Category: പേരാമ്പ്ര

Total 5337 Posts

പഠനത്തോടൊപ്പം ശുചിത്വവും; നൊച്ചാട് പഞ്ചായത്തിൽ ഹരിത കർമ്മ സേനയോടൊപ്പം എൻ.എസ്.എസ് വളണ്ടിയേഴ്സും വീടുകളിലേക്ക്

പേരാമ്പ്ര: നൊച്ചാട് ഗ്രാമ പഞ്ചായത്തും നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും വൃത്തിയുള്ള നവകേരളം ക്യാമ്പയിൻ ഭാഗമായി ഹരിത കർമ്മ സേനയോടൊപ്പം വീടുകളിലേക്ക് പരിപാടി സംഘടിപ്പിച്ചു. വെളളിയൂരിൽ സംഘടിപ്പിച്ച പരിപാടി ടി.പി രാമകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു എൻ.എസ്.എസ് വളണ്ടിയർ ഹരിതസേനയോടൊപ്പം ചുരുങ്ങിയത് 10 വീട് സന്ദർശിക്കും. ഒന്നാം ഘട്ട പ്രവർത്തനം

വെങ്ങപ്പറ്റ ​ഗവ. ഹെെസ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം

പേരാമ്പ്ര: ഗവ: ഹൈസ്കൂൾ വെങ്ങപ്പറ്റയിൽ യു.പി.എസ്.ടി വിഭാഗത്തിൽ ജനറൽ തസ്തികയിൽ ഒരു അധ്യാപകനെയും, ജൂനിയർ ഹിന്ദി യു.പി എസ് ടി ഭാഷാ തസ്തികയിൽ ഒരു അധ്യാപകനെയും താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂൺ 13 ന് ചൊവ്വാഴ്ച ‘രാവിലെ 10 മണിക്ക്. താൽപര്യമുള്ള യോഗ്യരായ അധ്യാപകർ സ്കൂൾ ഓഫീസിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തിച്ചേരണ്ടതാണ്.

ചക്കിട്ടപാറയുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികാസത്തിനായ് സേവാസ്; പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 12 ന്

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽ നടപ്പാക്കുന്ന സേവാസ് പദ്ധതിയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവ്വഹിക്കും. ജൂൺ 12 ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടവും ചക്കിട്ടപ്പാറയിൽ നടക്കും. സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള പഞ്ചായത്തുകളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സവിശേഷ പദ്ധതിയാണ് സേവാസ് (Self Emerging Village through

അറിവിന്റെ വെളിച്ചം പകര്‍ന്ന് 75 സംവത്സരങ്ങള്‍; വാര്‍ഷികാഘോഷ പരിപാടികള്‍ക്കും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനുമൊരുങ്ങി പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍

പേരാമ്പ്ര: അറിവിന്റെ ലോകത്തേക്ക് ആയിങ്ങക്കണക്കിന് വിദ്യാരര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തിയ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍. നിരവധി ചരിത്ര സ്മരണകള്‍ പങ്കുവെക്കപ്പെട്ട സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടികളും സ്‌കൂളിനായ് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വിപുലമായ് ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് നാട്. ജൂണ്‍ 12ന് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി

‘കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ഭൂരിഭാഗം ബസ്സുകളിലും ഉപയോഗിക്കുന്നത് അപകടകാരികളായ വാടക ടയറുകൾ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വകാര്യ ബസ് ഡ്രൈവർ

കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ബസുകളില്‍ വാടക ടയറുകള്‍ ഉപയോഗിക്കുന്നതായി പരാതി. കോഴിക്കോട് താമരശ്ശേരി പാതയില്‍ വെള്ളിയാഴ്ച്ച ഉണ്ടായ അപകടം ഉള്‍പ്പെടെ ചര്‍ച്ചയാവുന്ന അവസരത്തില്‍ സാമ്പത്തി ലാഭം മാത്രം കണക്കിലെടുത്ത് ബസ്സുടമകള്‍ നടത്തുന്ന ഇത്തരം പ്രവൃത്തികളില്‍ നിരവധി ജീവനാണ് ബലിയാടാക്കുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ടയറിന്റെ യഥാര്‍ത്ഥ വില 15000 മുതല്‍ 20000 വരെയാണ്.

ആവള വാഴന്‍കുന്നുമ്മല്‍ അനസ് വി.കെ അന്തരിച്ചു

ആവള: ആവള വാഴന്‍കുന്നുമ്മല്‍ അനസ് വി.കെ അന്തരിച്ചു. ഇരുപത്തൊന്‍പത് വയസ്സായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉപ്പ: അഹമ്മദ്. ഉമ്മ: റസിയ. സേഹോദരങ്ങള്‍: അയൂബ്, അഷ്‌റഫ്, അസ്‌കറലി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് നടക്കും.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (09-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ.സിന്ധു ഡോ.ജസ്ന കണ്ണ് ഡോ.അസ്ലം കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത് എൻ.ഡി.സി

മുചുകുന്നിൽ വെള്ളം കോരുന്നതിനിടയിൽ വയോധിക കിണറ്റിൽ വീണു, നാട്ടുകാരിറങ്ങി താങ്ങിനിർത്തി, എല്ലാവരെയും പുറത്തെത്തിച്ച് അഗ്നിരക്ഷാ സേന

കൊയിലാണ്ടി: വെള്ളം കോരുന്നതിനിടയിൽ കിണറ്റിൽ വീണ വയോധികയെ രക്ഷിച്ചു. മുചുകുന്ന് കോറോത്ത് ഹൗസിൽ കാർത്തിയാനി (72) യെയാണ് രക്ഷിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കപ്പിപൊട്ടി കാർത്തിയാനി കിണറ്റിൽ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരായ രണ്ട് പേർ ഉടനെ കിണറ്റിലിറങ്ങി കാർത്തിയാനിയെ താങ്ങി നിർത്തി. തുടർന്ന് കൊയിലാണ്ടി അ​ഗ്നിരക്ഷാ

പ്ലസ്ടു പരീക്ഷ ഫലം: കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും ഉപഹാര സമര്‍പ്പണവും

കൂരാച്ചുണ്ട് : പ്ലസ് ടു പരീക്ഷ ഫലത്തില്‍ ഉന്നത വിജയം നേടിയ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഈ വര്‍ഷം പതിനാറ് ഫുള്‍ എ പ്ലസും 95 ശതമാനം വിജയവുമാണ് വിദ്യാലയം കരസ്ഥമാക്കിയത്. പി.ടി.എ പ്രസിഡന്റ് ജോബി വാളിയാം പ്ലാക്കലിന്റെ അധ്യക്ഷതയില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുമോദന യോഗം കൂരാച്ചുണ്ട്

കീഴ്പ്പയൂര്‍ നോര്‍ത്ത് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ടോത്ത് അസ്സയിനാര്‍ ഹാജി, തടത്തില്‍ അമ്മത് ഹാജി അനുസ്മരണ യോഗം സംഘടിപ്പിച്ചു

കണ്ടോത്ത് അസ്സയിനാര്‍ ഹാജി, തടത്തില്‍ അമ്മത് ഹാജി അനുസ്മരണ യോഗം പേരാമ്പ്ര നിയോജക മണ്ഡലം ലീഗ് സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍:കീഴ്പ്പയൂര്‍ നോര്‍ത്ത് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കണ്ടോത്ത് അസ്സയിനാര്‍ ഹാജി, തടത്തില്‍ അമ്മത് ഹാജി അനുസ്മരണ യോഗം പേരാമ്പ്ര നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെകട്ടറി ടി.കെ.എ ലത്തീഫ്

error: Content is protected !!