Category: പേരാമ്പ്ര
ബന്ധുക്കളും സുഹൃത്തുക്കളും മരിച്ചതായി കരുതിയ യുവാവിനെ ജീവനോടെ ‘പിടികൂടി’ പേരാമ്പ്ര പൊലീസ്; കണ്ടെത്തിയത് മുതുവണ്ണാച്ചയില്‍ നിന്നും കാണാതായ ആളെ
പേരാമ്പ്ര: ബന്ധുക്കളും സുഹൃത്തുക്കളും മരിച്ചതായി കരുതിയ യുവാവിനെ ജീവനോടെ കണ്ടെത്തി പേരാമ്പ്ര പൊലീസ്. 2024 മെയ് 15 മുതല്‍ കാണാതായ, ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ച സ്വദേശിയായ, യുവാവിനെയാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബംഗളുരുവില്‍ നിന്ന് കണ്ടെത്തിയത്. യുവാവിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍ക്കിടെ മൈസൂര്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി സമൂഹ മാധ്യമങ്ങളില്‍
നടുവണ്ണൂര്‍- മേപ്പയ്യൂര്‍ റൂട്ടില്‍ തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം
നടുവണ്ണൂര്‍: തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. നടുവണ്ണൂര്‍ മേപ്പയ്യൂര്‍ റൂട്ടില്‍ തോട്ടുമൂലയിലെ തോട്ടിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാല് മണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പുരുഷൻ്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പോലീസും
ചങ്ങരോത്ത് പന്തിരിക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് നേരെ അക്രമണം; ഓട്ടോറിക്ഷ കത്തി നശിച്ചു
പേരാമ്പ്ര: ചങ്ങരോത്ത് പന്തിരിക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീവെച്ചു. എം.യു.പി സ്കൂളിനടുത്ത് എടക്കുടി മീത്തൽ പി.സി. ഇബ്രാഹീമിൻ്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കാണ് തീവെച്ചത്. ഇബ്രാഹിമിന്റെ മകൻ മുജീബ് ഓടിക്കുന്ന ഓട്ടോറിക്ഷയാണിത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഓട്ടോ പൂർണമായും കത്തിനശിച്ചു. ഓട്ടോ നിർത്തിയ സ്ഥലത്തുള്ള ജനൽ പാളികളും കത്തി. ജനൽ ചില്ലുകൾ പൊട്ടിത്തകർന്നു.
കാൽപ്പന്ത് കളിയുടെ ആവേശം; നടുവണ്ണൂർ ബ്രെയിൻ പ്ലസ് അക്കാദമി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
നടുവണ്ണൂർ: നടുവണ്ണൂർ ബ്രെയിൻ പ്ലസ് അക്കാദമിയുടെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. നടുവണ്ണൂർ ഫുട്ബോൾ അക്കാദമിയിൽ നടന്ന മത്സരം പ്രിൻസിപ്പാൾ സുരേഷ് എസ്.ആർ.ഉദ്ഘാടനം ചെയ്തു. അഷറഫ് പനച്ചിയിൽ, ജഗത്കൃഷ്ണ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. കാൽപ്പന്ത് കളിയുടെ ആവേശവും ആരവുംഅക്കാദമിയിൽ നിറഞ്ഞു. വാശിയേറിയ മത്സരത്തിൽ എസ്.എസ്.എൽ.സി. എ ടീം വിജയികളായി. വിജയികൾക്കുള്ള ട്രോഫി അഷറഫ് പനച്ചിയിലും റണ്ണറപ്പിനുള്ള
മൂന്ന് ദിവസം, നാലായിരത്തോളം മത്സരാർത്ഥികള്‍; മേലടി ഉപജില്ലാ കായിക മേളയിൽ മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂള്‍ ചാമ്പ്യന്മാർ
മേപ്പയ്യൂർ: മേലടി ഉപജില്ലാ കായിക മേളയിൽ 432 പോയിന്റുകള്‍ നേടി മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂള്‍ ഓവറോൾ ചാമ്പ്യൻമാരായി ആധിപത്യം നിലനിർത്തി. മൂന്നു ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂളിൽ നടന്ന മേളയില്‍ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം മത്സരാർത്ഥികളാണ് പങ്കെടുത്തത്. 224 പോയിന്റ് നേടി പയ്യോളി ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ രണ്ടാം സ്ഥാനവും,
