്ര: കല്ലോട്ടെ കൂമുള്ളില്‍ മീത്തല്‍ ശങ്കരന്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ആദ്യകാല മത്സ്യതൊഴിലാളിയാണ്. ഭാര്യ: നാരായണി. മക്കള്‍: മനോജന്‍, ശ്രീജിഷ, പരേതനായ കെ.എം ബാബു. മരുമക്കള്‍: സജ്ന, സുധാകരന്‍ (കരുവണ്ണൂര്‍), റീന (ഫാര്‍മസി കോളേജ് കോഴിക്കോട്).    

കായണ്ണയിൽ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: സമാധാന ശ്രമം തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താൻ ജനങ്ങൾ തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ്

കായണ്ണ ബസാർ: കായണ്ണപഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത്‌ മെമ്പറുമായ പി.സി. ബഷിറിന്റെ വീടിന് നേരെ ബോംബെറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് മുസ്‌ലിം ലീഗ്. സമാധാന ശ്രമം തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താൻ ജനങ്ങൾ തയ്യാറാകണമെന്ന് ജില്ലാ സെക്രട്ടറി സി. പി. എ അസീസ് പറഞ്ഞു. ബോംബേറ് നടന്നവീട് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചൊവ്വാഴ്ച്ച പുലര്‍ച്ചെ

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി സേവാസ് പദ്ധതി; ചക്കിട്ടപാറയിൽ സേവാസ് ഓഫീസ് പ്രവർത്തനം തുടങ്ങി

പേരാമ്പ്ര: ചക്കിട്ടപാറയിൽ സേവാസ് പദ്ധതിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്‌ അധ്യക്ഷനായി. പാർശ്വവത്കൃത മേഖലയിലെ കുട്ടികൾ കൂടുതൽ താമസിക്കുന്ന പഞ്ചായത്തിനെ ദത്തെടുത്ത് വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകി പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയാണ് സേവാസ്.

പിടിയിലായത് പന്തിരിക്കരയിലെ ഇർഷാദ് വധക്കേസ് പ്രതി: ലഹരി നൽകി പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ താമരശ്ശേരി ചുരത്തിൽ തള്ളിയ സംഭവത്തിൽ വഴിത്തിരിവ്

പേരാമ്പ്ര: ബിരുദ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തില്‍ വഴിത്തിരിവ്. കേസിൽ പിടിയിലായ യുവാവ് പന്തിരിക്കരയിലെ ഇർഷാദ് വധക്കേസിലെ പ്രതിയെന്ന് പോലീസ് അറിയിച്ചു. കല്‍പ്പറ്റ കടുമിടുക്കില്‍ സ്വദേശി ജിനാഫ്(32) ആണ് പിടിയിലായത്. വിദേശത്ത് നിന്ന് സ്വർണ്ണം എത്തിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തെ തുടർന്നാണ് സ്വര്‍ണ്ണക്കടത്ത് സംഘം പന്തിരിക്കര സൂപ്പിക്കട കോഴിക്കുന്നുമ്മല്‍

പേരാമ്പ്രയിലെ വിക്ടറി സമരം ഒത്തുതീർപ്പായി; നാല് തൊഴിലാളികളെ തിരിച്ചെടുത്തു

പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് കടയിലെ സമരവുമായി ബന്ധപ്പെട്ട് ഇന്ന് വിളിച്ച് ചേര്‍ത്ത ചർച്ച വിജയം. നാല് തൊഴിലാളികളെ തിരിച്ചെടുക്കാൻ യോ​ഗത്തിൽ ധാരണയായി. ശേഷിക്കുന്ന മൂന്ന് പേരെ 30 ദിവസത്തേക്ക് സസ്പെന്റ് ചെയ്തു. കോഴിക്കോട് കളക്ടറേറ്റ് ഓഫീസില്‍ വിക്ടറിമാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്ത ​യോ​ഗത്തിന്റെതാണ് തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് എൻക്വയറി കമ്മീഷനെ നിയോ​ഗിച്ചു.

പ്രകൃതിയെ അറിഞ്ഞും സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തും പരിസ്ഥിതി ദിനം; പേരാമ്പ്രയില്‍ വിവിധയിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു

പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. പ്രിയേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. അശോക് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനധ്യാപകന്‍ യൂസഫ് നടുവണ്ണൂര്‍ സ്വാഗതവും ,ഷീന നന്ദിയും രേഖപ്പെടുത്തി, നിജീഷ് മണിയൂര്‍ ആശംസ

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായിരുന്ന മുയിപ്പോത്ത് കുന്നോത്ത് കുളങ്ങര കല്യാണി അമ്മ അന്തരിച്ചു

മുയിപ്പോത്ത്: പരേതനായ കുന്നോത്ത് കുളങ്ങര അനന്ദന്‍ നായരുടെ ഭാര്യ കല്യാണി അമ്മ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായിരുന്നു. മക്കള്‍: നാരായണന്‍ (റിട്ടയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), ചന്ദ്രന്‍, ബല്‍റാം (റിട്ടയര്‍ ആര്‍മി), വിമല, ശ്യാമള, സുജാത. മരുമക്കള്‍: പരേതനായ ബാലന്‍ നായര്‍ (വയനാട്), സജീവന്‍ (വടകര), രാഘവന്‍ (പേരാമ്പ്ര) റീത്ത, സുനിത, സുമി സംസ്‌കാരം

error: Content is protected !!