രണ്ട് മാസത്തെ കാത്തിരിപ്പ്; സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച ചക്കിട്ടപ്പാറയിലെ ജോയലിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും; തിരിച്ചറിഞ്ഞത് ഡി.എന്‍.എ പരിശോധനയിലൂടെ
ചക്കിട്ടപാറ: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയല്‍ തോമസിന്റെ (28) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. ആഗസ്റ്റ് അല്‍ ബഹ പ്രവിശ്യയില്‍ അല്‍ ഗറായിലെ അപകടത്തിലാണ് ജോയല്‍ മരിച്ചത്. ചക്കിട്ടപ്പാറ പുരയിടത്തില്‍ വീട്ടില്‍ തോമസിന്റെയും മോളിയുടെയും മകനാണ്. ശനിയാഴ്ച ഉച്ചക്ക് ജിദ്ദയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം രാത്രി
ആശങ്കയുടെ മണിക്കൂറുകള്‍, ജീവനും കൈയില്‍പിടിച്ച് അഞ്ച് പേര്‍; പയ്യോളിയില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി മറൈൻ എൻഫോഴ്സ്മെന്റ്
പയ്യോളി: വള്ളം തകര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി മറൈൻ എൻഫോഴ്സ്മെന്റ്. ഇന്നലെ (ബുധന്‍) ഉച്ചയോടെ പയ്യോളി ഭാഗത്ത് നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ഷാലോം എന്ന കാരിയര്‍വള്ളമാണ് തകര്‍ന്നത്. അഞ്ച് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മുറിയുകയായിരുന്നു. ഉടനെ മത്സ്യത്തൊഴിലാളികള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പുതിയാപ്പ
പത്ത് വര്‍ഷത്തിന് ശേഷം കലോത്സവങ്ങളെ വരവേല്‍ക്കാനൊരുങ്ങി നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍; പേരാമ്പ്ര സബ് ജില്ലാ കലോത്സവം നവംബര്‍ 11 മുതല്‍ 14 വരെ
പേരാമ്പ്ര: 2024-25 വര്‍ഷത്തെ പേരാമ്പ്ര സബ് ജില്ലാ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു. നവംബര്‍ 11 മുതല്‍ 14 വരെ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് സബ്ജില്ലാ കലോത്സവം നടക്കും. അഞ്ച് പ്രധാന സ്റ്റേജുകളിലും 14 ഉപ സ്റ്റേജുകളിലുമായി സ്‌കൂള്‍ കലോത്സവം, സംസ്‌കൃതോത്സവം, അറബിക് കലോത്സവം, എന്നിവ അരങ്ങേറും. രചനാ മത്സരങ്ങളോടെ നവംബര്‍ 11
ശക്തമായ മഴയ്ക്കൊപ്പം എത്തിയ ഇടിമിന്നൽ നാശം വിതച്ചു; പേരാമ്പ്ര പാലേരിയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു
പേരാമ്പ്ര: ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലിലാണ് പാലേരിയില്‍ വീടിന് കേടുപാട് സംഭവിച്ചത്. പാലേരി കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല്‍ സദാന്ദന്റെ വീടിനാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. വൈകിട്ട് 5.30 ഓടെയാണ് ശക്തമായി പെയ്ത മഴക്കൊപ്പം വലിയ ശബ്ദത്തോടെ ഇടിമിന്നലും ഉണ്ടായത്. ഇടിമിന്നലില്‍ വീടിന്റെ വയറിംഗ് പൂര്‍ണ്ണമായും കത്തി
മുഹമ്മദ് പേരാമ്പ്രയ്ക്ക് എൻ. രാധാകൃഷ്ണൻ സ്മാരക നാടക പ്രതിഭാ പുരസ്കാരം; ഒക്ടോബർ 27ന് കൂത്തുപറമ്പിൽ വച്ച് പുരസ്ക്കാരം ഏറ്റുവാങ്ങും
കൂത്തുപറമ്പ് : നാടക പ്രതിഭ എൻ. രാധാകൃഷ്ണൻ സ്മാരക നാടക പ്രതിഭാ പുരസ്കാരത്തിന് അർഹനായി മുഹമ്മദ് പേരാമ്പ്ര. അമ്പത് വർഷക്കാലമായി നടനായും പ്രഭാഷകനായും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ സാംസ്കാരികമായ ഉണർവുണ്ടാക്കിയ വ്യക്തിയാണ് മുഹമ്മദ് പേരാമ്പ്ര. മൂന്നുതവണ മികച്ച നാടക നടനുള്ള പുരസ്കാരം ഇദ്ധേഹത്തിന് ലഭിച്ചിട്ടുണ്ട്. ഏത് വിഷയത്തെക്കുറിച്ചും ആഴത്തിലുള്ള പ്രസംഗം നടത്താൻ കൂടിയുള്ള കഴിവ് മുഹമ്മദ്